ഈ ക​​ള്ള് പ​​രി​​ശോ​​ധി​​ക്ക​​ണം! ക​​ള്ളു​​ഷാ​​പ്പി​​ലെ​​ത്തി​​യ എ​​ക്സൈ​​സ് ഉദ്യോഗസ്ഥരെ മ​​ദ്യ​​പ​ർ ത​​ട​​ഞ്ഞുവച്ചു; ഒ​​​ടു​​​വി​​​ൽ…

ക​​​​രി​​​​പ്പൂ​​​​ത്ത​​​​ട്ട്: ക​​​​ള്ളു​​​​ഷാ​​​​പ്പി​​​​ലെ​​​​ത്തി​​​​യ എ​​​​ക്സൈ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ മ​​​​ദ്യ​​​​പ​​​ന്മാ​​​​ർ ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ചു.

ഇ​​​​ന്ന​​​​ലെ രാ​​​​ത്രി ഏ​​​​ഴി​​​​നു പി​​​​ണ​​​​ഞ്ചി​​​​റ​​​​ക്കു​​​​ഴി 41-ാം ന​​​​ന്പ​​​​ർ ക​​​​ള്ളു​​​​ഷാ​​​​പ്പി​​​​ൽ എ​​​​ത്തി​​​​യ ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ റേ​​​​ഞ്ചി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യാ​​​​ണ് ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ച​​​​ത്.

ത​​​​ങ്ങ​​​​ൾ കു​​​​ടി​​​​ക്കു​​​​ന്ന ക​​​​ള്ള് പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ​​​കൂ​​​​ടി ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​യി​​​​രു​​​​ന്നു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ പ​​​​തി​​​​ന​​​​ഞ്ചോ​​​​ളം വ​​​​രു​​​​ന്ന മ​​​​ദ്യ​​​​പ​​​​സം​​​​ഘം ഷാ​​​​പ്പി​​​​നു​​​​ള്ളി​​​​ൽ ത​​​​ട​​​​ഞ്ഞ​​​​ത്.

ജി. ​​​​ജ​​​​യ​​​​കു​​​​മാ​​​​ർ എ​​​​ന്ന ലൈ​​​​സ​​​​ൻ​​​​സി​​​​യു​​​​ടെ പേ​​​​രി​​​​ലാ​​​​ണ് ഷാ​​​​പ്പ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​ര​​​മെ​​​​ത്തി​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഷാ​​​​പ്പി​​​​നു​​​​ള്ളി​​​​ലെ മാ​​​​നേ​​​​ജ​​​​രു​​​​ടെ കൗ​​​​ണ്ട​​​​റി​​​​ൽ ക​​​​യ​​​​റി ഏ​​​​താ​​​​നും മി​​​​നി​​​​റ്റു​​​​ക​​​​ൾ​​​​ക്കു ​ശേ​​​​ഷം പു​​​​റ​​​​ത്തേ​​​​ക്കി​​​​റ​​​​ങ്ങു​​​​ന്പോ​​​​ഴാ​​​​ണ് ഷാ​​​​പ്പി​​​​ൽ മ​​​ദ്യ​​​പി​​​ച്ചു​​​കൊ​​​​ണ്ടി​​​​രു​​​​ന്ന​​​വ​​​ർ ബ​​​​ഹ​​​​ളം വ​​​ച്ച് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ത​​​​ട​​​​ഞ്ഞ​​​​ത്.

ക​​​​ള്ളി​​​​ൽ മാ​​​​യ​​​​മാ​​​​ണെ​​​​ന്നും അ​​​​തു​​​​കൊ​​​​ണ്ടു ക​​​​ള്ളു പ​​​​രി​​​​ശോ​​​​ധി​​​​ച്ച​ ശേ​​​​ഷം പോ​​​​യാ​​​​ൽ മ​​​​തി​​​​യെ​​​​ന്നു​​​മാ​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​യി​​​​രു​​​​ന്നു ഇ​​​​വ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ത​​​​ട​​​​ഞ്ഞ​​​​ത്.

ഒ​​​ടു​​​വി​​​ൽ, പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ഒ​​​​ന്നും ഇ​​​​പ്പോ​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ കൈ​​​​വ​​​​ശ​​​​മി​​​​ല്ലെ​​​​ന്നും ര​​​​ണ്ടു ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ വ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​മെ​​​​ന്ന ഉ​​​​റ​​​​പ്പും ന​​​​ൽ​​​കി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ മ​​​​ദ്യ​​​​പ​​​​രു​​​​ടെ ഇ​​​​ട​​​​യി​​​​ൽ​​​നി​​​​ന്നു ത​​​​ടി ത​​​​പ്പു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Related posts

Leave a Comment