പണം തിരികെ ലഭിക്കും, കാരണം കിട്ടിയത് ഓട്ടോ ഡ്രൈവർക്കാണ്; കളഞ്ഞുകിട്ടിയ അരലക്ഷം രൂപയും രേഖകളും ഉടമയ്ക്ക് നൽകി മാതൃകയായി രാമചന്ദ്രൻ

വ​ട​ക​ര: ഓ​ട്ടോ​ഡ്രൈ​വ​റു​ടെ സ​ത്യ​സ​ന്ധ​ത​ക്ക് പ​ത്ത​ര​മാ​റ്റ് തി​ള​ക്കം. ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്ന് വീ​ണു കി​ട്ടി​യ അ​ര​ല​ക്ഷം രൂ​പ​യും രേ​ഖ​ക​ളും അ​ട​ങ്ങി​യ ബാ​ഗ് ഉ​ട​മ​ക്ക് തി​രി​കെ ന​ൽ​കി പു​തു​പ്പ​ണം കോ​ട്ട​ക്ക​ട​വ് പോ​ക്ക​ക​ണ്ടി​യി​ൽ രാ​മ​ച​ന്ദ്ര​ൻ ഏ​വ​ർ​ക്കും മാ​തൃ​ക​യാ​യി. മ​ട​പ്പ​ള്ളി അ​മ്മു​ഹൗ​സി​ൽ നാ​രാ​യ​ണ​ന്‍റേതാണ് പ​ണം.

യാ​ത്ര​ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഡ്രൈ​വ​ർ രാ​മ​ച​ന്ദ്ര​ൻ ഓ​ട്ടോ​യു​ടെ സീ​റ്റി​ൽ ബാ​ഗ് കാ​ണു​ന്ന​ത്. നാ​ൽ​പ​ത്തി​യെ​ട്ടാ​യി​രം രൂ​പ​യും ബാ​ങ്ക് പാ​സ് ബു​ക്കും മ​റ്റു രേ​ഖ​ക​ളും അ​ട​ങ്ങി​യ ബാ​ഗ് ഉ​ട​ൻ വ​ട​ക​ര പോ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ബാ​ഗ് ന​ഷ്ട​പ്പെ​ട്ട നാ​രാ​യ​ണ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി. പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ന​ഷ്ട​പ്പെ​ട്ട് ഏ​താ​നും സ​മ​യ​ത്തി​ന​കം ഇ​ത് തി​രി​കെ ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു നാ​രാ​യ​ണ​ൻ.

ട്രാ​ഫി​ക് എ​സ്ഐ എം.​എം.​സു​ദ​ർ​ശ​ന​കു​മാ​ർ ബാ​ഗ് ഉ​ട​മ​യെ ഏ​ൽ​പി​ച്ചു. ഡ്രൈ​വ​ർ രാ​മ​ച​ന്ദ്ര​ന്‍റെ സ​ത്യ​സ​ന്ധ​ത​യെ പോ​ലീ​സും നാ​രാ​യ​ണ​നും അ​ഭി​ന​ന്ദി​ച്ചു.

Related posts