ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ളി​ൽ ഫ്ലക്സ് ബോ​ർ​ഡ്; ഹൈ​ക്കോ​ട​തി വഴിവന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾക്കു ഗോ ​ബാ​ക്ക്

തൃ​ശൂ​ർ: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു പ്ര​കാ​രം തൃ​ശൂ​ർ ആ​ർ​ടി​ഒ​യി​ൽനി​ന്ന് പെ​ർ​മി​റ്റെ​ടു​ത്ത ഓ​ട്ടോ​റി​ക്ഷ​ക​ളെ​ ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​സ്റ്റാ​ൻ​ഡു​ക​ളി​ൽനി​ന്ന് ആ​ട്ടി​യോ​ടി​ക്കു​ന്ന​താ​യി പ​രാ​തി. ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണു ചി​ല ഓ​ട്ടോ​ ഡ്രൈ​വ​ർ​മാ​ർ ഇ​ത്തരം ഓ​ട്ടോ​റി​ക്ഷ​ക​ളെ ന​ഗ​ര​ത്തി​ൽ ഓ​ടി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ നാ​ടുക​ട​ത്തു​ന്ന​ത്.

പ​ല ഓ​ട്ടോ​ സ്റ്റാ​ൻ​ഡു​ക​ളി​ലും ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച പെ​ർ​മി​റ്റു​ള്ള ഒാട്ടോകൾ പാ​ർ​ക്ക് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല എ​ന്ന ഫ്ലക്സ് ബോ​ർ​ഡ് എ​ഴു​തിവ​ച്ചി​ട്ടു​ണ്ട്. ടി​പി, ടി​സി ന​ന്പ​റു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ൾ മാ​ത്ര​മേ സ്റ്റാ​ൻ​ഡു​ക​ളി​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ പാ​ടു​ള്ളൂ​വെ​ന്നാ​ണ് എ​ഴു​തിവ​ച്ചി​രി​ക്കു​ന്ന​ത്.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം പെ​ർ​മി​റ്റ് അ​നു​വ​ദി​ച്ചു കി​ട്ടി​യി​ട്ടു​ള്ള ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് അ​കാ​ര​ണ​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​താ​യും സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നി​ടെ വാ​ഹ​നം ത​ട​ഞ്ഞ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​താ​യും പ​രാ​തി​ക​ൾ ഉ​യ​രു​ന്നു​ണ്ട്.

എ​ന്നാ​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​ര​മ​ല്ലാ​തെ​യു​ള്ള പെ​ർ​മി​റ്റു​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് ഈ ​പ​രി​ശോ​ധ​ന ബാ​ധ​ക​മ​ല്ലെ​ന്നു പ​റ​യു​ന്നു. അ​ടു​ത്ത​കാ​ല​ത്ത് ഒ​രു അ​ഭി​ഭാ​ഷ​ക​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചാ​ണ് ആ​ർ​ടി​ഒ വ​ഴി പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള അ​നു​വാ​ദം നേ​ടി​യെ​ടു​ത്ത​ത്. ഇ​തു​വ​ഴി നി​ര​വ​ധി പേ​രാ​ണു പെ​ർ​മി​റ്റ് നേ​ടി​യി​രി​ക്കു​ന്ന​ത്.

Related posts