അവോക്കാഡോ തക്കാളിയെക്കാള്‍ ലാഭമോ? വൈറലായി യുവതിയുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ തർക്കം

തക്കാളിയുടെ വില കത്തിക്കയറിയ അവസ്ഥയാണ് ഇപ്പോൾ. രാജ്യത്തിന്‍റെ ചില പ്രദേശങ്ങളില്‍ ഒരു ഗ്രാം തക്കാളിയുടെ വില 300 രൂപയാണ്. വില കൂടി നില്‍ക്കുന്ന സാഹചര്യമായതിനാല്‍ തക്കാളിയ്ക്ക് പ്രത്യേക പരിഗണന തന്നെ കടകളില്‍ ലഭിക്കുന്നുണ്ടെന്നത് സത്യമാണ്.

എന്നാല്‍ തക്കാളിയും അവക്കാഡോയും തമ്മിലുള്ള വില താരതമ്യം ചെയ്തുള്ള യുവതിയുടെ ട്വീറ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.140-200ഗ്രാം ഭാരമുള്ള ഒരു അവക്കാഡോയ്ക്ക് 59 രൂപയാണ് വില.

എന്നാല്‍ 500 ഗ്രാം തക്കാളിയ്ക്ക് 111 രൂപയുമാണ് വില. ദോശയെയും തക്കാളി ചട്‌നിയെയും അപേക്ഷിച്ച് പ്രഭാതഭക്ഷണത്തിന് അവക്കാഡോ ടോസ്റ്റ് ഉണ്ടാക്കി കഴിക്കുന്നതാണ് ലാഭമെന്നും അവര്‍ ട്വീറ്റില്‍ കുറിച്ചു.

ഒരു പാത്രം അവക്കാഡോ സാലഡ് തക്കാളി സാലഡിനേക്കാള്‍ വിലകുറഞ്ഞതാണോ എന്നും ട്വീറ്റിലൂടെ അവര്‍ ചോദിക്കുന്നുണ്ട്.

അതേസമയം സമൂഹ മാധ്യമത്തില്‍ ഈ പോസ്റ്റ് വലിയ കോളിളക്കം സൃഷ്ടിച്ചു. ആളുകള്‍ക്ക് ഈ താരതമ്യത്തെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല.

ഏകദേശം 50രൂപയ്ക്ക് ഒരു അവോക്കാഡോ നിങ്ങള്‍ക്ക് ലഭിക്കുന്നതില്‍ തനിക്ക് അസൂയ ഉണ്ടെന്നും ഒരാള്‍ കമന്‍റിട്ടു.

അതേസമയം, ഇന്ന് അവോക്കാഡോ ഓര്‍ഡര്‍ ചെയ്തപ്പോഴും തക്കാളിയുടെ വില നോക്കിയപ്പോള്‍  ഇതേ കാര്യമാണ് താന്‍ ചിന്തിച്ചതെന്നും മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു.

500 ഗ്രാം അവോക്കാഡോയ്ക്ക് 130രൂപയാണെന്നും, 500 ഗ്രാം തക്കാളിയ്ക്ക് 111 രൂപയാണെന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ഈ താരതമ്യത്തെ അംഗീകരിക്കാത്ത കമന്‍റുകളും പോസ്റ്റിനെ താഴെ വന്നു

Related posts

Leave a Comment