Set us Home Page

കായികതാരങ്ങൾക്കുള്ള രാജ്യത്തെ ആദ്യ ആയുർവേദ ആശുപത്രി തൃശൂരിൽ; ഉ​ദ്ഘാ​ട​നം നാ​ളെ

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: കാ​യി​ക​താ​ര​ങ്ങ​ളു​ടെ പ​രി​ക്കു​ക​ൾ​ക്കു ചി​കി​ത്സിക്കാ​നും കാ​യി​കക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും ആ​യു​ർ​വേ​ദ ചി​കി​ത്സ​യു​മാ​യി ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ആ​യു​ർ​വേ​ദ സ്പോ​ർ​ട്സ് ആ​ശു​പ​ത്രി തൃ​ശൂ​രി​ൽ സ​ജ്ജ​മാ​യി. ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​ധ്യ​ക്ഷ​യാ​കും. മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, എ.​സി. മൊ​യ്തീ​ൻ, വി.​എ​സ്. സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ആ​യു​ർ​വേ​ദ​ത്തി​ൽ ഇ​ത്ത​ര​മൊ​രു സം​രം​ഭം ലോ​ക​ത്തി​ൽ​ത​ന്നെ ആ​ദ്യ​ത്തേ​താ​ണെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെയും സ്പോ​ർ​ട്സ് വ​കു​പ്പി​ന്‍റെയും അ​വ​കാ​ശ​വാ​ദം. ഷൊ​ർ​ണൂ​ർ റോ​ഡി​ൽ കൗ​സ്തു​ഭ​ത്തി​ന​രി​കി​ൽ 8.17 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പോ​ർ​ട്സ് ആ​യു​ർ​വേ​ദി​ക് ആ​ൻ​ഡ് റി​സേ​ർ​ച്ച് സ്ഥാ​പി​ച്ച​ത്.

മൂ​ന്നു നി​ല​ക​ളു​ള്ള 31,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​ത്തി​ൽ 50 പേ​ർ​ക്കു കി​ട​ന്നു ചി​കി​ത്സിക്കാ​വു​ന്ന സൗ​ക​ര്യ​മു​ണ്ടാ​കും. ര​ണ്ടു പു​രു​ഷ വാ​ർ​ഡു​ക​ളി​ലാ​യി 30 പേ​ർ​ക്കും ഒ​രു വ​നി​താ വാ​ർ​ഡി​ൽ 15 പേ​ർ​ക്കു​മു​ള്ള ബെ​ഡ് ഉ​ണ്ട്. എ​യ​ർ​ക​ണ്ടീ​ഷ​ൻ ചെ​യ്ത അ​ഞ്ചു സ്യൂ​ട്ട് റൂ​മു​ക​ളു​മു​ണ്ട്. ഒൗ​ട്ട് പേ​ഷ്യ​ന്‍റ് വി​ഭാ​ഗ​ത്തി​നാ​യി അ​ഞ്ച് ഒ​പി സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്.

ഓപ്പറേ​ഷ​ൻ തി​യേ​റ്റ​ർ, റേ​ഡി​യോ​ള​ജി, ക്ലി​നി​ക്ക​ൽ ല​ബോ​റ​ട്ട​റി എ​ന്നി​വ അ​ട​ക്ക​മു​ള്ള ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. ക​ണ്ടീ​ഷ​നിം​ഗ് ട്രീ​റ്റ്മെ​ന്‍റ്, ഇ​ൻ​ജു​റി മാ​നേജ്മെ​ന്‍റ്, മ​ത്സ​ര​ങ്ങ​ൾ​ക്കു ശേ​ഷം ആ​രോ​ഗ്യ​പാ​ല​ന ചി​കി​ത്സ എ​ന്നി​വ​യ്ക്കു സൗ​ക​ര്യ​മു​ണ്ടെന്നു ജി​ല്ലാ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​സ്. ഷി​ബു പത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കാ​യി​ക​താ​ര​ങ്ങ​ളു​ടെ മാ​ന​സി​ക പി​രി​മു​റു​ക്കം കു​റ​യ്ക്കാ​ൻ യോ​ഗ, മെ​ഡി​റ്റേ​ഷ​ൻ, കാ​യി​ക​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നു​ള്ള വ്യാ​യാ​മ​ങ്ങ​ൾ​ക്കാ​യി ആ​ധു​നി​ക ജിം​നേ​ഷ്യം, സി​ന്ത​റ്റി​ക് ട്രാ​ക്ക്, നീ​ന്ത​ൽ​ക്കു​ളം എ​ന്നി​വ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS