ഭാവിയില്‍ മലയാള സിനിമാ ലൊക്കേഷനുകള്‍ പീഡനങ്ങളുടെ വേദിയായേക്കാം; ഫെഫ്കയ്‌ക്കെതിരേ തുറന്നടിച്ച് ബൈജു കൊട്ടാരക്കര

baijuഇത്തരം സംഭവങ്ങള്‍ കണ്ടില്ലെന്നു നടിച്ചാല്‍ ഭാവിയില്‍ നടിയെ തട്ടിക്കൊണ്ടു പോകല്‍ മാത്രമല്ല സംഭവിക്കാന്‍ പോകുന്നതെന്ന്് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഭാവിയില്‍ സിനിമാ ലൊക്കേഷനുകള്‍ പീഡനകേന്ദ്രങ്ങളാകാനുള്ള സാധ്യതകളിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നതെന്നും സിനിമാ സംഘടനയായ മാക്ടയുടെ സെക്രട്ടറി കൂടിയായ ബൈജു പറഞ്ഞു.

”കൊച്ചിയില്‍ ഒരാഴ്ചയ്ക്കു മുമ്പ് ഒരു പ്രമുഖനടനും രണ്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും ചേര്‍ന്ന് പ്രൊഡക്ഷന്‍ അസോസിയേഷന്‍ ഓഫീസില്‍ വച്ച് ആരുമറിയാതെ യോഗം ചേര്‍ന്നു. 350 രൂപ വച്ച് അനൗദ്യോഗികമായി ഡ്രൈവര്‍മാര്‍ക്ക് ശമ്പളം കൂട്ടാന്‍ യോഗത്തില്‍ ധാരണയായി. വളരെ ആസൂത്രിതമായി നടന്ന ഒരു ആക്രമണമാണ് നടിയ്ക്കു നേരെ ഉണ്ടായതെന്ന് ഇതില്‍ നിന്നു വ്യക്തം” ബൈജു കൊട്ടാരക്കര പറയുന്നു. നടിയ്‌ക്കെതിരായ ആക്രമണത്തിന് ഉത്തരം പറയേണ്ടത് ഫെഫ്കയാണെന്നും ബൈജു പറഞ്ഞു.

പ്രമുഖരായ ചില നടന്മാരുടെ ഡ്രൈവറായി ജോലി നോക്കിയ പള്‍സര്‍ സുനി മുമ്പ് ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചിരുന്നു. അതിന്റെ തനിയാവര്‍ത്തനമാണ് ഇന്നലെ കൊച്ചിയില്‍ നടന്നത്. ഇങ്ങനെ കൊടും ക്രിമിനലായ ഒരാളെ എന്തിനാണ് സംഘടന ഒപ്പം കൂട്ടിയിരിക്കുന്നതെന്നറിയില്ല എന്നും ബൈജു വ്യക്തമാക്കി.

ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ അവരെ രാത്രിയായാല്‍ അവരെ വീടുകളില്‍ എത്തിക്കേണ്ടത് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെയും മാനേജരുടെയും ഉത്തരവാദിത്തമാണ്. എന്നാല്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍ ക്രിമിനലായ െ്രെഡവറോടൊപ്പം നടിയെ രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാനനുവദിച്ചതില്‍ നിഗൂഢമായ ഗൂഢാലോചനയുള്ളതായി മനസ്സിലാക്കാം. ഇതിന്റെ പിന്നിലെ സത്യാവസ്ഥയെന്തെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കും പ്രൊഡക്ഷന്‍ മാനേജര്‍ക്കുമറിയാം . മുമ്പും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട് അന്ന് ചില ഡ്രൈവര്‍മാരെ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ പിരിച്ചുവിട്ടവരെയെല്ലാം തിരിച്ചെടുക്കുകയും ചെയ്തു. മാക്ട പിളര്‍ന്ന് ഫെഫ്ക രൂപീകരിച്ചതിനു ശേഷമാണ് ഇത്തരം അനിഷ്ടസംഭവങ്ങള്‍ നടക്കാന്‍ തുടങ്ങിയതെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.

Related posts