ബാ​ല​ഭാ​സ്ക​ർ വി​ട​വാ​ങ്ങി​യി​ട്ട് 5 മാ​സം; ആ​ദ​ര​വ​ർ​പ്പി​ച്ച് കൊ​ല്ല​ത്ത് സം​ഗീ​ത അർച്ചന

കൊ​ല്ലം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക​റി​ന് ആ​ദ​ര​വ​ർ​പ്പി​ച്ച് കൊ​ല്ല​ത്ത് സം​ഗീ​ത അ​ർ​ച്ച​ന​ന​ട​ന്നു .ബാ​ല​ഭാ​സ്ക​ർ ക​ൾ​ച്ച​റ​ൽ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു സം​ഗീ​താ​ർ​ച്ച​ന .ന​ന​ഞ്ഞ ക​ണ്ണു​ക​ളോ​ടെ ​ഏവരും കാ​തോ​ർത്തു . ആ ​സം​ഗീ​ത വേ​ദി​യി​ലെ വ​യ​ലി​ൻ നാ​ദ​ത്തി​ൽ ബാ​ല​ഭാ​സ്ക​ർ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് മ​ര​ണ​മി​ല്ലാ​ത്ത​വ​നാ​യി.

ബാ​ല​ഭാ​സ്ക​ർ വി​ട​വാ​ങ്ങി​യി​ട്ട് 5 മാ​സം പി​ന്നി​ടു​മ്പോ​ൾ ബ​ല​സ്മൃ​തി എ​ന്ന പേ​രി​ലാ​ണ് കൂ​ട്ടാ​യ്മ ഒ​രു​ങ്ങി​യ​ത്.​ബാ​ല​ഭാ​സ്ക​റി​ന്‍റെ ശി​ഷ്യ​നാ​യ ബാ​ല​ഗോ​പാ​ലി​ന്‍റെ​യും അ​ര​വി​ന്ദ് ഹ​രി​ദാ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സം​ഗീ​താ​ർ​ച്ച​ന. സം​വി​ധാ​യ​ൻ രാ​ജീ​വ് അ​ഞ്ച​ലും പി​ന്ന​ണി ഗാ​യ​ക​ൻ അ​ഫ്സ​ലും ചേ​ർ​ന്ന് ബാ​ല​സ്മൃ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ലാ​കാ​ര​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​,അ​വ​ശ ക​ലാ​കാരന്മാരെ സ​ഹാ​യി​ക്കു​ക, ക​ലാ​വാ​സ​ന​യു​ള്ള കു​ട്ടി​ക​ൾ​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​ന​വും സാ​മ്പ​ത്തി​ക പിന്നാക്കക്കാരെ ക​ണ്ടെ​ത്തി പ​രി​പോ​ഷി​പ്പി​ക്കു​ക. റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​രെ സ​ഹാ​യി​ക്കു​ക​യും അ​തി​ൽ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി പു​ന​ര​ധി​വ​സി​പ്പി​ക്കു​ക​യും ചെ​യ്യു​ക അ​പ​ക​ട​ങ്ങ​ളി​ൽ പെ​ടു​ന്ന നി​ർ​ധ​ന​ർ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം എ​ത്തി​ക്കു​ക തുടങ്ങിയ കാര്യങ്ങളും സംഘടന ലക്ഷ്യമിടുന്നു.

ബാ​ല​സ്മൃ​തി​യുും ട്രാ​വ​ൻ​കൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജും ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന റോ​ഡ് ആ​ക്സി​ഡ​ന്‍റ്സ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ​പ്ര​ഖ്യാ​പ​ന​വം വേ​ദി​യി​ൽ ന​ട​ന്നു. ച​ട​ങ്ങി​ൽ എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി, നൗ​ഷാ​ദ് എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts