സംഗീത സംവിധായകൻ എസ്. ബാലകൃഷ്ണൻ അന്തരിച്ചു

ചെ​ന്നൈ: പ്ര​മു​ഖ സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​സ്. ബാ​ല​കൃ​ഷ്ണ​ൻ (69) അ​ന്ത​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ചെ​ന്നൈ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്നു ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ചി​റ്റ​ല​ഞ്ചേ​രി​യി​ലാ​ണ് ജ​ന​നം. 1975ലാ​ണ് അ​ദ്ദേ​ഹം സം​ഗീ​ത ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. വെ​സ്‌​റ്റേ​ണ്‍ സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളി​ലും ബാ​ല​കൃ​ഷ്ണ​ൻ പ്രാ​മു​ഖ്യം നേ​ടി​യി​ട്ടു​ണ്ട്. റാം​ജി റാ​വ് സ്പീ​ക്കിം​ഗ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ആ​ദ്യ​മാ​യി സം​ഗീ​തം ചി​ട്ട​പ്പെ​ടു​ത്തു​ന്ന​ത്.

ഇ​ൻ ഹ​രി​ഹ​ർ ന​ഗ​ർ, ഗോ​ഡ് ഫാ​ദ​ർ, റാം​ജി റാ​വ് സ്പീ​ക്കിം​ഗ്, വി​യ​റ്റ്നാം കോ​ള​നി, മ​ഴ​വി​ൽ​കൂ​ടാ​രം എ​ന്നീ പ്ര​സി​ദ്ധ ചി​ത്ര​ങ്ങ​ളു​ടെ സം​ഗീ​ത​സം​വി​ധാ​യ​ക​നാ​ണ് ബാലകൃഷ്ണൻ. ഭാ​ര്യ രാ​ജ​ല​ക്ഷ്മി. ശ്രീ​വ​ൽ​സ​ൻ, വി​മ​ൽ ശ​ങ്ക​ർ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. സം​സ്കാ​രം ഇ​ന്നു വൈ​കി​ട്ട് 4.30ന് ​ബ​സ​ന്‍റ് ന​ഗ​ർ വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ.

Related posts