സേ​വ​ന, വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്ക​രി​ക്ക​ണം; ബാങ്ക് ജീ​വ​ന​ക്കാ​രു​ടെ അ​ഖി​ലേ​ന്ത്യാ  പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു

കൊ​ച്ചി: സേ​വ​ന, വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു. രാ​വി​ലെ ആ​റു മു​ത​ൽ ആ​രം​ഭി​ച്ച 48 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്കി​ൽ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സ്തം​ഭി​ച്ച നി​ല​യി​ലാ​ണ്. ജൂ​ണ്‍ ഒ​ന്നി​നു രാ​വി​ലെ ആ​റു വ​രെ​യാ​ണു സ​മ​രം.

സം​സ്ഥാ​ന​ത്തു കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കു​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ബാ​ങ്കു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ത്തെ​യും പ​ണി​മു​ട​ക്ക് ബാ​ധി​ച്ചി​ട്ടു​ണ്ട്. പ​ണി​മു​ട​ക്കു​ന്ന ജീ​വ​ന​ക്കാ​ർ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ധ​ർ​ണ ന​ട​ത്തി. കൊ​ച്ചി​യി​ൽ പ​ത്മ ജം​ഗ്ഷ​നി​ലെ എ​സ്ബി​ഐ ബാ​ങ്കി​നു മു​ന്പി​ലാ​യി​രു​ന്നു ധ​ർ​ണ.

പൊ​തു​മേ​ഖ​ലാ, സ്വ​കാ​ര്യ, വി​ദേ​ശ, വാ​ണി​ജ്യ ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ 10 ല​ക്ഷ​ത്തോ​ളം ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ർ​മാ​രും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. മാ​സ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​ങ്ങ​ളാ​യ​തി​നാ​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ ശ​ന്പ​ള​വി​ത​ര​ണ​ത്തെ​യും എ​ടി​എ​മ്മു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും പ​ണി​മു​ട​ക്ക് ബാ​ധി​ച്ചേ​ക്കും.

Related posts