കൊന്നിട്ടു വരൂ, നോക്കിക്കൊള്ളാം! ഞാ​ൻ ഉ​ദ്ദേശി​ച്ച​ത് അ​ത​ല്ല; പ്ര​സ്താ​വ​ന തെ​റ്റി​ധ​രി​ച്ചെ​ന്ന് പൂ​ർ​വാ​ഞ്ച​ൽ സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ

ല​ക്നോ: കൊ​ന്നി​ട്ടു വ​രൂ, നോ​ക്കി​ക്കൊ​ള്ളാ​മെ​ന്ന​ത​ന്‍റെ പ്ര​സ്താ​വ​ന തെ​റ്റി​ധ​രി​ച്ചെ​ന്ന് പൂ​ർ​വാ​ഞ്ച​ൽ സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ രാ​ജാ രാം ​യാ​ദ​വ്. കു​ട്ടി​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​വാ​നും ആ​ത്മ​വി​ശ്വാ​സം വ​ർ​ദ്ധി​പ്പി​ക്കാ​നു​മാ​ണ് താ​ൻ ഇ​ത്ത​ര​മൊ​രു പ്ര​സ്താ​വ​ന ന​ട​ത്തി​യ​തെ​ന്ന് രാ​ജാ രാം ​യാ​ദ​വ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച ഗാ​സി​പു​രി​ലെ കോ​ള​ജ് പ​രി​പാ​ടി​യി​ലാ​യി​രു​ന്നു വൈ​സ് ചാ​ൻ​സ​ല​ർ രാ​ജാ രാം ​യാ​ദ​വി​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന. നി​ങ്ങ​ൾ ഈ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ണെ​ങ്കി​ൽ ഒ​രി​ക്ക​ലും ക​ര​ഞ്ഞു​കൊ​ണ്ട് എ​ന്‍റെ മു​ന്നി​ൽ എ​ത്ത​രു​ത്. നി​ങ്ങ​ൾ​ക്കു സം​ഘ​ർ​ഷ​ത്തി​ൽ ഏ​ർ​പ്പെ​ടേ​ണ്ടി​വ​ന്നാ​ൽ അ​വ​രെ ന​ന്നാ​യി മ​ർ​ദി​ക്കു​ക. കൊ​ല്ലാ​ൻ ക​ഴി​യു​മെ​ങ്കി​ൽ കൊ​ന്നേ​ക്കു​ക. പി​ന്നീ​ട് ന​മു​ക്ക് അ​തു കൈ​കാ​ര്യം ചെ​യ്യാം- രാം ​യാ​ദ​വ് പ​റ​ഞ്ഞു.

അ​തേ, ഗാ​സി​പു​രി​ൽ അ​ന്നേ ദി​വ​സം വൈ​കു​ന്നേ​രം ആ​ൾ​ക്കൂ​ട്ടം പോ​ലീ​സു​കാ​ര​നെ ക​ല്ലെ​റി​ഞ്ഞു കൊ​ന്നു എ​ന്ന​തും യാ​ദൃ​ച്ഛി​ക​മാ​യി. അ​ലാ​ഹാ​ബാ​ദ് സ​ർ​വ​ക​ലാ​ശാ​ല പ്രഫ​സ​ർ ആ​യി​രു​ന്ന രാം ​യാ​ദ​വ് 2017 ഏ​പ്രി​ലി​ൽ ആ​ണ് വൈ​സ് ചാ​ൻ​സ​ല​റാ​യി ചു​മ​ത​ല​യേ​റ്റ​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​വ​ത​രി​പ്പി​ച്ച രാ​മ​ക​ഥ കാ​വി​വ​ത്ക​രി​ച്ചെ​ന്ന് ആ​രോ​പ​ണം നേ​രി​ടു​ന്ന ആ​ളാ​ണ് രാം ​യാ​ദ​വ്.

Related posts