നാലുപേർക്ക് പൊള്ളലേറ്റു, നില ഗുരുതരംവെമ്പായം: തിരുവനന്തപുരം വെമ്പായത്ത് ബാറിൽ സംഘർഷം. ഇരു സംഘങ്ങൾ തമ്മിലുണ്ടായ അടിപിടിക്കിടെ ഒരാൾ, എതിർസംഘത്തിലുള്ളവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി.ഗുരുതരമായി പൊള്ളലേറ്റ നാലുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാറിലെ എസി മുറിയിൽ ഇരുന്ന് മദ്യപിച്ചവർ തമ്മിലായിരുന്നു സംഘർഷം. പിന്നാലെ അനീഷ് എന്നയാൾ പുറത്തുപോയി പെട്രോൾ വാങ്ങി വന്ന് ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നു. ഇതിനിടെ പെട്രോൾ ഒഴിച്ച അനീഷിന്റെ ശരീരത്തിലും തീ പടർന്നു. ഇയാൾക്ക് 80 ശതമാനം പൊള്ളലേറ്റു. പൊള്ളലേറ്റ മറ്റുള്ളവരുടെ നില ഗുരുതരമാണെന്നാണു വിവരം. മുറിയിലുണ്ടായ അഗ്നിബാധ ഫയർഫോഴ്സ് എത്തി കെടുത്തി.
