കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​ന്നു: അ​ടു​ത്ത​യാ​ഴ്ച വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത​യാ​ഴ്ച​യു​ടെ തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി തി​രി​ച്ചെ​ത്തു​ന്നു. ഉ​ത്ത​രേ​ന്ത്യ, കി​ഴ​ക്ക​ൻ ഇ​ന്ത്യ, മ​ധ്യ ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ടു​ന്ന പു​തി​യ ന്യൂ​ന​മ​ർ​ദം മ​ൺ​സൂ​ൺ പാ​ത്തി​യെ അ​തി​ന്‍റെ യ​ഥാ​ർ​ഥ സ്ഥാ​ന​ത്തേ​ക്കു തി​രി​കെ​യെ​ത്തി​ക്കു​ന്ന​തോ​ടെ​യാ​ണ് കാ​ലാ​വ​സ്ഥ​യി​ൽ ഈ ​അ​നു​കൂ​ല മാ​റ്റ​മു​ണ്ടാ​കു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി മേ​ഘ​ങ്ങ​ൾ ഒ​ഴി​ഞ്ഞു​പോ​കു​ക​യും സ​മ​ത​ല​ങ്ങ​ൾ ചൂ​ടി​ൽ വെ​ന്തു​രു​കു​ക​യും ചെ​യ്ത​തോ​ടെ മ​ഴ ഹി​മാ​ല​യ​ൻ താ​ഴ്‌​വ​ര​ക​ളി​ലേ​ക്കു മാ​ത്ര​മാ​യി ചു​രു​ങ്ങി​യി​രു​ന്നു.

വ​ട​ക്കു​കി​ഴ​ക്ക​ൻ ഇ​ന്ത്യ​യി​ലാ​ണ് മ​ഴ ആ​ദ്യം സ​ജീ​വ​മാ​കു​ക. തു​ട​ർ​ന്ന് കി​ഴ​ക്ക്, മ​ധ്യ, ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു വ്യാ​പി​ക്കും. ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ വ്യാ​പ​ക​മാ​യ മ​ഴ​യ്ക്കും ചി​ല​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. ആ​ഴ്ച​ക​ളാ​യി ഉ​ഷ്ണ​ത​രം​ഗ​ത്തി​നു സ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഗം​ഗാ​സ​മ​ത​ല​ങ്ങ​ളി​ലെ​യും മ​ധ്യ ഇ​ന്ത്യ​യി​ലെ​യും ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി​രി​ക്കും ഈ ​മ​ഴ.

കാ​ലാ​വ​സ്ഥാ ശാ​സ്ത്ര​ജ്ഞ​ർ ‘ബ്രേ​ക്ക് മ​ൺ​സൂ​ൺ’ എ​ന്നു​വി​ളി​ക്കു​ന്ന ഒ​രു ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് രാ​ജ്യം ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ക​ട​ന്നു​പോ​യ​ത്. മ​ൺ​സൂ​ൺ പാ​ത്തി വ​ട​ക്കോ​ട്ട് മാ​റു​ക​യും മ​ധ്യ ഇ​ന്ത്യ വ​ര​ണ്ടു​ണ​ങ്ങു​ക​യും ചെ​യ്യു​ന്ന ഇ​ട​വേ​ള​യാ​ണി​ത്.

ഈ ​മാ​സം ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ വ​ള​രെ കു​റ​ച്ച് ന്യൂ​ന​മ​ർ​ദ​ങ്ങ​ൾ മാ​ത്ര​മാ​ണു രൂ​പ​പ്പെ​ട്ട​ത്. കൂ​ടാ​തെ അ​റ​ബി​ക്ക​ട​ലി​ൽ​നി​ന്നു​ള്ള കാ​റ്റ് ദു​ർ​ബ​ല​മാ​കു​ക​യും ചെ​യ്ത​ത് മേ​ഘ​രൂ​പീ​ക​ര​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്തി. സാ​ധാ​ര​ണ​യാ​യി ല​ഭി​ക്കേ​ണ്ട 323.1 മി​ല്ലി​മീ​റ്റ​ർ മ​ഴ​യ്ക്കു പ​ക​രം 244.6 മി​ല്ലി​മീ​റ്റ​ർ മ​ഴ മാ​ത്ര​മാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്തു ല​ഭി​ച്ച​ത്. ഓ​ഗ​സ്റ്റ് മാ​സ​മാ​യി​രി​ക്കും ഈ ​വ​ർ​ഷ​ത്തെ മ​ൺ​സൂ​ണി​ന്‍റെ ഭാ​വി നി​ർ​ണ​യി​ക്കു​ക​യെ​ന്നും കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​ർ പ്ര​വ​ചി​ക്കു​ന്നു.

Related posts

Leave a Comment