ബേ​സി​ലി​ന് 85 ല​ക്ഷ​വു​മാ​യി ഗു​ജ​റാ​ത്ത് ല​യ​ണ്‍​സ്

basil-lതി​രു​വ​ന​ന്ത​പു​രം: ക്രി​ക്ക​റ്റ് ഉ​പേ​ക്ഷി​ച്ച് വി​ദേ​ശ​ത്തേ​ക്ക് ജോ​ലി തേ​ടി ചേ​ക്കേ​റാ​ന്‍ ഒ​രു​ങ്ങി​നി​ന്ന താ​ണ് ബെ​സി​ൽ ത​ന്പി എ​ന്ന പെ​രു​മ്പാ​വൂ​ര്‍ സ്വ​ദേ​ശി. ഇ​ന്ന​ലെ ഐ​പി​എ​ല്‍ ലേ​ല​ത്തി​ല്‍ 85 ല​ക്ഷം രൂ​പ​യ്ക്ക് ഈ ​മ​ല​യാ​ളി പേ​സ് ബൗ​ള​റെ ഗു​ജ​റാ​ത്ത് ല​യ​ണ്‍​സ് സ്വ​ന്ത​മാ​ക്കി!‍ ല​ഭി​ച്ച​ത് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ലെ ത​ന്നെ സെ​ലി​ബ്രി​റ്റി പോ​രാ​ട്ട​ത്തി​ല്‍ ജ​ഴ്‌​സി​യ​ണി​യാ​നു​ള്ള സു​വ​ര്‍​ണാ​വ​സ​രം. ഇ​ന്ത്യ​ന്‍ ടീ​മി​ലേ​ക്ക് ഒ​രു പ​ടി​കൂ​ടി ബേ​സി​ല്‍ അ​ടു​ത്തു.

ഏ​റെ സ​ന്തോ​ഷം ഒ​പ്പം അ​ഭി​മാ​ന​വും- ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ച് ബേ​സി​ലി​ന്‍​റെ പ്ര​തി​ക​ര​ണം ഇ​ങ്ങ​നെ​യാ​യി​രു​ന്നു. വി​ദേ​ശ​ത്ത് ജോ​ലി തേ​ടി​പ്പോ​വാ​ന്‍ ത​യാ​റാ​യ​പ്പോ​ള്‍ അ​തു വേ​ണ്ടെ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ഉ​പ​ദേ​ശി​ച്ച് ക്രി​ക്ക​റ്റി​ല്‍ ഉ​റ​പ്പി​ച്ചു നി​ര്‍​ത്തി​യ എ​റ​ണാ​കു​ളം സ്വാ​ന്‍​റ​സ് ക്ല​ബി​ലെ സി.​എം. ദീ​പ​ക്കി​നെ ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍​റെ ഉ​പ​ദേ​ശ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ ഏ​തെ​ങ്കി​ലും ഒ​രു വി​ദേ​ശ രാ​ജ്യ​ത്താ​യി​രു​ന്നേ​നെ യെ​ന്ന് ബേ​സി​ല്‍ പ​റ​ഞ്ഞു.

പെ​രു​മ്പാ​വൂ​ര്‍ ഇ​രി​ങ്ങോ​ൾ സ്വ​ദേ​ശി​യാ​യി​രു​ന്ന ബേ​സി​ല്‍ കു​ട്ടി​ക്കാ​ലം മു​ത​ല്‍​ക്കേ ക്രി​ക്ക​റ്റ് ക​മ്പ​ക്കാ​ര​നാ​യി​രു​ന്നു. പെ​രു​മ്പാ​വൂ​ര്‍ സി.​സി. ക്ല​ബി​ലൂ​ടെ​യാ​യി​രു​ന്നു ക്രി​ക്ക​റ്റി​ന്‍​റെ തു​ട​ക്കം. അ​ന്ന് എ​ല്ലാ പ്രോ​ത്സാ​ഹ​ന​ങ്ങ​ളും ന​ല്കി​യ​ത് വി​ശ്വ​ജി​ത്ത് എ​ന്ന കോ​ച്ചാ​യി​രു​ന്നു. പ​ത്താം ക്ലാ​സ്‌​വ​രെ പെ​രു​മ്പാ​വൂ​ര്‍ ആ​ശ്ര​മം ഹൈ​സ്‌​കൂ​ളി​ലാ​യി​രു​ന്നു പ​ഠ​നം. തു​ട​ര്‍​ന്ന് എം​ജി​എം സ്‌​കൂ​ളി​ല്‍ പ്ല​സ് ടു ​പ​ഠ​നം.

ഇ​തി​നു​ശേ​ഷം ക​ള​മ​ശേ​രി സെ​ന്‍​റ് പോ​ള്‍​സ് കോ​ള​ജി​ല്‍ ഡി​ഗ്രി പ​ഠ​നം . ഇ​ക്കാ​ല​മെ​ല്ലാം സ്‌​കൂൾ, കോ​ള​ജ് ടീ​മു​ക​ളി​ല്‍ അം​ഗ​മാ​യി​രു​ന്നു. കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് 19 വ​യ​സി​ല്‍ താ​ഴെ​യു​ള​ള കേ​ര​ളാ ടീ​മി​ല്‍ അം​ഗ​മാ​യാ​ണ് ശ്ര​ദ്ധേ​യ​നാ​യ​ത്. തു​ട​ര്‍​ന്ന് കു​റ​ച്ചു കാ​ലം ക്രി​ക്ക​റ്റി​ല്‍​നി​ന്നു വി​ട്ടു നി​ന്നു. ആ ​സ​മ​യ​ത്താ​ണ് സി.​എം. ദീ​പ​ക് എ​ത്തി ക​ളി തു​ട​ര​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്കി​യ​തും വീ​ണ്ടും ക്രി​ക്ക റ്റി​ൽ സ​ജീ​വ​മാ​യ​തും. തു​ട​ര്‍​ന്ന് ടി​നു യോ​ഹ​ന്നാ​നു കീ​ഴി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തി.

2014-15 സീ​സ​ണി​ല്‍ ര​ഞ്ജി ട്രോ​ഫി കേ​ര​ളാ ടീ​മി​ല്‍ ബേ​സി​ല്‍ ഇ​ടം നേ​ടി. ഹൈ​ദ​രാ​ബാ​ദി​ല്‍ ഗോ​വ​യ്‌​ക്കെ​തി​രേ ആ​റു വി​ക്ക​റ്റ് നേ​ട്ടം സ്വ​ന്ത​മാ​ക്കി. മു​ഷ്താ​ഖ് അ​ലി ക്രി​ക്ക​റ്റി​ന്‍​റെ ദ​ക്ഷി​ണ​മേ​ഖ​ലാ റൗ​ണ്ടി​ല്‍ അ​ഞ്ച് ഇ​ന്നിം​ഗ്‌​സു​ക​ളി​ലാ​യി എ​ട്ടു വി​ക്ക​റ്റ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. 140 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ പ​ന്തെ​റി​യാ​നും ബേ​സി​ലി​നു ക​ഴി​യു​ന്നു​ണ്ട്. ഓസ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ​യു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ന് നെ​റ്റ്‌​സി​ല്‍ പ​ന്തെ​റി​യാ​നാ​യി ബേ​സി​ലി​നെ വി​ളി​ച്ചി​രു​ന്നു. മ​ദ്രാ​സ് എം​ആ​ര്‍​എ​ഫ് പേ​സ് ഫൗ​ണ്ടേ​ഷ​നി​ല്‍ പ​രി​ശീ​ല​ന​ത്തി​ലാ​ണി​പ്പോ​ള്‍.

Related posts