പള്‍സര്‍ സുനിക്ക് ഒന്നല്ല മൂന്ന് കാമുകിമാര്‍, ഒരാള്‍ സിനിമയിലെ ജൂണിയര്‍ ആര്‍ട്ടിസ്റ്റ്, സിനിമ മോഹവുമായി നടക്കുന്ന പെണ്‍കുട്ടികളെ ചാക്കിലാക്കുന്നത് പള്‍സറിന്റെ ഹോബി

pulsar-suni-actress-attack.jpg.image.784.410നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തിന്റെ അന്വേഷണം കേസിലെ ആസൂത്രകനും മുഖ്യപ്രതിയുമായ പള്‍സര്‍ സുനിയുടെ കാമുകിമാരിലേക്കും. പള്‍സര്‍ സുനിക്ക് മൂന്നു കാമുകിമാരുണ്ടെന്നുള്ള കാര്യം ഇയാളുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും പോലീസിനു വ്യക്തമായിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെങ്കിലും നിരന്തരം കാമുകിമാരുമായി ബന്ധപ്പെട്ടതിനുള്ള രേഖകള്‍ പോലീസ് സമാഹരിച്ചതായി സൂചനയുണ്ട്. പള്‍സര്‍ സുനിയെ കണ്ടെത്തുന്നതിനായി ഇയാളുടെ കാമുകിമാരെയും പോലീസ് ചോദ്യം ചെയ്‌തേക്കും. സുനിക്കു ഒളിവില്‍ പോകുന്നതിനുള്ള സൗകര്യം ഇവര്‍ ചെയ്തുകൊടുത്തിട്ടുണ്ടോയെന്നും ഇവര്‍ക്ക് കേസുമായും എന്തെങ്കിലും ബന്ധമുണ്ടോ എന്നതു സംബന്ധിച്ചും പോലീസ് അന്വേഷിക്കും.

കാമുകിമാരിലൊരാള്‍ സിനിമയിലെ ജൂണിയര്‍ ആര്‍ട്ടിസ്റ്റാണ്. ഒന്നു രണ്ടു സിനിമകളില്‍ തല കാണിക്കുകയും ചെയ്തിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കുകയെന്ന താല്പര്യവുമായി നടന്ന ഇവര്‍ക്ക് അടുത്തിടെയിറങ്ങിയ രണ്ടാംനിര നായകന്റെ ചിത്രത്തില്‍ റോള്‍ വാങ്ങി നല്കിയത് സുനിയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതോടെയാണ് ഇവര്‍ തമ്മില്‍ പ്രണയത്തിലാകുന്നത്. പെണ്‍കുട്ടികളെ പ്രണയത്തില്‍ കുരുക്കുന്നത് പള്‍സറിന്റെ ഹോബിയായിരുന്നുവെന്ന് ഇയാളുമായി അടുപ്പമുള്ളവര്‍ പറയുന്നു.

അതേസമയം, കഴിഞ്ഞ മൂന്നുമാസം സുനിയുടെ രണ്ടു നമ്പറുകളിലെ ഫോണ്‍വിവരങ്ങളും പോലീസ് പരിശോധിച്ചതില്‍ സ്ഥിരം കോളുകള്‍ വന്ന നമ്പറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സംഭവത്തിനു മുമ്പത്തെ മൂന്നുദിവസം മുതല്‍ സ്ഥിരമായി വിളിച്ചവരെ പോലീസ് ചോദ്യം ചെയ്യും. ഇതില്‍ സിനിമാക്കാരും സിനിമയ്ക്കു പുറത്തുള്ളആളുകളുമുണ്ട്. കേസുമായി ഇവര്‍ക്കെന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതവരുത്തുന്നതിനായാണ് ചോദ്യം ചെയ്യല്‍. കാറില്‍ വച്ചു പ്രതികള്‍ തങ്ങള്‍ ക്വട്ടേഷന്‍ എടുത്തതാണെന്നും ഫ്‌ളാറ്റിലെത്തിച്ചു ലഹരിമരുന്ന് നല്‍കി ഉപദ്രവിക്കുമെന്നും പറഞ്ഞിരുന്നതായി നടി മൊഴി നല്‍കിയതായാണു വിവരം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായില്ല. സംഭവ ദിവസം നടിയുടെ കാര്‍ ഓടിച്ച മാര്‍ട്ടിന്‍ ആന്‍റണി, ക്രിമിനല്‍ സംഘാംഗം വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് നേരത്തെ പോലീസ് പിടിയിലായത്. സലീമിനെയും പ്രദീപിനെയും കോയമ്പത്തൂരില്‍നിന്നു പിടികൂടുകയായിരുന്നു.

Related posts