വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം ‘ബത്ത’യുടെ ട്രെയിലർ റിലീസായി. ബാലാജി തരണീധരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം അറ്റ്ലിയാണ് നിർമിക്കുന്നത്. ലിജോമോൾ ജോസാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 1980കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ ഒന്നിന് ചിത്രം ആഗോളവ്യാപകമായി റിലീസ് ചെയ്യും.
സിനി വൺ സ്റ്റുഡിയോസും എ ഫോർ ആപ്പിൾ സ്റ്റുഡിയോയും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് സായ് അഭയങ്കറാണ്. ആക്ഷനും വൈകാരിതയ്ക്കും ഒരുപോലെ പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ റെട്രോ ഗെറ്റപ്പിലാണ് വിജയ് സേതുപതിയെത്തുക.
‘നടുവുല കൊഞ്ചം പക്കാതെ കാണോം’, ‘സീതാകാന്തി’ എന്നീ ചിതങ്ങൾക്കു ശേഷം വിജയ് സേതുപതിയും ബാലാജി തരണീധരനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സംവിധായകൻ അറ്റ്ലി അവതരിപ്പിക്കുന്ന ചിത്രം പ്രിയ അറ്റ്ലി, മുറാദ് ഖേതാനി എന്നിവർ ചേര്‍ന്നാണ് നിർമിക്കുന്നത്.
