ബസ് സ്റ്റാൻഡിലേക്ക് ഇടിച്ച് കയറി; മൂന്ന് മരണം

ബ​സ് പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി മൂന്ന് പേർ മരിച്ചു. ആന്ധ്രാപ്രദേശിലെ വി​ജ​യ​വാ​ഡ ബ​സ് സ്റ്റാ​ൻ​ഡി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശ് സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ ബ​സാ​ണ് പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്.

സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ക്കു​ക​യും ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ബ​സി​നു​ള്ളി​ൽ ഇ​രു​ന്ന 24 യാ​ത്ര​ക്കാ​രും സു​ര​ക്ഷി​ത​രാ​ണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഒ​രു സ്ഥ​ല​ത്ത് നി​ർ​ത്തി​യ​താ​യി ക​ണ്ട ഒ​രു എ​പി​എ​സ്ആ​ർ​ടി​സി എ​സി മെ​ട്രോ ല​ക്ഷ്വ​റി ബ​സ്, പ​തു​ക്കെ മു​ന്നോ​ട്ട് നീ​ങ്ങി പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ഇ​ടി​ച്ചു, റെ​യി​ലിം​ഗ് ത​ക​ർ​ത്ത് ആ​ളു​ക​ളെ ഇടിച്ചിട്ടു. പ​ണ്ഡി​റ്റ് നെ​ഹ്‌​റു ബ​സ് സ്റ്റേ​ഷ​നി​ലെ 12-ാം ന​മ്പ​ർ പ്ലാ​റ്റ്‌​ഫോ​മി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പാ​ത മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന ഒ​രു സ്ത്രീ​യും മ​രി​ച്ചു.

യാ​ത്ര​ക്കാ​ർ ര​ക്ഷ​യ്ക്കാ​യി ഓ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. എ​പി​എ​സ്ആ​ർ​ടി​സി വൈ​സ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ദ്വാ​ര​ക തി​രു​മ​ല റാ​വു ആ​ർ​ടി​സി അ​ധി​കൃ​ത​രു​മാ​യും യാ​ത്ര​ക്കാ​രു​മാ​യും സം​വ​ദി​ച്ചു. ‘അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ​ച്ചെ​ല​വ് ആ​ർ​ടി​സി വ​ഹി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.’​ബ​സി​ന്‍റെ ഡ്രൈ​വ​ർ​ക്ക് ഏ​ക​ദേ​ശം 60 വ​യ​സ്സു​ണ്ട്. സാ​ങ്കേ​തി​ക ത​ക​രാ​റാ​ണോ ഡ്രൈ​വ​റു​ടെ പി​ഴ​വാ​ണോ അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ഞ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്നു’, അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

Related posts

Leave a Comment