വെയിലത്ത് വാടി വീഴാതിരിക്കാൻ; വ​ഴി​യോ​ര ഭാ​ഗ്യ​ക്കു​റി ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് സൗ​ജ​ന്യ ബീ​ച്ച് അം​ബ്ര​ല്ല വി​ത​ര​ണം ചെ​യ്ത് വീ​ണാ​ജോ​ർ​ജ് എം​എ​ല്‍​എ 

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് സം​ഘ​ടി​പ്പി​ച്ച വ​ഴി​യോ​ര​ഭാ​ഗ്യ​ക്കു​റി ക​ച്ച​വ​ട​ക്കാ​ര്‍​ക്കു​ള്ള ബീ​ച്ച് അം​ബ്ര​ല്ല​യു​ടെ വി​ത​ര​ണം വീ​ണാ​ജോ​ർ​ജ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ള്‍​ക്കു​ള്ള പ്ര​ള​യ​ധ​ന​സ​ഹാ​യം ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് പി. ​കെ. അ​നീ​ഷ് ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു.

ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ബോ​ര്‍​ഡം​ഗം ടി. ​വി. സു​ബൈ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ പി. ​കെ. ജേ​ക്ക​ബ്, ലോ​ട്ട​റി ഏ​ജ​ന്‍റ് ആ​ന്‍​ഡ് സെ​ല്ലേ​ഴ്‌​സ് യൂ​ണി​യ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ജ​നു മാ​ത്യു, ലോ​ട്ട​റി ഏ​ജ​ന്‍​സ് ആ​ന്‍​ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് അ​ടൂ​ര്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വ​യ​ലാ​ര്‍ പ്ര​കാ​ശ്, ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ഓ​ഫീ​സ​ര്‍ ബെ​ന്നി ജോ​ര്‍​ജ്ജ്, ട്രേ​ഡ് യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

വ​ഴി​യോ​ര ഭാ​ഗ്യ​ക്കു​റി ക​ച്ച​വ​ട​ക്കാ​രാ​യ 102 പേ​ര്‍​ക്കാ​ണ് സൗ​ജ​ന്യ​മാ​യി ബീ​ച്ച് അം​ബ്ര​ല്ല ന​ല്‍​കി​യ​ത്. വി​ല്പ​ന​യ്ക്കാ​യി ക​രു​തി​യ ടി​ക്ക​റ്റ് പ്ര​ള​യ​ത്തി​ല്‍ ന​ഷ്ട​പ്പെ​ട്ട ആ​റു ക്ഷേ​മ നി​ധി അം​ഗ​ങ്ങ​ള്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കി. കു​ടും​ബ പെ​ന്‍​ഷ​ന്‍, ചി​കി​ത്സാ ധ​ന​സ​ഹാ​യം, അ​വ​ശ​താ പെ​ന്‍​ഷ​ന്‍, പ്ര​സ​വാ​നു​കൂ​ല്യം, വി​വാ​ഹാ​നു​കൂ​ല്യം, മ​ര​ണാ​ന​ന്ത​ര ധ​ന​സ​ഹാ​യം വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡ് എ​ന്നി​ങ്ങ​നെ നി​ര​വ​ധി ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

Related posts