ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ​ജീ​വി​ത​ത്തിന് തടസമുണ്ടാക്കുന്ന  മ​ദ്യ​ശാ​ല അ​ടി​യ​ന്ത​ര​മാ​യി മാ​റ്റ​ണമെന്ന്  ബെ​ന്നി ബ​ഹ​നാ​ൻ എം.പി.

ചാ​ല​ക്കു​ടി: ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ​ജീ​വി​ത​ത്തി​നും സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​ത്തി​നും ത​ട​സ​മു​ണ്ടാ​ക്കു​ന്ന മ​ദ്യ​ശാ​ല മാ​റ്റു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബെ​ന്നി ബെ​ഹ​ന്നാ​ൻ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ ഈ ​പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മ​ല്ല പ​ട്ട​ണ​ത്തി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കും ഉ​ണ്ടാ​ക്കു​ന്ന മ​ദ്യ​ശാ​ല ഇ​വി​ടെ​നി​ന്നും മാ​റ്റു​ന്ന​തി​നു സ​ർ​ക്കാ​ർ ബി​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കാ​രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

മ​ദ്യ​ശാ​ല​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്ഷി​ബു വാ​ല​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ബി ജോ​ർ​ജ്, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഒ. പൈ​ല​പ്പ​ൻ, എം.​എം. അ​നി​ൽ​കു​മാ​ർ, ബി​ജു കാ​വു​ങ്ക​ൽ, ബി​ജു ചി​റ​യ​ത്ത്, ഷൈ​ന ജോ​ർ​ജ്, ജോ​ണി പു​ല്ല​ൻ, റി​ജു കോ​ച്ചേ​ക്കാ​ട​ൻ, പ്രീ​തി ബാ​ബു, കെ.​കെ. രാ​ജ്കു​മാ​ർ, ബി​ജു പു​ത്തി​രി​ക്ക​ൽ, ജോ​സ് പു​ല്ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts