ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ തു​റ​ന്നി​രി​ക്കു​ന്ന വിദേശ മദ്യവില്പനശാല അടച്ചുപൂട്ടണം;  ബ​ഹു​ജ​ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മയുമായി ട്രുറ

തൃ​പ്പൂ​ണി​ത്തു​റ: ചൂ​ര​ക്കാ​ടി​നും പു​തി​യ​കാ​വി​നും ഇ​ട​യ്ക്ക് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ തു​റ​ന്നി​രി​ക്കു​ന്ന വി​ദേ​ശ മ​ദ്യ​വി​ല്പ​ന ശാ​ല അ​ട​ച്ച് പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ശ​ക്ത​മാ​ക്കി തൃ​പ്പൂ​ണി​ത്തു​റ രാ​ജ​ന​ഗ​രി യൂ​ണി​യ​ൻ ഓ​ഫ് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ട്രു​റ). ഇതിന്‍റെ ഭാഗമായി 20ന് മ​ദ്യ​ശാ​ല​യ്ക്ക് മു​ന്നി​ൽ ബ​ഹു​ജ​ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കും.

തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യി​ൽ നി​ല​വി​ൽ 5 ബാ​റു​ക​ളും 3 ബി​യ​ർ പാ​ർ​ല​റും ഒ​രു വി​ദേ​ശ മ​ദ്യ​വി​ല്പ​ന​ശാ​ല​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തി​നു പു​റ​മെ​യാ​ണ് ക​ട​വ​ന്ത്ര​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന വി​ദേ​ശ​മ​ദ്യ​വി​ൽ​പ​ന​ശാ​ല തൃ​പ്പൂ​ണി​ത്തു​റ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

എ​റ​ണാ​കു​ളം-ഏ​റ്റു​മാ​നൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ തൃ​പ്പൂ​ണി​ത്തു​റ പു​തി​യ​കാ​വ് റോ​ഡി​ൽ ദീ​ർ​ഘ​ദൂ​ര ലി​മി​റ്റ​ഡ് സ്റ്റോ​പ്പു​ക​ൾ അ​ട​ക്കം ഇ​ട​ത​ട​വി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ​യു​ന്ന റോ​ഡി​നോ​ട് ചേ​ർ​ന്നാ​ണ് പു​തി​യ വി​ദേ​ശ​മ​ദ്യ​വി​ല്പ​ന​ശാ​ല തു​റ​ന്നി​രി​ക്കു​ന്ന​ത് .ഇ​ത് വ​ൻ അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കാ​മെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​യു​ണ്ട്.

ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ ജീ​വി​ത​ത്തി​ന് ത​ട​സമാ​കു​ന്ന​തും ഗു​രു​ത​ര​മാ​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​വ​രു​ത്തു​ന്ന​തു​മാ​യ ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ സ്ഥാ​പി​ച്ച പു​തി​യ വി​ദേ​ശ​മ​ദ്യ​വി​ല്പ​ന​ശാ​ല അ​ട​ച്ച് പൂ​ട്ട​ണ​മെ​ന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Related posts