മോഷ്ടിച്ച ബൈക്ക് കെഎസ്ആര്‍ടിസി ബസിനു പിന്നിലിടിച്ചു, ഡ്രൈവര്‍ ഇറങ്ങി നോക്കിയപ്പോള്‍ ഇടിച്ചത് കോട്ടയത്ത് പാര്‍ക്ക് ചെയ്ത തന്റെ ബൈക്ക്; പിന്നെ നടന്നത്…

കോ​ട്ട​യം: ബൈ​ക്ക് മോ​ഷ്്ടി​ച്ച കേ​സി​ൽ കെ എസ്്ആ​ർ​ടി​സി ഡ്രൈ​വ​റും ക​ണ്ട​ക്്ട​റും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത് പെ​രും​ക​ള്ള​നെ.

പോ​ലീ​സ് പി​ടി​യി​ലാ​യ​തോ​ടെ ഇ​യാ​ൾ ന​ല്കി​യ പേ​രും മേ​ൽ​വി​ലാ​സ​വും വ്യാ​ജ​മാ​യി​രു​ന്നു. പി​ടി​കൂ​ടി​യ​പ്പോ​ൾ ഇ​യാ​ൾ ന​ല്കി​യ വി​ലാ​സം ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന സ്വ​ദേ​ശി ജി​ജോ എ​ന്നാ​ണ്.

എ​ന്നാ​ൽ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ ന​ല്കി​യ പേ​രും മേ​ൽ​വി​ലാ​സ​വും വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ യ​ഥാ​ർ​ഥ പേ​ര് ഷാ​ജ​ൻ തോ​മ​സ് എ​ന്നാ​ണ്.

പ​ത്ത​നം​തി​ട്ട നി​ര​ണം സ്വ​ദേ​ശി​യാ​യ ഇ​യാ​ളു​ടെ പേ​രി​ൽ 2010 മു​ത​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ കോ​ട്ട​യം ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ മാ​ഞ്ഞൂ​ർ സ്വ​ദേ​ശി​യു​ടെ ബൈ​ക്കാ​ണ് ഷാ​ജ​ൻ ഡി​പ്പോ​യി​ൽ ക​യ​റി മോ​ഷ്്ടി​ച്ച​ത്.

രാ​വി​ലെ ഡ്യൂ​ട്ടി​യ്ക്ക് എ​ത്തി​യ ഇ​യാ​ൾ ബൈ​ക്ക് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ വ​ച്ച​ശേ​ഷം എ​റ​ണാ​കു​ള​ത്തേ​ക്കു ബ​സി​ൽ ജോ​ലി​യ്ക്കു ക​യ​റു​ക​യും ചെ​യ്തു.

പ​ക​ൽ സ​മ​യ​ത്ത് കെഎസ്ആ​ർ​ടി​സി ജീ​വന​ക്കാ​രു​ടെ യൂ​ണി​ഫോം ധ​രി​ച്ച് ഡി​പ്പോ​യി​ൽ ക​യ​റി​യ ഷാ​ജ​ൻ തോ​മ​സ് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ചു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ ആ​ദ്യ​ ട്രി​പ്പ് പൂ​ർ​ത്തി​യാ​ക്കി ഡി​പ്പോ​യി​ൽ എ​ത്തി​യ ഡ്രൈ​വ​ർ ബൈ​ക്ക് മോ​ഷ​ണം പോ​യ വി​വ​ര​മ​റി​ഞ്ഞു. ഇ​തോ​ടെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

തി​രി​കെ ഡി​പ്പോ​യി​ലെ​ത്തി​യ ഡ്രൈ​വ​ർ ഇ​വി​ടെ നി​ന്നും എ​റ​ണാ​കു​ളം റൂ​ട്ടി​ലേ​ക്കു​ള്ള സ​ർ​വീ​സ് ന​ട​ത്താ​ൻ ജോ​ലി​ക്കു ക​യ​റി.

വൈ​കു​ന്നേ​രം 6.15നു ​ബ​സ് ഉ​ദ​യം​പേ​രൂ​രി​ൽ എ​ത്തി​യ​പ്പോൾ പി​ന്നി​ൽ ഒ​രു ബൈ​ക്ക് വ​ന്നി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യി അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് ബ​സ് നി​ർ​ത്തി​യ ഡ്രൈ​വ​ർ പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് ത​ന്‍റെ ബൈ​ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്നു മ​ന​സി​ലാ​യ​ത്.

തു​ട​ർ​ന്നാ​ണ് എ​ല്ലാ​വ​രും ചേ​ർ​ന്ന് ഷാ​ജ​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും നാ​ലു മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു മോ​ഷ്്ടി​ച്ച​താ​ണോ​യെ​ന്നു പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് ഷാ​ജ​നെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. കോ​ട്ട​യം വെ​സ്റ്റ് എ​സ്എ​ച്ച്ഒ എം.​ജെ. അ​രു​ണ്‍, എ​സ്ഐ ടി. ​ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Related posts

Leave a Comment