ഇവിടെ എല്ലാം സുരക്ഷിതം..! പെ​രി​ഞ്ഞ​ന​ത്ത് പ്ര​ള​യ​പ്പു​ര ഒ​രുങ്ങി; 14 വീ​ടു​ക​ള​ട​ങ്ങി​യ ഫ്ലാ​റ്റിന്‍റെ താ​ക്കോ​ൽ​ദാ​നം നാ​ളെ


പെ​രി​ഞ്ഞ​നം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​ള​യ​പ്പു​ര ഒ​രു​ങ്ങി. താ​ക്കോ​ൽ​ദാ​നം നാ​ളെ. പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി റോ​ട്ട​റി ക്ല​ബ് നി​ർ​മി​ച്ചു ന​ല്കു​ന്ന വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റ്റം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​നു കു​റ്റി​ക്ക​ട​വ് ഫ്ലാ​റ്റ് പ​രി​സ​ര​ത്തു മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും.

പെ​രി​ഞ്ഞ​നം പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ൽ ക​നോ​ലി ക​നാ​ലി​നോ​ടു ചേ​ർ​ന്ന് 60 സെ​ന്‍റ് സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ ഒ​രു കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ഫ്ലാ​റ്റു​ക​ളു​ടെ ത​റ​ക്ക​ല്ലി​ട​ൽ ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ 23നു ​മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചി​രു​ന്നു.

പ​ത്മ​ശ്രീ ഡോ. ​ശ​ങ്ക​ർ (ഹാ​ബി​റ്റാ​റ്റ് ടെ​ക്നോ​ള​ജി) രൂ​പ​ക​ല്പ​ന ചെ​യ്ത ര​ണ്ടു കി​ട​പ്പു​മു​റി, ഒ​രു ഹാ​ൾ, അ​ടു​ക്ക​ള, ബാ​ത്ത് റൂം ​എ​ന്നി​വ ഉ​ൾ​പ്പെ​ടെ 540 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ലു​ള്ള 14 വീ​ടു​ക​ള​ട​ങ്ങി​യ ഫ്ലാ​റ്റ് സ​മു​ച്ച​യം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു താ​മ​സ​യോ​ഗ്യ​മാ​ക്കി.

ഇ.​ടി. ടൈ​സ​ണ്‍ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങും. റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ജോ​സ് ചാ​ക്കോ മു​ഖ്യാ​തി​ഥി​യാ​കും.

പ​ത്മ​ശ്രീ ഡോ. ​ജി. ശ​ങ്ക​ർ (ഹാ​ബി​റ്റാ​റ്റ് ടെ​ക്നോ​ള​ജി), റോ​ട്ട​റി മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ എ.​വി. പ​തി, ഫാ​ത്തി​മ മോ​ഹ​ൻ, മു​ഹ​മ്മ​ദ് മ​തി​ല​ക​ത്തു​വീ​ട്ടി​ൽ എ​ന്നി​വ​രെ ആ​ദ​രി​ക്കും.

Related posts

Leave a Comment