ചാ​വ​റ​യ​ച്ച​ന്‍റെ നാ​ട​കം ; “അ​റി​വി​ന്‍റെ നേ​ർ​വെ​ളി​ച്ചം’ ഇ​ന്ന് അ​ര​ങ്ങി​ലെ​ത്തും

തൃ​ശൂ​ർ: ചാ​വ​റ​യ​ച്ച​ന്‍റെ ഒ​രു ന​ല്ല അ​പ്പ​ന്‍റെ ചാ​വ​രു​ൾ എ​ന്ന കൃ​തി​യു​ടെ ശ​തോ​ത്ത​ര ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി “അ​റി​വി​ന്‍റെ നേ​ർ​വെ​ളി​ച്ചം’ എ​ന്ന സാ​മൂ​ഹ്യ സം​ഗീ​ത നാ​ട​കം ആ​ദ്യ​മാ​യി ഇ​ന്ന് അ​ര​ങ്ങി​ലെ​ത്തും. വൈ​കീ​ട്ട് 6.30നു ​തൃ​ശൂ​ർ ടൗ​ണ്‍​ഹാ​ളി​ലാ​ണ് നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്നു സി​എം​ഐ ദേ​വ​മാ​ത പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​വാ​ൾ​ട്ട​ർ തേ​ല​പ്പി​ള്ളി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

തൃ​ശൂ​ർ സി​എം​ഐ ദേ​വ​മാ​ത പ്രൊ​വി​ൻ​സും സി​എം​സി നി​ർ​മ​ല പ്രൊ​വി​ൻ​സും സം​യു​ക്ത​മാ​യി​ട്ടാ​ണ് നാ​ട​കാ​വ​ത​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ല്കു​ന്ന​ത്. 19-ാം നൂ​റ്റാ​ണ്ടി​ലെ ന​വോ​ത്ഥാ​ന നാ​യ​ക​നാ​യ വി​ശു​ദ്ധ ചാ​വ​റ കു​രി​യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ന്‍റെ കൃ​തി​യാ​ണ് ന​ല്ല അ​പ്പ​ന്‍റെ ചാ​വ​രു​ൾ.

കു​ടും​ബ​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്ന​തി​നും മൂ​ല്യ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്ന​തി​നും എ​ഴു​തി​യ​താ​ണ്. പ​രി​യാ​രം സി​എ​സ്ആ​റി​ലെ ചാ​വ​റ ഫാ​മി​ലി ക​മ്യൂ​ണി​ക്കേ​ഷ​നാ​ണ് നാ​ട​കം ത​യാ​റാ​ക്കി​യ​ത്. ര​ണ്ട​ര മ​ണി​ക്കൂ​റാ​ണ് ദൈ​ർ​ഘ്യം. സം​ഗീ​ത​വും കോ​മ​ഡി​യും നൃ​ത്ത​വും ചേ​ർ​ത്താ​ണ് ക​ഥ പ​റ​യു​ന്ന​ത്.

ഫാ.​വി​ൽ​സ​ൻ ത​റ​യി​ൽ തി​ര​ക്ക​ഥ​യും സു​നി ചെ​റി​യാ​ൻ സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചു. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.
നാ​ട​കാ​വ​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് നി​ർ​വ​ഹി​ക്കും. പ്രി​യോ​ർ ജ​ന​റാ​ൾ റ​വ. ഡോ. ​പോ​ൾ ആ​ച്ചാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ് മു​ഖ്യാ​തി​ഥി​യാ​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​സി​ന്‍റോ ന​ങ്ങി​ണി, എ.​ഡി.​ഷാ​ജു, സി.​എ.​ഫ്രാ​ൻ​സി​സ്, ജെ​യ്സ​ണ്‍ മ​ഞ്ഞ​ളി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts