ആകെയുണ്ടായിരുന്നത് സിനിമയില്‍ നിന്നുള്ള വരുമാനം മാത്രം; കല്യാണം കഴിച്ചതുപോലും ആ പണം കൊണ്ട്; നടി ബിന്ദു പണിക്കര്‍ മനസുതുറക്കുന്നു

binduതന്റെ സ്വതസിദ്ധ അഭിനയ ശൈലികളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച നടി, മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബിന്ദുപണിക്കര്‍ മനസുതുറക്കുന്നു.

യഥാര്‍ഥ ജീവിതം ഹാസ്യങ്ങളുടേതായിരുന്നില്ല മറിച്ച്, വിഷാദത്തിന്റേതായിരുന്നു. ചിരിക്കാന്‍ മാത്രമാണ് ഇഷ്ടപ്പെട്ടിരുന്നത്. ജീവിതത്തില്‍ കോമഡി പറയാറില്ല. സിനിമയിലെ ചില കഥാപാത്രങ്ങളുമായി എനിക്ക് സാമ്യം തോന്നാറുണ്ടെന്നും അവരുടെ കഥ എന്റേതുതന്നെയാണല്ലോ എന്ന് തോന്നിയിട്ടുമുണ്ട്.

ആകെയുണ്ടായിരുന്നത് സിനിമയില്‍ നിന്നുള്ള വരുമാനമായിരുന്നു. കല്യാണം കഴിച്ചതുപോലും ആ പണം കൊണ്ടാണ്. പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് മരിച്ചു. ഒരു മാസത്തോളം വെന്റിലേറ്ററില്‍ കഴിഞ്ഞ അദ്ദേഹത്തെ തനിച്ചാക്കി ജോലിക്ക് പോകേണ്ടതായും വന്നു. ഊണിലും ഉറക്കത്തിലും കൂടെയുണ്ടായിരുന്നയാള്‍ പോയതിനുശേഷം മൂന്ന് വര്‍ഷത്തോളം വിഷാദരോഗിയായി കഴിഞ്ഞു.

വളരെ ബുദ്ധിമുട്ടിയാണ് ആ അവസ്ഥയില്‍ നിന്ന് കരകയറിയത്. അതും സിനിമയില്‍ അഭിനയിച്ചതുകൊണ്ടു മാത്രം. ഇതുവരെ സിനിമ വേണ്ടെന്നു വച്ചിട്ടില്ല. പറ്റുന്ന കഥാപാത്രങ്ങള്‍ നേടി വരുന്നില്ല. ജഗതിയെപ്പോലുള്ളവര്‍ രംഗത്തില്ലാത്തതും സിനിമയില്‍ അവസരങ്ങള്‍ കുറയുന്നതിന് കാരണമായി- ബിന്ദു പണിക്കര്‍ പറയുന്നു.

Related posts