സണ്ണി ലിയോണിന്റെ ചിത്രം അടിച്ചുമാറ്റി ബിജെപി, അമിത് ഷാ വന്നപ്പോള്‍ എടുത്തത് സണ്ണി കൊച്ചിയിലെത്തിയ ചിത്രം, നാണക്കേടു കൊണ്ട് പുറത്തിറങ്ങാനാകാതെ ഔട്ട്‌സ്‌പോക്കണ്‍!

ഫോട്ടോഷോപ്പ് എന്തിനാണ് എപ്പോഴും ബിജെപിയെ ചതിക്കുന്നത്. ഇങ്ങനെയൊക്കെ ഒരു ശരാരശി ബിജെപിക്കാരന്‍ സംശയിച്ചാല്‍ കുറ്റംപറയരുത്. ഫോട്ടോഷോപ്പ് കൊണ്ടു പുതിയ പണികിട്ടിയിരിക്കുകയാണ് ബിജെപിക്ക്. കണ്ണൂരില്‍ അമിത് ഷാ വന്നു കൊഴുപ്പിച്ച ജനരക്ഷയാത്രയ്ക്ക് ജനസഞ്ചയം കുറവായതുകൊണ്ടാണോ എന്തോ കുറച്ചുകൂടി ആളുള്ള പടം വേണമെന്നു ഔട്ട്‌സ്‌പോക്കണ്‍ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍സിന് തോന്നി. പിന്നെയെല്ലാം ട്രോളു മയമായിരുന്നു.

സംഭവം സിമ്പിളായി ഇങ്ങനെ പറയാം. ബിജെപിയുടെ സോഷ്യല്‍മീഡിയ ട്രോള്‍ ഗ്രൂപ്പാണ് ഔട്ട്‌സ്‌പോക്കണ്‍. ബിജെപിയുടെ സൈബര്‍വിഭാഗങ്ങളിലൊന്ന്. ജനരക്ഷയാത്രയുടെ ഫോട്ടോയെന്ന തരത്തില്‍ അവര്‍ ഒരുചിത്രം പങ്കുവച്ചു. പക്ഷേ പടം മാറിപ്പോയി. പോസ്റ്റ് ചെയ്തത് കൊച്ചിയില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ കാണാനെത്തിയ ജനക്കൂട്ടത്തിന്റേതും. പോരെ പൂരം. ട്രോളര്‍മാര്‍ ഏറ്റെടുത്തതോടെ ബിജെപിക്ക് നാണക്കേടായി.

ചിത്രം വിവാദമായതിനെത്തുടര്‍ന്നു പേജില്‍നിന്നു പിന്‍വലിച്ചു. എന്നാല്‍ അപ്പോഴേക്കും സമൂഹമാധ്യമങ്ങളില്‍ സ്‌ക്രീന്‍ഷോട്ട് സഹിതം വിവാദചിത്രം തരംഗമായിരുന്നു. ഇന്ത്യയിലെ 50,000 കിലോമീറ്റര്‍ റോഡുകള്‍ എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ചു വൈദ്യുതീകരിച്ചതായി ഓഗസ്റ്റില്‍ കേന്ദ്ര ഊര്‍ജമന്ത്രി പീയുഷ് ഗോയല്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഷെയര്‍ ചെയ്തു. പക്ഷേ യഥാര്‍ഥ ചിത്രം റഷ്യയിലൂടേതായിരുന്നു. എന്തായാലും സോഷ്യല്‍മീഡിയയ്ക്ക് ആഘോഷിക്കാന്‍ ഒരു കാരണമായി.

Related posts