സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി മൂ​ന്നി​ട​ത്ത് താ​മ​ര വി​രി​ഞ്ഞു; ആ​വേ​ശ​ത്തി​ൽ ബി​ജെ​പി കേ​ന്ദ്ര​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം:​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി മൂ​ന്നി​ട​ത്ത് താ​മ​ര വി​രി​ഞ്ഞു, ചാ​ത്ത​ന്നൂ​രി​ൽ ബി.​ബി. ഗോ​പ​കു​മാ​റും നേ​മ​ത്ത് ബി​ജെ​പി. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​നും പി​ന്നാ​ലെ ക​ഴ​ക്കൂ​ട്ട​വും പി​ടി​ച്ചെ​ടു​ത്ത് ബി​ജെ​പി. മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യാ​യ വി. ​മു​ര​ളീ​ധ​ര​നാ​ണ് ക​ഴ​ക്കൂ​ട്ട​ത്ത് വി​ജ​യി​ച്ച​ത്.

മു​ൻ മ​ന്ത്രി​യാ​യ ക​ട​കം​പ്പ​ള്ളി സു​രേ​ന്ദ്ര​ൻ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും ടി. ​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ ഒ​രു സീ​റ്റി​ലും ജ​യി​ക്കാ​തി​രു​ന്ന ബി​ജെ​പി ഇ​ത്ത​വ​ണ മൂ​ന്ന് സീ​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment