ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നു! മാ​യേ​ച്ചി​യും ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ പി​ള്ളേ​രും റെ​ഡി​യാ​ണ്; ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ മാ​ത്ര​മ​ല്ല, ജി​ങ്ക​ന്‍റെ​യും ക​ടു​ത്ത ആ​രാ​ധി​ക​യാ​ണ് മാ​യ

കൊ​ച്ചി: മാ​യേ​ച്ചി​യെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ആ​രാ​ധ​ക​ര്‍​ക്കും താ​ര​ങ്ങ​ള്‍​ക്കും പ്ര​ത്യേ​കം പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ല. കൊ​മ്പ​നാ​ന കൂ​ട്ടം എ​വി​ടെ​യു​ണ്ടോ അ​വി​ടെ​യെ​ല്ലാം ക​ട്ട സ​പ്പോ​ര്‍​ട്ടു​മാ​യി മാ​യേ​ച്ചി​യു​ണ്ട്.

ഇ​ത്ത​വ​ണ അ​ട​ച്ചി​ട്ട സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ അ​ങ്ങ് ഗോ​വ​യി​ലാ​ണെ​ന്ന​ത് ശ​രി​ത​ന്നെ. എ​ങ്കി​ലും മാ​യേ​ച്ചി​യും പി​ള്ളേ​രും ഇ​ങ്ങ് കൊ​ച്ചി​യി​ല്‍ റെ​ഡി​യാ​ണ്.

ക​ലൂ​ര്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്തെ വീ​ട്ടി​ല്‍ വ​ലി​യ സ്‌​ക്രീ​നി​ല്‍ ഫാ​ന്‍​സി​നൊ​പ്പം ക​ളി കാ​ണാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് മാ​യ മു​ര​ളി​യും കൂ​ട്ടു​കാ​രും.

ഇ​ന്ന​ലെ മാ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബ്ലാ​സ്റ്റേ​ഴ്‌​സ് ഫാ​ന്‍​സ് ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്റ്റേ​ഡി​യ​ത്തി​ന് മു​ന്നി​ല്‍ മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍ വി​ത​ര​ണ​വും ന​ട​ത്തി​യി​രു​ന്നു. മാ​സ്‌​കും സാ​നി​റ്റൈ​സ​റും മ​ഞ്ഞ​മ​യ​മാ​യി​രു​ന്നു​വെ​ന്ന് മാ​ത്രം.

ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ള്‍ വീ​ട്ടി​ല്‍ കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം അ​ടി​ച്ചു​പൊ​ളി​ക്കാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം. ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ മാ​ത്ര​മ​ല്ല, ജി​ങ്ക​ന്‍റെ​യും ക​ടു​ത്ത ആ​രാ​ധി​ക​യാ​ണ് മാ​യ.

ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ​ല താ​ര​ങ്ങ​ളു​മാ​യും ഊ​ഷ്മ​ള​മാ​യ സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു.

ആ​ദ്യ സീ​സ​ണി​ല്‍ ത​ന്‍റെ കു​ട്ടി​ക​ള്‍​ക്കൊ​പ്പം വെ​റു​തെ ക​ളി കാ​ണാ​ന്‍ പോ​യ​താ​യി​രു​ന്നു മാ​യ. പി​ന്നീ​ട​വ​ര്‍ ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ക​ട്ട ഫാ​നാ​യി മാ​റി.

Related posts

Leave a Comment