കോ​ർ​പ​റേ​ഷ​ൻ ട്രാ​ഫി​ഗ് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യോ​ഗം: ചേ​നോ​ളി ജം​ഗ്ഷ​ൻ റോ​ഡി​ൽ വ​ൺ​വേ ന​ട​പ്പാ​ക്കാ​നും അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ൾ ഒ​ഴി​വാ​ക്കാ​നും തീ​രു​മാ​നം

ക​ണ്ണൂ​ർ: മേ​ലെ ചൊ​വ്വ വാ​രം മ​ട്ട​ന്നൂ​ർ റോ​ഡി​ൽ അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ൾ, തെ​രു​വ് ക​ച്ച​വ​ട​ങ്ങ​ൾ, അ​ന​ധി​കൃ​ത മ​ത്സ്യ വി​ല്പ​ന, റോ​ഡ​രി​കി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള ആ​ക്രി​ക​ൾ എ​ന്നി​വ നീ​ക്കം ചെ​യ്ത് വാ​ഹ​ന​ഗ​താ​ഗ​ത​വും പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് മേ​യ​ർ പി. ​ഇ​ന്ദി​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​ർ​പ​റേ​ഷ​ൻ ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യോ​ഗം തീ​രു​മാ​നി​ച്ചു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ, പൊ​ലി​സ്, പി​ഡ​ബ്ല്യു​ഡി, ആ​ർ​ടി​ഒ എ​ന്നി​വ​രു​ടെ സം​യു​ക്ത സ്പെ​ഷ​ൽ ഡ്രൈ​വ് ന​ട​ത്തും. സൂ​ര്യ സി​ൽ​ക്സ് ചേ​നോ​ളി ജം​ഗ്ഷ​ൻ റോ​ഡ് വ​ൺ​വേ സം​വി​ധാ​ന​ത്തി​ലും ക്ര​മീ​ക​രി​ക്കും. താ​വ​ക്ക​ര ആ​ശി​ർ​വാ​ദ് ഹോ​സ്പി​റ്റ​ൽ റോ​ഡ് ഡ്രെ​യി​നേ​ജ് ക്രോ​സിം​ഗ് പ്ര​വ​ർ​ത്തി​ക്കു വേ​ണ്ടി താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ടു​ന്ന​തി​നും പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ ബി​എ​സ്എ​ൻ​എ​ൽ സ​ർ​ക്കി​ൾ വ​രെ​യു​ള്ള റോ​ഡ് ടു ​വേ ആ​യി ക്ര​മീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ കെ.​സി. ന​ന്പ​ർ വെ​രി​ഫി​ക്കേ​ഷ​ൻ പ​ട്ടി​ക​യി​ൻ​മേ​ൽ ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ ആ​ർ​ടി​ഒ​യെ​യും റെ​യി​ൽ​വേ പ്രീ​പെ​യ്ഡ് ക്ര​മീ​ക​ര​ണം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടി​ന് പൊ​ലി​സി​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

എ​കെ​ജി ആ​ശു​പ​ത്രി​ക്ക് എ​തി​ർ​വ​ശ​ത്തു​ള്ള ആം​ബു​ല​ൻ​സ് പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കു​ന്ന​തി​നും പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നും ട്രാ​ഫി​ക് പോ​ലീ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. വി​ഷ​യ​ത്തി​ൽ ന​ഗ​ര​ത്തി​ലെ ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കാ​നും തീ​രു​മാ​നി​ച്ചു.

ആ​ന​യി​ടു​ക്ക് ജം​ഗ്ഷ​നി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡ് താ​ണ ജം​ഗ്ഷ​നി​ലു​ള്ള കി​ണ​റി​ന് സ​മീ​പ​ത്തെ ഗു​ഡ്സ് ടാ​ക്സി സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്ത് മാ​റ്റി സ്ഥാ​പി​ക്കും. ഇ​ല​ക്ട്രി​ക് ഓ​ട്ടോ സ​ർ​വീ​സ്, ടൗ​ൺ പാ​ർ​ക്കിം​ഗ് സ​ർ​വീ​സു​ക​ൾ സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കാ​ൻ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ സം​യു​ക്ത യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കും.

ആ​ദി​ക​ട​ലാ​യി കു​ന്നും​കൈ റൂ​ട്ടി​ൽ രാ​ത്രി സ​മ​യ​ത്തെ ഗ​താ​ഗ​ത ക്ലേ​ശം ക​ണ​ക്കി​ലെ​ടു​ത്ത് രാ​ത്രി 8. 10ന് ​പ്ലാ​സ വ​ഴി ആ​ദി ക​ട​ലാ​യി​ലേ​ക്ക് ബ​സ് സ​ർ​വീ​സ് സ​മ​യം അ​നു​വ​ദി​ച്ചു ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​ർ​ടി​ഒ യെ ​ചു​മ​ത​ല​പ്പെ​ടു​ത്തി.

റെ​യി​ൽ​വേ​യ്ക്ക് സ​മീ​പ​ത്തെ പി​ഡ​ബ്ല്യു​ഡി പ്ര​വൃ​ത്തി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണം, ഓ​ട​ക​ളു​ടെ പ​ണി എ​ന്നി​വ സം​ബ​ന്ധി​ച്ച വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ കെ.​പി. താ​ഹി​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ റി​ഷാം താ​ണ, ശ്രീ​ജ മ​ഠ​ത്തി​ൽ, എ​സി​പി എം.​പി.​ആ​സാ​ദ്, ജോ​യി​ന്‍റ് ആ​ർ​ടി​ഒ കെ.​വി​നോ​ദ് കു​മാ​ർ, പി​ഡ​ബ്ല്യു​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ടി. ​പ്ര​ശാ​ന്ത്, ട്രാ​ഫി​ക് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി.​ര​മേ​ശ​ൻ, കെ.​പി.​അ​ബ്ദു​ൽ നാ​സ​ർ, ക​ണ്ണൂ​ർ ത​ഹ​സി​ൽ​ദാ​ർ എ​ൻ.​കെ. ര​ത്നേ​ഷ്, പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ് മു​നാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment