അർബുദം കീഴടക്കിയ സം​സാ​ര​ശേ​ഷി ശസ്ത്രക്രിയയിലൂടെ വീ​ണ്ടെ​ടു​ത്തു; ചേ​​​ല​​​മ​​​റ്റം സ്വ​​​ദേ​​​ശി ബോ​​​ബ​​​സി​​​നാണ് ശബ്ദം തിരിച്ചു കിട്ടിയത്

അ​​​മ​​​ല​​​ന​​​ഗ​​​ർ: കാ​​​ൻ​​​സ​​​ർ​​​മൂ​​​ലം സ്വ​​​ന​​​പേ​​​ട​​​കം നീ​​​ക്കം ചെ​​​യ്ത​​​യാ​​​ൾ​​​ക്കു ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി സം​​​സാ​​​ര​​​ശേ​​​ഷി വീ​​​ണ്ടെ​​​ടു​​​ത്തു. അ​​​മ​​​ല ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണ് വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യി​​​ലൂ​​​ടെ​​​യും ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ​​​യും എ​​​റ​​​ണ​​​കു​​​ളം ചേ​​​ല​​​മ​​​റ്റം സ്വ​​​ദേ​​​ശി ബോ​​​ബ​​​സി​​​ന് (56) സം​​​സാ​​​ര​​​ശേ​​​ഷി വീ​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​യ​​​ത്. വോ​​​യ്സ് ബോ​​​ക്സ് നീ​​​ക്കം ചെ​​​യ്തു കാ​​​ൻ​​​സ​​​ർ ചി​​​കി​​​ത്സ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ലീ​​​നി​​​യ​​​ർ ആ​​​ക്സി​​​ല​​​റേ​​​റ്റ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള റേ​​​ഡി​​​യേ​​​ഷ​​​നും കീ​​​മോ​​​തെ​​​റാ​​​പ്പി​​​യും ന​​​ൽ​​​കി.

അ​​​ർ​​​ബു​​​ദ​​​ത്തി​​​ൽ​​​നി​​​ന്നു മോ​​​ചി​​​ത​​​നാ​​​യപ്പോൾ സം​​​സാ​​​ര​​​ശേ​​​ഷി വീ​​​ണ്ടെ​​​ടു​​​ക്കാ​​​ൻ വോ​​​യ്സ് പ്രോ​​​സ്ത​​​സി​​​സ് ഇ​​​ൻ​​​സെ​​​ർ​​​ഷ​​​ൻ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി. നെ​​​ത​​​ർ​​​ലാ​​​ൻ​​​ഡി​​​ൽ​​​നി​​​ന്ന് ഇ​​​റ​​​ക്കു​​​മ​​​തി​​ചെ​​​യ്ത പ്രോ​​​സ്ത​​​സി​​​സാ​​​ണു ശ​​​സ്ത്ര​​​ക്രി​​​യ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. ഇ​​​പ്പോ​​​ൾ ഉ​​​ച്ച​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കാ​​​നു​​​ള്ള ശേ​​​ഷി​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ല​​​ഭി​​​ച്ചു.

ഡോ. ​​​ജേ​​​ക്ക​​​ബ് കു​​​ര്യ​​​ൻ, ഡോ. ​​​ഹ​​​രി​​​കു​​​മാ​​​ർ ഉ​​​ണ്ണി, ഡോ. ​​​ആ​​​ൻ​​​ഡ്രൂ​​​സ് ജോ​​​സ​​​ഫ്, ഡോ. ​​​എ​​​ൻ. ര​​​വി, ഡോ. ​​​ജോ​​​മോ​​​ൻ റാ​​​ഫേ​​​ൽ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന വി​​​ദ​​​ഗ്ധ സം​​​ഘ​​​മാ​​​ണ് ബോ​​​ബ​​​സി​​​നു ചി​​​കി​​ത്സ ന​​​ൽ​​​കി​​​യ​​​ത്.

Related posts