ബോബി ചെമ്മണ്ണൂരിനേക്കാള്‍ വലിയ ബിസിനസ് തന്ത്രവുമായി ‘വസന്ത’ ! ഭൂമി വില്‍ക്കാന്‍ വിലപേശിയത് ലക്ഷങ്ങള്‍; വസന്ത ബോബിയെ കബളിപ്പിച്ചുവെന്ന സംശയം ഉയരുന്നു…

നെയ്യാറ്റിന്‍കരയിലെ രാജന്റെയും അമ്പിളിയുടെയും ആത്മഹത്യ മലയാളികളെ മുഴുവന്‍ കണ്ണീരണിയിച്ച സംഭവമാണ്. മാതാപിതാക്കളുടെ മരണത്തോടെ അനാഥരായ രണ്ടു കുട്ടികളോട് പരാതിക്കാരിയായ വസന്ത കാണിക്കുന്ന ശത്രുതാ മനോഭാവം മലയാളികളെയാകെ രോഷാകുലരാക്കിയിരുന്നു.


വസന്തയില്‍ നിന്നും ബോബി ചെമ്മണ്ണൂര്‍ രാജന്റെ വീടിരിക്കുന്ന സ്ഥലം വിലയ്ക്ക് വാങ്ങിയിരുന്നു. കുട്ടികള്‍ക്ക് നല്‍കാനായിരുന്നു ഇത്.

എന്നാല്‍, തര്‍ക്കഭൂമിയാണെന്നും കേസ് നടന്നുകൊണ്ടിരിക്കുന്ന ഭൂമി ആര്‍ക്കും വില്‍ക്കാനോ വാങ്ങാനോ സാധ്യമല്ലെന്നും കുട്ടികള്‍ വ്യക്തമാക്കിയതോടെയാണ് ബോബി ചെമ്മണ്ണൂരും കുടുങ്ങിയത്.

മനുഷ്യത്വം മാത്രമായിരുന്നു ബോബിയെ ഇത്തരത്തിലൊരു പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍, ഇതിലൂടെ ഇദ്ദേഹത്തിനു നഷ്ടമായത് ലക്ഷങ്ങളാണെന്ന് റിപ്പോര്‍ട്ട്.

രാജന്റേയും അമ്പിളിയുടേയും മരണശേഷം ഭൂമി ഒരു കാരണവശാലും അവരുടെ മക്കള്‍ക്ക് വിട്ടുകൊടുക്കില്ലെന്നായിരുന്നു ഇത്രയും നാള്‍ വസന്ത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നത്.

എന്നാല്‍, ഈ തീരുമാനം ബോബി ചെമ്മണ്ണൂരിനെ കണ്ടപ്പോള്‍ ഇവര്‍ പെട്ടെന്നാണ് മാറ്റിയത്. ഒന്നര വര്‍ഷം മുന്‍പ് രാജനും കുടുംബവും ലക്ഷംവീട് കോളനിയിലെ ഭൂമിയില്‍ താമസം ആരംഭിച്ചപ്പോഴാണ് ആ സ്ഥലം തന്റേതാണെന്ന് പറഞ്ഞുകൊണ്ട് വസന്ത നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയെ സമീപിച്ചത്.

തുടര്‍ന്ന്, തുടര്‍ന്ന് സ്ഥലത്തിന്റെ കാര്യത്തില്‍ ജപ്തി നടപടിയുണ്ടാകുകയും ദമ്പതികള്‍ മരണപ്പെടുകയും ചെയ്തപ്പോഴും തന്റെ നിലപാട് മയപ്പെടുത്താന്‍ വസന്ത തയാറായിരുന്നില്ല.

ഭൂമിയുടെ രേഖകള്‍ വസന്ത ബോബിക്ക് കൈമാറുകയും വസന്ത വിലപേശി തന്നെ നല്ല തുക അദ്ദേഹത്തില്‍ നിന്നും കൈപ്പറ്റിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വസന്തയുടെ കൈവശമിരിക്കുന്നത് വ്യാജപട്ടയമാണെന്നുമുള്ള ദമ്പതികളുടെ പരാതി കണക്കിലെടുക്കുമ്പോള്‍ അതെങ്ങനെയാണ് വാങ്ങാന്‍ സാധിക്കുകയെന്നും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

കുട്ടികളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. വസന്ത ബോബിയെ കബളിപ്പിച്ചതാണെന്നും കുട്ടികള്‍ ആരോപിക്കുന്നു.

അതേസമയം, കുട്ടികള്‍ക്ക് ഭൂമിയുടെ അവകാശം സ്വീകരിക്കാന്‍ താത്പര്യമില്ലെങ്കില്‍ അത് താന്‍ കൈവശം വയ്ക്കുമെന്നും അവര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും അത് നല്‍കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു.

താന്‍ ഒരു അഭിഭാഷകനെയും കൂട്ടികൊണ്ടാണ് വസന്തയില്‍ നിന്നും ഭൂമി വാങ്ങാനായി പോയിരുന്നതെന്നും ഇക്കാര്യത്തില്‍ നിയമപ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് ബോദ്ധ്യപ്പെട്ട ശേഷമാണ് ഭൂമി വാങ്ങിയതെന്നും ബോബി പറഞ്ഞു.

വസന്ത തന്നെ കബളിപ്പിക്കാന്‍ നോക്കിയതാണെങ്കില്‍ നിയമനടപടിയുമായി സുപ്രീം കോടതി വരെ പോകാന്‍ താന്‍ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും കേരളത്തിലെ ചൂടു പിടിച്ച ചര്‍ച്ചകളിലൊന്നായി സംഭവം ഇതിനോടകം മാറിയിട്ടുണ്ട്.

Related posts

Leave a Comment