നാ​ലുമാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ തട്ടിയെടുത്തവർ പിടിയിൽ; കുഞ്ഞിനെ തട്ടിയെടുത്തത് നാഗർകോവിലിൽനിന്ന്


തി​രു​വ​ന​ന്ത​പു​രം: നാ​ഗ​ർ​കോ​വി​ലി​ൽനി​ന്നു നാ​ല് മാ​സം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ ര​ണ്ട് പേ​രെ ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ത​മി​ഴ്നാ​ട്ടി​ൽനി​ന്നു ചി​റ​യി​ൻ​കീ​ഴി​ലേ​ക്ക് താ​മ​സം മാ​റ്റി​യ നാ​ടോ​ടി​ക​ളാ​യ നാ​രാ​യ​ണ​ൻ (50) ഇ​യാ​ളോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന ശാ​ന്തി (49) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നാ​ഗ​ർ​കോ​വി​ലി​ലെ വ​ട​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മാ​താ​വി​നോ​ടൊ​പ്പം ഉ​റ​ങ്ങി​കി​ട​ന്ന കു​ഞ്ഞി​നെ ഇ​രു​വ​രും ചേ​ർ​ന്ന് ത​ട്ടി​യെ​ടു​ത്ത് ട്രെ​യി​ൻ​മാ​ർ​ഗം ചി​റ​യി​ൻ​കീ​ഴി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

കു​ഞ്ഞി​നെ കാ​ണാ​താ​യ വി​വ​രം ബ​ന്ധു​ക്ക​ൾ വ​ട​ശേ​രി പോ​ലീ​സി​ൽ അ​റി​യി​ച്ചു. വ​ട​ശേ​രി പോ​ലീ​സ് റെ​യി​ൽ​വെ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​തി​ൽനി​ന്നു പ്ര​തി​ക​ൾ ചി​റ​യി​ൻ​കീ​ഴ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ചി​റ​യി​ൻ​കീ​ഴ് എ​സ്എ​ച്ച്ഒ ക​ണ്ണ​ൻ, സി​പി​ഒ ജ്യോ​തി​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം നാ​രാ​യ​ണ​നെ​യും ശാ​ന്തി​യെ​യും കു​ഞ്ഞി​ന്‍റെ​യൊ​പ്പം ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇന്നലെ രാത്രി ഏഴോടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

പി​ന്നീ​ട് വ​ട​ശേ​രി പോ​ലീ​സെ​ത്തി പ്ര​തി​ക​ളെ​യും കു​ഞ്ഞി​നെ​യും നാ​ഗ​ർ​കോ​വി​ലി​ലേ​ക്ക് കൊ​ണ്ട ് പോ​യി. ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി വ​ലി​യ​ക​ട ജം​ഗ്ഷ​നി​ൽ കു​ട റി​പ്പ​യ​റിം​ഗ് ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു നാ​രാ​യ​ണ​ൻ.

Related posts

Leave a Comment