മണിയറയില്‍ ആദ്യരാത്രിയ്ക്കായി കാത്തിരുന്ന യുവാവിനെ നവവധു തലക്കടിച്ച് വീഴ്ത്തി ! ഉണ്ടായിരുന്ന സ്വര്‍ണവും പണവുമായി കാമുകനൊപ്പം മുങ്ങി…

സന്തോഷം നിറഞ്ഞ ആദ്യരാത്രി പ്രതീക്ഷിച്ചിരുന്ന യുവാവിന് കിട്ടിയത് അപ്രതീക്ഷിത അടി. മണിയറയില്‍ എത്തിയ യുവതി ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി കാമുകനൊപ്പം പോവുകയായിരുന്നു. യുപിയിലാണ് സംഭവം.

വിവാഹം കഴിഞ്ഞ് രണ്ടാം നാളായിരുന്നു ചടങ്ങുകള്‍ പ്രകാരമുള്ള ആദ്യ രാത്രി. ഭാര്യയെ പ്രതീക്ഷിച്ചിരുന്ന ഭര്‍ത്താവിന് മുന്നിലേക്ക് പാല്‍ ഗ്ലാസുമായി വധുവിനെ ബന്ധുക്കള്‍ കടത്തിവിട്ടു.

അപ്പോഴൊന്നും യാതൊരു ഭാവ വ്യത്യാസവുമില്ലാതെ കയറിപ്പോയ യുവതി മറ്റുള്ളവരിലും സംശയം ഒന്നും തോന്നിച്ചില്ല. പിന്നീടായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

പാല്‍ ഗ്ലാസുമായി കയറിവന്ന യുവതിയെ കാത്തിരുന്ന ഭര്‍ത്താവിനെ എല്ലാവരും ഉറങ്ങി എന്ന് ഉറപ്പാക്കിയ ശേഷം ഭാരമുള്ള വസ്തുകൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. ശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി.

പോകുമ്പോള്‍ സ്വര്‍ണാഭരണങ്ങളും 20,000 രൂപയും എടുക്കാനും യുവതി മറന്നില്ല. ഭര്‍ത്താവിന് ബോധം തെളിഞ്ഞപ്പോഴാണ് ഏവരും കാര്യങ്ങള്‍ മനസ്സിലാക്കിയത്. ശേഷം ഇവര്‍ പോലീസില്‍ പരാതിപ്പെട്ടു.

ഹരിദ്വാറിലെ യുവതിയെ ഉത്തര്‍പ്രദേശുകാരനായ യുവാവാണ് വിവാഹം ചെയ്തത്. സ്ഥലത്തെത്തിയ പോലീസ് ആദ്യ അന്വേഷണത്തില്‍ തന്നെ ഇത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണെന്നു കണ്ടെത്തി.

Related posts

Leave a Comment