വെ​​​ങ്ക​​​ല​​യു​​​ഗ​​​ത്തി​​​ലെ നാ​​​ഗ​​​രി​​​ക വി​​​ക​​സ​​​നം; ഇസ്രയേലിൽ 5500 വർഷം പഴക്കമുള്ള കവാടം കണ്ടെത്തി

ടെ​​​ൽ അ​​​വീ​​​വ്: തെ​​​ക്ക​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​ൽ ന​​​ട​​​ത്തി​​​യ ഖ​​​ന​​​നത്തി​​​ൽ 5,500 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള ക​​​വാ​​​ടം ക​​​ണ്ടെ​​​ത്തി. കി​​​രി​​​യാ​​​ത്ത് ഖാ​​​ട്ട് വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യ്ക്ക​​​ടു​​​ത്ത് പു​​​രാ​​​ത​​​നന​​​ഗ​​​ര​​​മാ​​​യ ടെ​​​ൽ എ​​​റാ​​​നി​​​യു​​​ടെ ശേ​​​ഷി​​​പ്പു​​​ക​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നി​​​ട​​​ത്താ​​​ണ് ഇ​​​തു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. 3,300 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള​​​തെ​​​ന്നു ക​​​രു​​​തു​​​ന്ന കോ​​​ട്ട​​​യു​​​ടെ ഭാ​​​ഗ​​​ങ്ങ​​​ളും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

വെ​​​ങ്ക​​​ല​​യു​​​ഗ​​​ത്തി​​​ലെ നാ​​​ഗ​​​രി​​​ക വി​​​ക​​സ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചും പ്ര​​​തി​​​രോ​​​ധ ത​​​ന്ത്ര​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും അ​​​മൂ​​​ല്യ​​​മാ​​​യ അ​​​റി​​​വു​​​ക​​​ളാ​​​ണു ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഇ​​​സ്രേ​​​ലി പു​​​രാ​​​വ​​​സ്തു വ​​​കു​​​പ്പ് പ​​​റ​​​ഞ്ഞു. ക​​​ല്ലും ഇ​​​ഷ്ടി​​​ക​​​യുംകൊ​​​ണ്ടു നി​​​ർ​​​മി​​​ച്ച ക​​​വാ​​​ട​​​ത്തി​​​ന്‍റെ ഒ​​​ന്ന​​​ര മീ​​​റ്റ​​​ർ ഭാ​​​ഗം ഇ​​​പ്പോ​​​ഴും ത​​​ക​​​രാ​​​തെ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്നു.

ക​​​ല്ലു​​​ക​​​ൾ ദൂ​​​രെ​​​നി​​​ന്നു കൊ​​​ണ്ടു​​​വ​​​ന്ന​​​താ​​​ണെ​​​ന്നു ക​​​രു​​​തു​​​ന്നു. ചെ​​​ളി കു​​​ഴ​​​ച്ച് ഇ​​​ഷ്ടി​​​​ക​​​യു​​​ണ്ടാ​​​ക്കു​​​ന്ന വി​​​ദ്യ അ​​​ന്ന​​​ത്തെ സ​​​മൂ​​​ഹ​​​ത്തി​​​നു സ്വ​​​ന്ത​​​മാ​​​യി​​​രുന്നു​​​വെ​​​ന്നും അ​​​നു​​​മാ​​​നി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

വെ​​​ങ്ക​​​ല​​യു​​​ഗ​​​ത്തി​​​ൽ ഫി​​​ലി​​​സ്ത്യ​​​ർ നി​​​ർ​​​മി​​​ച്ച ടെ​​​ൽ എ​​​റാ​​​നി ന​​​ഗ​​​ര​​​ത്തി​​​ന്‍റെ 37 ഏ​​​ക്ക​​​ർ ഭാ​​​ഗ​​​ത്ത് ഇ​​​സ്രേ​​​ലി പു​​​രാ​​​വ​​​സ്തു വ​​​കു​​​പ്പ് വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ഖ​​​ന​​​നം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ബി​​​സി ആ​​​റാം നൂ​​​റ്റാ​​​ണ്ടി​​​ൽ ബാ​​​ബി​​​ലോ​​​ണി​​​യ​​​ക്കാ​​​രാ​​​ണു ന​​​ഗ​​​രം ന​​​ശി​​​പ്പി​​​ച്ച​​​തെ​​​ന്നു ക​​​രു​​​തു​​​ന്നു.

Related posts

Leave a Comment