കുന്നത്തൂർ (കൊല്ലം):കുന്നത്തൂർ സ്വദേശിയായ ബിഎസ്എഫ് ജവാൻ സ്വയം വെടിവച്ച് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.ശാസ്താംകോട്ട മനക്കര തുരുത്തിക്കര ‘പ്ലാവിള പുത്തൻവീട്ടിൽ പരതേനായ രാഘവൻപിള്ളയുടെ മകൻ സന്തോഷ് കുമാറാണ് (46) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 7.30 ഓടെ ഡ്യൂട്ടിക്കിടെ സ്വയം നിറയൊഴിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
‘പിന്നീടാണ് പശ്ചിമ ബംഗാളിൽ നിന്നും ഔദ്യോഗിക വിവരം നാട്ടിൽ ലഭിച്ചത്.ഡ്യൂട്ടിക്ക് പോകുന്നതിന് മുമ്പ് ഭാര്യയെ വിളിച്ചിരുന്നു.ഉച്ചകഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞിരുന്നു.കഴിഞ്ഞ മാസം 15 ദിവസത്തെ അവധിക്ക് നാട്ടിൽ എത്തിയിരുന്നതാണ്.27 വർഷമായി ബിഎസ്എഫിൽ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.
ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല.പശ്ചിമ ബംഗാളിലെ സൈനിക ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ന് നാട്ടിലെത്തിക്കുമെന്നാണ് അറിയുന്നത്.ഭാര്യ ആശ (ജെആർടി ഓഫീസ്,ചക്കുവള്ളി). മക്കൾ: ദേവപ്രിയ, ദേവതീർത്ഥ്.
ാ
