ഗ്രൗ​ണ്ടി​ൽ കു​ണ്ടും കു​ഴി​യും വെ​ള്ള​ക്കെ​ട്ടും; കെ​എ​സ്‌​ആ​ർ​ടി​സി​യു​ടെ ഡ്രൈ​വിം​ഗ് സ്കൂ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ല

കാ​ട്ടാ​ക്ക​ട: വ​ണ്ടി ഓ​ടി​ച്ച് പ​ഠി​ക്കേ​ണ്ട​ത് ചെ​ളി​ക്കു​ണ്ടി​ൽ, മ​ഴ​പെ​യ്‌​താ​ൽ ക​യ​റി നി​ൽ​ക്കാ​നി​ട​മി​ല്ല, കാ​ട്ടാ​ക്ക​ട​യി​ൽ കെ​എ​സ്‌​ആ​ർ​ടി​സി​യു​ടെ ഡ്രൈ​വിം​ഗ് സ്കൂ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്നു പ​രാ​തി ഉ​യ​രു​ന്നു.

കു​റ​ഞ്ഞ ചെ​ല​വി​ൽ മി​ക​ച്ച പ​രി​ശീ​ല​നം ന​ൽ​കി ഡ്രൈ​വ​ർ​മാ​രെ വാ​ർ​ത്തെ​ടു​ക്കാ​ൻ ആ​രം​ഭി​ച്ച​താ​ണീ സ്കൂ​ൾ. ഉ​ദ്‌​ഘാ​ട​ന​ത്തി​നു പി​ന്നാ​ലെ വാ​ണി​ജ്യ​സ​മു​ച്ച​യ​ത്തി​ലെ മു​ക​ളി​ലെ നി​ല​യി​ൽ ഒ​ഴി​ഞ്ഞു​കി​ട​ന്ന ഹാ​ളി​ൽ മി​ക​ച്ച സൗ​ക​ര്യ​ത്തോ​ടെ ഓ​ഫീ​സും പ​ഠ​ന​മു​റി​യു​മൊ​ക്കെ ഒ​രു​ക്കു​ക​യും ചെ​യ്തു. ഒ​പ്പം ഡി​പ്പോ​യ്ക്ക് പു​റ​കി​ൽ ഗാ​രേ​ജി​നു സ​മീ​പ​ത്താ​യി മൈ​താ​ന​ത്തി​ൽ “എ​ട്ടും’ “എ​ച്ചും’ ഉ​ൾ​പ്പെ​ടെ പ​ഠി​ക്കാ​ൻ താ​ത്‌​കാ​ലി​ക സൗ​ക​ര്യ​വും ഉ​ണ്ടാ​ക്കി.

ഇ​തി​നോ​ടു ചേ​ർ​ന്നു ഷീ​റ്റ് മ​റ​ച്ചു​ള്ള ഒ​രു ഷെ​ഡ്ഡും ഉ​ണ്ടാ​ക്കി. എ​ന്നാ​ൽ മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ഗ്രൗ​ണ്ട് കു​ഴി നി​റ​ഞ്ഞു ചെ​ളി​ക്കു​ള​മാ​യി മാ​റി. പ​രി​ശീ​ല​ക​രും പ​ഠി​ക്കാ​ൻ എ​ത്തു​ന്ന​വ​രും ഒ​രു​പോ​ലെ ഇ​പ്പോ​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ യും ​ചെ​റു​വാ​ഹ​ന​ങ്ങ​ളു​ടെ​യും ഹെ​വി വാ​ഹ​ന​ത്തി​ന്‍റെ​യു​മൊ​ക്കെ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തും ഇ​വി​ടെ​യാ​ണ്.

എ​ട്ടെ​ടു​ക്കാ​നും എ​ച്ച് എ​ടു​ക്കാ​നും ടി ​എ​ടു​ക്കാ​നു​മൊ​ക്കെ ചെ​ളി​യി​ൽ ക​സ​ർ​ത്ത് കാ​ണി​ക്കേ​ണ്ട സ്ഥി​തി. അ​ട​ച്ച മു​റി​യി​ലെ ഡ്രൈ​വിം​ഗ് പ​ഠി​ത്തം ക​ഴി​ഞ്ഞ് ഗ്രൗ​ണ്ടി​ലേ​ക്ക് ഇ​റ​ങ്ങു​മ്പോ​ഴാ​ണ് ഈ ​ദു​രി​തം. കൂ​ടാ​തെ ചെ​ളി​ക്കു​ണ്ടി​ലൂ​ടെ വേ​ണം പ​രി​ശീ​ല​ന​ഗ്രൗ​ണ്ടി​ൽ എ​ത്താ​നും.

ആ​ദ്യ​ബാ​ച്ച് മു​ത​ൽ​ത​ന്നെ വ​ലി​യ തി​ര​ക്കാ​ണി​വി​ടെ. എ​ന്നാ​ൽ ഇ​തി​ന് അ​നു​സൃ​ത​മാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ച്ചി​ല്ലെ​ന്നാ​ണു പ​രാ​തി. പ​രി​ശീ​ല​നം ന​ട​ക്കു​മ്പോ​ൾ പ​ഠി​ക്കു​ന്ന​വ​ർ​ക്കും പ​രി​ശീ​ല​ക​ർ​ക്കും വി​ശ്ര​മി​ക്കാ​നു​ള്ള സ്ഥ​ലം പോ​ലും ഒ​രു​ക്കി​യി​ട്ടി​ല്ല. വ​രു​ന്ന​വ​ർ മ​ഴ​യും വെ​യി​ലും കൊ​ണ്ട് ഇ​രി​ക്കേ​ണ്ട ഗ​തി​യു​മു​ണ്ട്.

Related posts

Leave a Comment