എ​ന്തൊ​ക്കെ​ “തള്ള’ലായാ​യി​രു​ന്നു… വാ​ഴ​കൃ​ഷി സോ​ണ്‍, ഫ​ർ​ണീ​ച്ച​ർ ഹ​ബ്, ഓട്ടിസം പാർക്ക്; പ്രഖ്യാപനങ്ങൾ  മാത്രം ഒതുങ്ങിയ ബജറ്റ് പ്രഖ്യാപനങ്ങളറിയാം

തൃ​ശൂ​ർ: എ​ന്തൊ​ക്കെ സ്വ​പ്ന​ങ്ങ​ളാ​യി​രു​ന്നു ക​ഴി​ഞ്ഞ ബ​ജ​റ്റ് അ​വ​ത​ര​ണം ക​ഴി​ഞ്ഞ​പ്പോ​ൾ തൃ​ശൂ​ർ ജി​ല്ല​യ്ക്കു​ണ്ടാ​യി​രു​ന്ന​ത്. ജി​ല്ല​യെ വാ​ഴ​കൃ​ഷി സോ​ണ്‍ ആ​ക്കും, ഫ​ർ​ണീ​ച്ച​ർ ഹ​ബ്, ജി​ല്ല​യി​ൽ ഓ​ട്ടി​സം പാ​ർ​ക്കൊ​രു​ക്കും…​ഇ​തൊ​ക്കെ കേ​ട്ട് ധ​ന​മ​ന്ത്രി​യെ​യും സ​ർ​ക്കാ​രി​നെ​യും വാ​ഴ്ത്താ​ത്ത​വ​ർ ആ​രു​മി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ അ​ന്ന​ത്തെ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ലെ വാ​ഗ്ദാ​ന​ത്തി​ന​പ്പു​റം ഒ​ന്നു​മു​ണ്ടാ​യി​ല്ല. വാ​ഴ​കൃ​ഷി സോ​ണു​മി​ല്ല, ഹ​ബ്ബു​മി​ല്ല…. എ​ല്ലാം ഒ​രു സ്വ​പ്നം പോ​ലെ പ​റ​ഞ്ഞു, പോ​യി.

സ്വ​ർ​ണ​ന​ഗ​രി​യെ​ന്ന വി​ശേ​ഷ​ണം കൂ​ടി​യു​ള്ള തൃ​ശൂ​രി​ൽ ജെം ​ആ​ൻ​ഡ് ജ്വ​ല്ല​റി പാ​ർ​ക്ക്, കൊ​ര​ട്ടി​യി​ലെ വ്യ​വ​സാ​യ ഷെ​ഡ്, അ​ത്താ​ണി​യി​ലെ കെ​ൽ​ട്രോ​ണ്‍ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി എ​ന്നി​വ​യി​ലും ഒ​ന്നു​മു​ണ്ടാ​യി​ല്ല. ത​ല​പ്പ​ള്ളി​യി​ലെ ഫ​യ​ർ ക്രാ​ക്കേ​ഴ്സ് പ്രോ​ഡ​ക്ട് ക്ല​സ്റ്റ​റി​നു സ്ഥ​ല പ​രി​ശോ​ധ​ന​യും, വ​ട​ക്കാ​ഞ്ചേ​രി​യി​ലെ വ്യ​വ​സാ​യ പാ​ർ​ക്കി​നു സ്ഥ​ലം ക​ണ്ടെ​ത്തി​യ​തും മാ​ത്ര​മാ​ണു​ണ്ടാ​യ​ത്.

കെ.​ക​രു​ണാ​ക​ര​ന്‍റെ കാ​ല​ത്തു തു​ട​ങ്ങി ന​ഷ്ട​ത്തി​ലാ​യ​തി​നെ​തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​നം നി​ല​ച്ച മാ​ള​യി​ലെ കോ​ഴി​ത്തീ​റ്റ ഫാ​ക്ട​റി 10 കോ​ടി​യു​ണ്ടാ​യാ​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​മാ​യി​രു​ന്ന​തും വാ​ഗ്ദാ​ന​ത്തി​ലൊ​തു​ങ്ങി.ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ൾ​ക്കു ജി​ല്ലാ​കേ​ന്ദ്ര​ങ്ങ​ളി​ലെ സു​ര​ക്ഷി​ത ഹോ​മു​ക​ൾ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ്ര​ഖ്യാ​പ​ന​മാ​ണ്, ഇ​പ്പോ​ഴും വാ​ഗ്ദാ​ന​ത്തി​ലു​ണ്ട്.

ചി​ല​തു മാ​ത്ര​മാ​ണ് യാ​ഥാ​ർ​ഥ്യ​മാ​യ​ത്. എ​ന്നാ​ൽ ഏ​റെ​യും വാ​ഗ്ദാ​ന​ങ്ങ​ൾ​പ്പു​റം ക​ട​ന്നി​ല്ല. കു​ന്നം​കു​ളം താ​ലൂ​ക്ക്, ഏ​ഷ്യ​യി​ലെ ആ​ദ്യ​ത്തെ ആ​യു​ർ​വേ​ദ സ്പോ​ർ​ട്സ് ആ​ശു​പ​ത്രി എ​ന്നി​വ യാ​ഥാ​ർ​ഥ്യ​മാ​യ പ​ദ്ധ​തി​ക​ളാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജ്, ജി​ല്ല-​താ​ലൂ​ക്ക്, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​ക​ളു​ടെ ന​വീ​ക​ര​ണ​വും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലെ ട്രോ​മ​കെ​യ​ർ സം​വി​ധാ​നം ഇ​ത്ത​വ​ണ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തീ​ര​ദേ​ശ​ത്തി​നു ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ഖ്യാ​പി​ച്ച ര​ണ്ടാ​യി​രം കോ​ടി​യു​ടെ പാ​ക്കേ​ജി​ൽ കാ​ര്യ​മാ​യൊ​ന്നും ജി​ല്ല​യ്ക്കു ല​ഭി​ച്ചി​ല്ല.

Related posts