അപ്പോ പരാതി ശരിയായിരുന്നോ‍‍? ഡിവൈഎ​ഫ്ഐ വ​നി​താ നേ​താ​വി​ന്‍റെ പ​രാ​തി; അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ റിപ്പോർട്ടിൽ  പി.​കെ. ശ​ശിക്കെ​തി​രെ പാ​ർ​ട്ടി​ന​ട​പ​ടിക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: ഡിവൈഎ​ഫ്ഐ വ​നി​താ നേ​താ​വി​ന്‍റെ പ​രാ​തി​യി​ൽ പി.​കെ ശ​ശി എം​എ​ൽ​എ​ക്കെ​തി​രെ പാ​ർ​ട്ടി​ത​ല ന​ട​പ​ടി ഇ​ന്നു ഉ​ണ്ടാ​യേക്കും. ബ്രാ​ഞ്ച് ത​ല​ത്തി​ലേ​യ്ക്ക് ത​രം​താ​ഴ്ത്തു​മെ​ന്നാ​ണ് ല‍​ഭി​ക്കു​ന്ന സൂ​ച​ന. ശ​ശി​ക്കെ​തി​രാ​യ പ​രാ​തി പ​രി​ശോ​ധി​ക്കാ​ൻ പാ​ർ​ട്ടി പി.​കെ ശ്രീ​മ​തി, എ​കെ ബാ​ല​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

ക​മ്മീ​ഷ​ൻ ര​ണ്ടാ​ഴ്ച മു​ന്പ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റോ ക​മ്മ​റ്റി​യോ ച​ർ​ച്ച ചെ​യ്തി​രു​ന്നി​ല്ല. ശ​ശി​ക്കെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​ണ് ഇ​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് ചേ​രു​ന്ന​ത്.

ത​നി​ക്കെ​തി​രെ ഗൂ​ഡാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന പി.​കെ ശ​ശി​യു​ടെ പ​രാ​തി​യും ക​മ്മീ​ഷ​ൻ പ​രി​ശോ​ധി​ച്ചി​രു​ന്നു. പാ​ല​ക്കാ​ട്ടെ ജി​ല്ലാ ക​മ്മ​റ്റി​യി​ലു​ള്ള നാ​ലു നേ​താ​ക്ക​ൾ​ക്കെ​തി​രെ​യാ​ണ് ശ​ശി​യു​ടെ പ​രാ​തി. ഇ​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും പ​രാ​തി​ക്കാ​രി​യു​ടെ അ​ട​ക്കം വി​ശ​ദ​മാ​യ മൊ​ഴി എ​ടു​ത്താ​ണ് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts