ടി20 ​വി​ക്ക​റ്റ് നേ​ട്ട​ക്കാ​രി​ൽ ഒ​ന്നാ​മ​നാ​യി ബും​റ

 

ദു​ബാ​യ്: ട്വ​ന്‍റി20 യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക്ക​റ്റ് നേ​ടു​ന്ന ഇ​ന്ത്യ​ൻ‌ താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി ജ​സ്പ്രീ​ത് ബും​റ. സ്കോ​ട്ട്‌​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ് ബും​റ റി​ക്കാ​ർ​ഡ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ആ​ദ്യ സ്പെ​ല്ലി​ൽ സ്കോ​ട്ട്ല​ൻ​ഡ് ക്യാ​പ്റ്റ​ൻ കെ​യ്‌​ൽ കോ​റ്റ്‌​സ​റി​നെ പു​റ​ത്താ​ക്കി​യ ബും​റ ത​ന്‍റെ ട്വ​ന്‍റി20 വി​ക്ക​റ്റ് നേ​ട്ടം 63 ആ​യി ഉ​യ​ർ​ത്തി.

ഇ​തോ​ടെ യ​ശ്വേ​ന്ദ്ര ചാ​ഹ​ലി​നൊ​പ്പ​മെ​ത്തി. ര​ണ്ടാം സ്പെ​ല്ലി​ൽ മാ​ർ​ക് വാ​ട്ടി​നെ ബൗ​ൾ​ഡാ​ക്കി​യ ബും​റ ഇ​ന്ത്യ​യു​ടെ ടി20 ​വി​ക്ക​റ്റ് നേ​ട്ട​ക്കാ​രി​ൽ ഒ​ന്നാ​മ​നാ​യി.

3.4 ഓ​വ​റി​ൽ 10 റ​ൺ​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്താ​ണ് സ്കോ​ട്ട്ല​ൻ​ഡി​ന്‍റെ ര​ണ്ട് വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്.

സ്കോ​ട്ട്‌​ല​ൻ​ഡി​നെ ഇ​ന്ത്യ എ​ട്ടു വി​ക്ക​റ്റി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ സ്കോ​ട്ട്‌​ല​ൻ​ഡ് 17.4 ഓ​വ​റി​ൽ 85 റ​ണ്‍​സി​ന് പു ​റ​ത്താ​യി.

നെ​റ്റ് റ​ണ്‍​റേ​റ്റി​ൽ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന അ​ഫ്ഗാ​നി​സ്ഥാ​നെ മ​റി​ക​ട​ക്കാ​ൻ 7.1 ഓ​വ​റി​ൽ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ക്കേ​ണ്ടി​യി​രു​ന്ന ഇ​ന്ത്യ, വെ​റും 39 പ ​ന്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി.

Related posts

Leave a Comment