കൂ​ട്ടി​യ യാ​ത്രാ​നി​ര​ക്ക് ഈ​ടാ​ക്കാം; ബ​സ് ചാ​ർ​ജ് കു​റ​ച്ച​തി​ന് താ​ത്കാ​ലി​ക സ്റ്റേ

കൊ​ച്ചി: ലോ​ക്ഡൗ​ൺ കാ​ല​ത്ത് താ​ത്കാ​ലി​ക​മാ​യി വ​ർ​ധി​പ്പി​ച്ചി​രു​ന്ന ബ​സ് ചാ​ർ​ജ് കു​റ​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി.

സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കും കെ​എ​സ്ആ​ര്‍​ടി​സി​ക്കും അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്കാ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കോ​വി​ഡ് കാ​ല​ത്തെ ക​ന​ത്ത സാ​മ്പ​ത്തി​ക ന​ഷ്ടം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബ​സു​ട​മ​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​ധി​ക ചാ​ർ​ജ് ഈ​ടാ​ക്കി സ​ർ​വീ​സ് ന​ട​ത്തു​മ്പോ​ൾ ബ​സു​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. സ​ർ​ക്കാ​ർ പു​തി​യ ഉ​ത്ത​ര​വ് ഇ​റ​ക്കു​ന്ന​തു​വ​രെ​യാ​ണ് സ്റ്റേ ​നി​ല​നി​ൽ​ക്കു​ക.

അ​തേ​സ​മ​യം, ഹൈ​ക്കോ‌​ട​തി ഉ​ത്ത​ര​വ് പ​രി​ശോ​ധി​ച്ച ശേ​ഷം തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ചു.

ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് മേ​ഖ​ല​യി​ലു​ണ്ടാ‍​യ സാ​ന്പ​ത്തി​ക ന​ഷ്ടം നി​ക​ത്താ​നാ​ണ് താ​ത്കാ​ലി​ക​മാ​യി ബ​സ് ചാ​ർ​ജ് കൂ​ട്ടി​യ​ത്. പി​ന്നീ​ട് ഇ​ള​വു​ക​ൾ വ​ന്ന​തോ​ടെയാണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചത്.

Related posts

Leave a Comment