ആ​റു​പേ​രു​ടെ പ​ണി​യെ​ടു​ക്കും, ഈ ​മു​ച്ച​ക്ര ടി​പ്പ​ർ! തൊ​ഴി​ലാ​ളി​ക്ഷാ​മം നേ​രി​ടാ​ൻ മു​ച്ച​ക്ര ടിപ്പ​ർ എ​ത്തി

തൃ​ശൂ​ർ: വൈ​റ​സ് രോ​ഗ​വ്യാ​ പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ ലു​ണ്ടാ​യ രൂ​ക്ഷ​മാ​യ തൊ​ഴി​ലാ​ളി​ക്ഷാ​മം നേ​രി​ടാ​ൻ മു​ച്ച​ക്ര ടിപ്പ​ർ എ​ത്തി. തോ​ട്ട​ങ്ങ​ൾ, നി​ർ​മാ​ണ സൈ​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ഞ്ഞൂ​റു കി​ലോ​ഗ്രാംവ​രെ ഭാ​രം ക​യ​റ്റാ​വു​ന്ന വി​ധ​ത്തി​ലു​ള്ള വാ​ഹ​നം നി​ർ​മി​ച്ചി​രി​ക്കു​ന്ന​തു റെ​ഡ്‌ലാ​ൻ​ഡ്സ് മോ​ട്ടോ​ഴ്സാ​ണ്. ഏ​താ​ണ്ട് ആ​റു​പേ​ർ ചെ​യ്യു​ന്ന ജോ​ലി ഈ ​വാ​ഹ​ന​മു​പ​യോ​ഗി​ച്ചു ചെ​യ്യാം.

ഓ​ട്ടോ​യു​ടെ മാ​തൃ​ക​യി​ൽ രൂ​പ​ക​ല്പ​ന​ചെ​യ്തി​ട്ടു​ള്ള വാ​ഹ​ന​ത്തി​ന്‍റെ പി​ൻ​വ​ശ​ത്തു ഹൈ​ഡ്രോ​ളി​ക് ടി​പ്പ​റാ​ണ്. അ​ര ലി​റ്റ​ർ ഡീ​സ​ൽ​കൊ​ണ്ട് ഒ​രു മ​ണി​ക്കൂ​ർ ഓ​ടും.

ടാ​റി​ടാ​ത്ത പ്ര​ത​ല​ങ്ങ​ളി​ലും ഓ​ടി​ക്കാം. ചെ​റി​യ ട​യ​റു​ക​ളാ​ണ്. റി​വേ​ഴ്സ് ഗി​യ​ർ, ഓ​ട്ടോ​ സ്റ്റാ​ർ​ട്ട് സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. ഒ​ന്ന​രല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഈ ​ടി​പ്പ​ർ ഓ​ടി​ക്കാ​ൻ ലൈ​സ​ൻ​സ് ആ​വ​ശ്യ​മി​ല്ല.

തെ​ങ്ങി​ൻ​തോ​പ്പി​ലും റ​ബ​ർതോ​ട്ട​ത്തി​ലും ഒ​രു വ​ർ​ഷ​ത്തെ പ​രീ​ക്ഷ​ണ ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യശേ​ഷ​മാ​ണ് വാ​ഹ​നം വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. നി​ർ​മാ​ണ സൈ​റ്റു​ക​ളി​ൽ സി​മ​ന്‍റ്, ഇ​ഷ്ടി​ക തു​ട​ങ്ങി​യ​വ ലി​ഫ്റ്റു​ക​ളി​ലും മ​റ്റും എ​ത്തി​ക്കു​ന്ന​തി​ന് ഈ ​മു​ച്ച​ക്ര ടി​പ്പ​ർ ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും.

കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന തൊഴി​ലാ​ളി​ക​ൾ മ​ട​ങ്ങി​യ​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment