വിദേശനിക്ഷേപ തിളക്കത്തിൽ ഓഹരിവിപണി

ohariഓഹരി അവലോകനം / സോണിയ ഭാനു

വി​ദേ​ശ​നി​ക്ഷേ​പ​ത്തി​ന്‍റെ തി​ള​ക്ക​ത്തി​ൽ സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും ഒ​രി​ക്ക​ൽ​കൂ​ടി റി​ക്കാ​ർ​ഡ് പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. സെ​ൻ​സെ​ക്സ് 30,712ലേ​ക്കും നി​ഫ്റ്റി 9533ലേ​ക്കും ഉ​യ​ർ​ന്നു. വാ​രാ​ന്ത്യം ബി​എ​സ്ഇ 277 പോ​യി​ന്‍റും നി​ഫ്റ്റി 27 പോ​യി​ന്‍റും മി​ക​വി​ലാ​ണ്. ര​ണ്ടാ​ഴ്ച​ക​ളി​ൽ സെ​ൻ​സെ​ക്സ് 606 പോ​യി​ന്‍റും നി​ഫ്റ്റി 142 പോ​യി​ന്‍റും മു​ന്നേ​റി.

സാ​ങ്കേ​തി​ക​മാ​യി വി​പ​ണി ഓ​വ​ർ ഹീ​റ്റെ​ങ്കി​ലും വി​ദേ​ശ​നി​ക്ഷേ​പ​ ക​രു​ത്തി​ൽ ഇ​ൻ​ഡ​ക്സു​ക​ൾ പു​തി​യ ഉ​യ​ര​ങ്ങ​ൾ താണ്ടി. ഫ്യൂ​ച്ചേ​ഴ്സ് ആ​ൻ​ഡ് ഓ​പ്ഷ​ൻ​സി​ൽ ഈ ​വാ​രം മേ​യ് സീ​രീ​സ് സെ​റ്റി​ൽ​മെ​ന്‍റാ​ണ്. ഓ​ട്ടോ​മൊ​ബൈ​ൽ, ബാ​ങ്കിം​ഗ് ഓ​ഹ​രി​ക​ളി​ൽ റോ​ൾ​ഓ​വ​റി​ന് നീ​ക്കം പ്ര​തീ​ക്ഷി​ക്കാം. നി​ഫ്റ്റി സൂ​ചി​ക 50 ഡി​എം​എ​യേ​ക്കാ​ൾ മു​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത് ബു​ൾ ഇ​ട​പാ​ടു​കാ​രു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തു​ന്നു. നി​ഫ്റ്റി​യു​ടെ 50 ഡി​എം​എ 9213 പോ​യി​ന്‍റി​ലാ​ണ്.

പോ​യ ​വാ​രം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​വാ​ര​മാ​യ 9,533 വ​രെ നി​ഫ്റ്റി എ​ത്തി. എ​ന്നാ​ൽ, മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച പ്ര​തി​രോ​ധ​മാ​യ 9,553 പോ​യി​ന്‍റ് മ​റി​ക​ട​ക്കാ​നാ​യി​ല്ല. ലാ​ഭ​മെ​ടു​പ്പി​ൽ നി​ഫ്റ്റി 9,397ലേ​ക്ക് തി​രു​ത്ത​ൽ കാ​ഴ്ച​വ​ച്ചെ​ങ്കി​ലും വാ​രാ​ന്ത്യം 9,427ലാ​ണ്.

ഈ ​വാ​രം നി​ഫ്റ്റി​ക്ക് 9,507ൽ ​ആ​ദ്യത​ട​സം നേ​രി​ടാം. ഇ​തു മ​റി​ക​ട​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ 9,371-9,316ലേ​ക്ക് സാ​ങ്കേ​തി​ക തി​രു​ത്ത​ലി​നു വി​പ​ണി ശ്ര​മി​ക്കും. എ​ന്നാ​ൽ, ആ​ദ്യ​പ്ര​തി​രോ​ധം ഭേ​ദി​ച്ചാ​ൽ ല​ക്ഷ്യം 9,588-9,643ലേ​ക്കു തി​രി​യും. മ​റ്റു സാ​ങ്കേ​തി​ക​വ​ശ​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ ഡെ‌​യ്‌​ലി ചാ​ർ​ട്ടി​ൽ പാ​രാ​ബോ​ളി​ക് എ​സ്എ ആ​ർ, എം​എ​സി​ഡി എ​ന്നി​വ ബു​ള്ളി​ഷാ​ണ്. ഫാ​സ്റ്റ്, സ്ലോ ​സ്റ്റോ​ക്കാ​സ്റ്റി​ക് എ​ന്നി​വ തി​രു​ത്ത​ലി​നു​ള്ള സാ​ധ്യ​ത​ക​ൾ സൂ​ചി​പ്പി​ക്കു​ന്പോ​ൾ സ്റ്റോ​ക്കാ​സ്റ്റി​ക് ആ​ർ​എ​സ്ഐ ന്യൂ​ട്ട​റ​ൽ റേ​ഞ്ചി​ലാ​ണ്.

ബോം​ബെ സെ​ൻ​സെ​ക്സ് 30,368-30,712 പോ​യി​ന്‍റി​ൽ ക​യ​റി​യി​റ​ങ്ങി. വാ​രാ​വ​സാ​നം 30,464 പോ​യി​ന്‍റി​ൽ നി​ല​കൊ​ള്ളു​ന്ന സൂ​ചി​ക​യു​ടെ ആ​ദ്യ സ​പ്പോ​ർ​ട്ട് 30,317ലാ​ണ്. ഇ​തു നി​ല​നി​ർ​ത്തി​യാ​ൽ 30,661-30,858ലേ​ക്ക് ചു​വ​ടു​വ​യ്ക്കാ​നാ​വും. മി​ക​വി​ന് അ​വ​സ​രം ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ 30,170-29,973 റേ​ഞ്ചി​ലേ​ക്ക് തി​രു​ത്ത​ൽ പ്ര​തീ​ക്ഷി​ക്കാം.

ബി​എ​സ്ഇ സ്മോ​ൾ ക്യാ​പ് ഇ​ൻ​ഡ​ക്സ് 301 പോ​യി​ന്‍റ് ഇ​ടി​ഞ്ഞ് 15,227ലും ​മി​ഡ് ക്യാ​പ് ഇ​ൻ​ഡ​ക്സ് 210 പോ​യി​ന്‍റ് താ​ഴ്ന്ന് 14,644ലും ​ക്ലോ​സിം​ഗ് ന​ട​ന്നു. അ​തേ​സ​മ​യം, ഇ​ന്ത്യാ വോ​ളാ​റ്റി​ലി​റ്റി ഇ​ൻ​ഡ​ക്സ് 11.30ലേ​ക്ക് താ​ഴ്ന്ന​ത് നി​ക്ഷേ​പ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്താം.
മു​ൻ​നി​ര​യി​ലെ 30 ഓ​ഹ​രി​ക​ളി​ൽ 15 എ​ണ്ണം മി​ക​വു കാ​ണി​ച്ച​പ്പോ​ൾ 15 ഓ​ഹ​രി​ക​ൾ​ക്ക് തി​രി​ച്ച​ടി നേ​രി​ട്ടു. എ​ഫ്എം​സി​ജി, മെ​റ്റ​ൽ, ബാ​ങ്കിം​ഗ്, ടെ​ക്നോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ക്ഷേ​പ​താ​ത്പ​ര്യം ദൃ​ശ്യ​മാ​യി. എ​ന്നാ​ൽ, ക​ണ്‍സ്യൂ​മ​ർ ഗു​ഡ്സ്, കാ​പ്പി​റ്റ​ൽ ഗു​ഡ്സ്, റി​യാ​ലി​റ്റി, പ​വ​ർ, ഓ​ട്ടോ​മൊ​ബൈ​ൽ വി​ഭാ​ഗ​ങ്ങ​ൾ ത​ള​ർ​ന്നു.

ബി​എ​സ്ഇ​യി​ൽ 23,712.19 കോ​ടി രൂ​പ​യു​ടെ​യും എ​ൻ​എ​സ്ഇ​യി​ൽ 1,30,929.07 കോ​ടി രൂ​പ​യു​ടെ​യും ഇ​ട​പാ​ടു​ക​ൾ ന​ട​ന്നു. തൊ​ട്ട് മു​ൻ​വാ​രം ഇ​ത് 18,690.45 കോ​ടി​ രൂ​പ​യും 1,20,528.88 കോ​ടി​ രൂപയു​മാ​യി​രു​ന്നു.

ഫോ​റെ​ക്സ് മാ​ർ​ക്ക​റ്റി​ൽ അ​മേ​രി​ക്ക​ൻ ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്ക് ചാ​ഞ്ചാ​ടി. ഒ​ര​വ​സ​ര​ത്തി​ൽ 63.90ലേ​ക്ക് നീ​ങ്ങി 21 മാ​സ​ത്തി​നി​ട​യി​ലെ മി​ക​ച്ച നി​ല​വാ​രം ദ​ർ​ശി​ച്ച ശേ​ഷം 65.15ലേ​ക്ക് ദു​ർ​ബ​ല​മാ​യി. ക്ലോ​സിം​ഗി​ൽ രൂ​പ 64.55ലാ​ണ്. വി​ദേ​ശ​ഫ​ണ്ടു​ക​ൾ പി​ന്നി​ട്ട​വാ​രം 1962.92 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ ശേ​ഖ​രി​ച്ചു.

ഏ​ഷ്യ​ൻ ഇ​ൻ​ഡ​ക്സു​ക​ൾ വാ​രാ​വ​സാ​നം നേ​ട്ട​ത്തി​ലാ​ണ്. ഓ​ട്ടോ​മൊ​ബൈ​ൽ മേ​ഖ​ല​യി​ലെ ഉ​ണ​ർ​വ് യൂ​റോ​പ്യ​ൻ ഇ​ൻ​ഡ​ക്സു​ക​ൾ​ക്കു തി​ള​ക്കം സ​മ്മാ​നി​ച്ചു. അ​മേ​രി​ക്ക​യി​ൽ ഡൗ ​ജോ​ണ്‍സ്, നാ​സ്ഡാ​ക്, എ​സ് ആ​ൻ​ഡ് പി ​ഇ​ൻ​ഡ​ക്സു​ക​ളി​ൽ ശ​ക്ത​മാ​യ നി​ല​യി​ലാ​ണ്. യു​എ​സ് -സൗ​ദി ആ​യു​ധ ക​രാ​ർ അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ൽ വീ​ണ്ടും ഒ​രു കു​തി​പ്പി​ന് അ​വ​സ​ര​മൊ​രു​ക്കാം. അ​തേ​സ​മ​യം യു​എ​സ് ഡോ​ള​ർ ഇ​ൻ​ഡ​ക്സ് ത​ള​ർ​ച്ച​യി​ലാ​ണ്. മാ​സാ​രം​ഭ​ത്തി​ൽ 99 റേ​ഞ്ചി​ൽ നീ​ങ്ങി​യ ഡോ​ള​ർ ഇ​ൻ​ഡ​ക്സ് 97.03ലേ​ക്ക് താ​ഴ്ന്നു. സാ​ങ്കേ​തി​ക​മാ​യി വീ​ക്ഷി​ച്ചാ​ൽ ദു​ർ​ബ​ലാ​വ​സ്ഥ തു​ട​രാം.

Related posts