ക​ട​ലി​ന​ക്ക​രെ മൊ​ട്ടി​ട്ട പ്ര​ണ​യ​ത്തി​ന് കേ​ര​ള​ത്തി​ൽ സാ​ഫ​ല്യം : മ​ല​യാ​ളി പെ​ൺ​കു​ട്ടി​യെ താ​ലി ചാ​ർ​ത്തി ക​നേ​ഡി​യ​ൻ പൗ​ര​ൻ

തി​രു​വ​ല്ലം: കാ​ന​ഡ​യി​ലെ സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​ല്‍ മൊ​ട്ടി​ട്ട പ്ര​ണ​യം ക​ഴി​ഞ്ഞ ദി​വ​സം പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ പാ​ച്ച​ല്ലൂ​രി​ലെ ബീ​ച്ച് റി​സോ​ര്‍​ട്ടി​ല്‍ സ​ഫ​ല​മാ​യി. വി​ദേ​ശി-​സ്വ​ദേ​ശി വി​വാ​ഹ​ത്തി​നാ​ണ് റി​സോ​ര്‍​ട്ട് സാ​ക്ഷി​യാ​യ​ത്.

പേ​യാ​ട് എ​വി മി​സ് ഡി.​എ​സ്.​സു​ധീ​ഷ് ബാ​ബു-​എ.​എ​ന്‍.​സൂ​ര്യ​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ള്‍ ശ​ര​ണ്യ സു​ധീ​ഷി​ന്‍റെ​യും (28) ക​നേ​ഡി​യ​ന്‍ സ്വ​ദേ​ശി​ക​ളാ​യ ഡെ​വി​ഡ് വൈ​സ്മാ​ന്‍-​സാ​ന്ദ്രാ വൈ​സ്മാ​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഷോ​ണ്‍ വൈ​സ്മാ​നു​മാ​ണ് (32) പാ​ച്ച​ല്ലൂ​രി​ലെ ബീ​ച്ച് റി​സോ​ര്‍​ട്ടി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം താ​ലി ചാ​ര്‍​ത്തി പു​തു​ജീ​വി​ത​ത്തി​ലേ​യ്ക്ക് ക​ട​ന്ന​ത്.

കാ​ന​ഡ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ മൊ​ട്ടി​ട്ട പ്ര​ണ​യ​മാ​ണ് മൂ​ന്ന് വ​ര്‍​ഷ​ത്തി​നു ശേ​ഷം സ​ഫ​ല​മാ​യി മാ​റി​യ​ത്. തി​രു​വ​ന​ന്ത​പു​രം മാ​ര്‍​ഇ​വാ​നി​യോ​സ് കോ​ള​ജി​ലെ സു​വോ​ള​ജി പ​ഠ​ന​ത്തി​ന് ശേ​ഷം ബി​രു​ദാ​ന​ന്ത​ര പ​ഠ​ന​ത്തി​നാ​യി കാ​ന​ഡ​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ശ​ര​ണ്യ ഷോ​ണ്‍ വൈ​സ്മാ​നു​മാ​യി പ​രി​ച​യ​പ്പെ​ട്ട​തും തു​ട​ര്‍​ന്ന് അ​ടു​പ്പ​ത്തി​ലാ​യ​തും. ശ​ര​ണ്യ​യു​ടെ മു​ത്ത​ശ്ശി സ​രോ​ജ​ത്തി​ന് വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് വി​വാ​ഹം പാ​ച്ച​ല്ലൂ​രി​ല്‍​വെ​ച്ച് ന​ട​ത്താ​ന്‍ ഇ​ട​യാ​യ​ത്.

ല​ഗൂ​ണ റി​സോ​ര്‍​ട്ട് ഉ​ട​മ എ​സ്.​ഉ​ദ​യ​രാ​ജ് വി​വാ​ഹ​ത്തി​നു വേ​ണ്ട ഒ​രു​ക്ക​മെ​ല്ലാം ന​ട​ത്തു​ക​യാ​യി​രു​ന്നു. ശ​ര​ണ്യ​യു​ടെ സ​ഹോ​ദ​ര​ന്‍ സൂ​ര​ജ് നാ​ല് വ​ര്‍​ഷം മു​മ്പ് ക​നേ​ഡി​യി​ന്‍ യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു. ന​വ​ദ​മ്പ​തി​ക​ള്‍ 18 ന് ​കാ​ന​ഡ​യി​ലേ​യ്ക്ക് മ​ട​ങ്ങും.

Related posts

Leave a Comment