വ​യോ​ധി​ക​യാ​യ അ​മ്മ​യ്ക്ക് മ​ര്‍​ദ​ന​വും വ​ധ​ഭീ​ഷ​ണി​യും; പോ​ലീ​സ് കേ​സെ​ടു​ത്തു

പെ​രി​ങ്ങോം: കോ​ട​തി​യു​ടെ സം​ര​ക്ഷ​ണ ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കേ വ​യോ​ധി​ക​യാ​യ അ​മ്മ​യെ മ​ര്‍​ദി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത മ​ക​നെ​തി​രേ പെ​രി​ങ്ങോം പോ​ലീ​സ് കേ​സെ​ടു​ത്തു. വെ​ള്ളോ​റ ക​രി​പ്പാ​ലി​ലെ കെ. ​ജാ​ന​കിയു​ടെ (70) പ​രാ​തി​യി​ലാ​ണ് ഇ​വ​രു​ടെ മ​ക​ന്‍ ര​ഞ്ജി​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ​മാ​സം 22ന് ​പ​രാ​തി​ക്കാ​രി​യു​ടെ ക​രി​പ്പാ​ലി​ലെ വീ​ട്ടി​ലാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ടു​ക്ക​ള​യി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന പ​രാ​തി​ക്കാ​രി​യെ പ്ര​തി ത​ട​ഞ്ഞു​വ​ച്ച് മു​ഖ​ത്ത​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

കോ​ട​തി​യു​ടെ സം​ര​ക്ഷ​ണ ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കേ​യാ​ണ് ഉ​ത്ത​ര​വ് ലം​ഘി​ച്ച് അ​ടു​ക്ക​ള​യി​ല്‍ ക​യ​റി​യ പ്ര​തി അ​തി​ക്ര​മം കാ​ണി​ച്ച​ത്. ഇ​റ​ച്ചി വാ​ങ്ങി​ക്കൊ​ടു​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട പ്ര​തി​യോ​ട് അ​തി​ന് ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​ണ് അ​മ്മ​യെ മ​ര്‍​ദി​ച്ച​തെ​ന്നും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

Related posts

Leave a Comment