മദ്യപിച്ച് വാഹനമോടിച്ച്  റോഡിൽ യുവാക്കളുടെ അഭ്യാസപ്രകടനം; ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു, കാറിൽ ഇടിപ്പിച്ചപ്പോൾ പണിപാണി


വെ​മ്പാ​യം : മ​ദ്യ ല​ഹ​രി​യി​ൽ യു​വാ​ക്ക​ൾ ഓ​ടി​ച്ച വാ​ഹ​നം ര​ണ്ടി​ട​ണ്ട​ങ്ങ​ളി​ൽ അ​പ​ക​ട​മു​ണ്ടാ​ക്കി. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എം​സി റോ​ഡി​ൽ പി​ര​പ്പ​ൻ​കോ​ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ട്ടാ​ക്ക​ട തൂ​ങ്ങാ​പാ​റ സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ലാ​ഷ് ,ബി​നു എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.

പി​ര​പ്പ​ൻ​കോ​ട് ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം ക​ണ്ടു മ​ട​ങ്ങി​യ വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി​യു​ടെ ഇ​രു​ച​ക്ര വാ​ഹ​നം ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു കൊ​ണ്ടാ​യി​രു​ന്നു അ​ഭി​ലാ​ഷും ബി​നു​വും അ​പ​ക​ട​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

തു​ട​ർ​ന്ന് വാ​ഹ​നം നി​ർ​ത്താ​തെ പോ​വു​ക​യും എ​തി​ർ ദി​ശ​യി​ൽ നി​ന്നും വ​ന്ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളെ അ​പ​ക​ട​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ന്നു.

പാ​ല​വി​ള സെ​ന്‍റ് ജോ​ൺ​സ് ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ന് സ​മീ​പ​ത്തു​വ​ച്ച് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യി​രു​ന്ന നെ​യ്യാ​റ്റി​ൻ​ക​ര തൊ​ഴു​ക്ക​ൽ പ​ള്ളി​വി​ളാ​ക​ത്തു വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​നും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ന്നോ​വ കാ​റി​ൽ  കൊണ്ടിടിപ്പിച്ചു.

പിന്നീട് ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ബി​നു​വി​നെ​യും അ​ഭി​ലാ​ഷി​നെ​യും നാ​ട്ടു​കാ​ർ പി​ടി​കൂ​ടി വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment