മാറിപ്പോയ മരണം..! കേടായ കാ​റി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി നി​ന്നു; തൊട്ടുപിന്നാലെ കാ​ർ ഇ​ടി​ച്ചു തെ​റു​പ്പി​ച്ച് ട്ര​ക്ക്

കാ​ർ കേ​ടാ​യ​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ൽ നി​ന്നു​മി​റ​ങ്ങി ഫോ​ണി​ൽ സ​ഹാ​യം തേ​ടി​ക്കൊ​ണ്ടി​രു​ന്ന​പ്പോ​ൾ, നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി പാ​ഞ്ഞെ​ത്തി​യ ട്ര​ക്ക് കാ​ർ ഇ​ടി​ച്ചു ത​ക​ർ​ത്തു. ചൈ​ന​യി​ലെ ഷാം​ഗ്ഹാ​യി കു​ൻ​മിം​ഗ് എ​ക്സ്പ്രെ​സ് ഹൈ​വേ​യി​ലാ​ണ് സം​ഭ​വം.

കേ​ടാ​യ കാ​ർ ഹൈ​വേ​യു​ടെ സ​മീ​പം നി​ർ​ത്തി പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു ഒ​രു യു​വാ​വ്. പോ​ലീ​സി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​ദ്ദേ​ഹം കാ​റി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​ദ്ദേ​ഹം ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യെ​ത്തി​യ ട്ര​ക്ക്, കാ​ർ ഇ​ടി​ച്ച് തെ​റു​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ കാ​ർ ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി. ര​ണ്ട് വാ​ഹ​ന​ത്തി​ലെ​യും ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സമീപത്തെ സിസിടിവിയിലാണ് അപകടത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞത്.

Related posts