അത്യാവിശ്യക്കാരനായിപ്പോയില്ലേ..! വാഹനവായ്പകളുടെ പേരിൽ പണമിടപാട് സ്ഥാപനങ്ങൾ ചൂഷണം ചെയ്യുന്നുവെന്ന് പരാതി; തട്ടിപ്പുകളുടെ രീതിയിങ്ങനെ…

ച​വ​റ: വാ​ഹ​ന​വാ​യ്പ​ക്കാ​യി ലോ​ൺ ന​ൽ​കു​ന്ന സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ൻ​തോ​തി​ൽ ചൂ​ഷ​ണം ചെ​യ്യു​ന്ന​താ​യി പ​രാ​തി. കാ​ർ, മോ​ട്ടോ സൈ​ക്കി​ൾ, ഓ​ട്ടോ​റി​ക്ഷ എ​ന്നി​വ​ക്കാ​യി ലോ​ൺ എ​ടു​ക്കു​ന്ന​വ​രാ​ണ് ചൂ​ഷ​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​രാ​വു​ന്ന​തി​ൽ അ​ധി​ക​വും. ലോ​ൺ പ്രൊ​സ​സിം​ഗ്, സ്റ്റാ​മ്പ് ഡ്യൂ​ട്ടി, ഗ​വ​ൺ​മെ​ൻ​റ് ഇ​ട​പാ​ടു​ക​ൾ, സ​ർ​വീ​സ് ചാ​ർ​ജ് എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും നാ​ലാ​യി​ര​ത്തി അ​ഞ്ഞൂ​റ് രൂ​പ മു​ത​ൽ ഏ​ഴാ​യി​ര​ത്തി അ​ഞ്ഞൂ​റ് രൂ​പ വ​രെ വ​സൂ​ലാ​ക്കു​ന്ന ബാ​ങ്കു​ക​ളു​ണ്ട്.

എ​ന്നാ​ൽ ഇ​ത്ര​യും കാ​ര്യ​ങ്ങ​ൾ​ക്ക് പ​ര​മാ​വ​ധി ആ​യി​ര​ത്തി 500 രൂ​പ മാ​ത്ര​മേ ചി​ല​വാ​കൂ എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. കൂ​ടാ​തെ വാ​യ്പ​യാ​യി അ​നു​വ​ദി​ക്കു​ന്ന തു​ക​യി​ൽ നി​ന്നും ആ​ദ്യ ഗ​ഡു മു​ൻ​കൂ​റാ​യി അ​ട​ച്ചാ​ൽ മാ​ത്ര​മേ ലോ​ൺ തു​ക ന​ൽ​കു​ക​യു​ള്ളൂ. അ​ഞ്ച് ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ക്കു​ന്ന ഉ​പ​ഭോ​ക്താ​വ് അ​ഞ്ച് ല​ക്ഷ​ത്തി​ന​ന്‍റെ ആ​ദ്യ ഗ​ഡു​വാ​യ പ​തി​ന​യാ​യി​രം രൂ​പ​യോ​ടൊ​പ്പം പ്രൊ​സ​സിം​ഗ് ചാ​ർ​ജാ​യി അ​യ്യാ​യി​രം രൂ​പ കൂ​ടി അ​ട​ക്കേ​ണ്ടി വ​രു​ന്നു.

ഫ​ല​ത്തി​ൽ നാ​ല് ല​ക്ഷ​ത്തി എ​മ്പ​തി​നാ​യി​രം രൂ​പ കൊ​ടു​ത്തി​ട്ട് അ​ഞ്ചു ല​ക്ഷ​ത്തി​ന്‍റെ പ​ലി​ശ വാ​ങ്ങു​ന്ന തീ​വെ​ട്ടി​ക്കൊ​ള്ള​യാ​ണ് ചി​ല സ്വ​കാ​ര്യ ബാ​ങ്കു​ക​ൾ ന​ട​ത്തു​ന്ന​ത്. രൊ​ക്കം പ​ണം കൊ​ടു​ക്കാ​ൻ ഗ​തി​യി​ല്ലാ​ത്ത​വ​രാ​യ​തി​നാ​ലും ലോ​ൺ അ​ത്യാ​വ​ശ്യ​മാ​യ​തി​നാ​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​ത്ത​രം ചൂ​ഷ​ണ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ക്കി​ല്ല എ​ന്ന​താ​ണ് ബാ​ങ്കു​ക​ളു​ടെ ധൈ​ര്യം.

Related posts