നിങ്ങള്‍ ഈ കെണിയില്‍ വീഴരുതേ..! ലോ​ൺ വാ​ഗ്ദാ​നം ന​ൽ​കി ഓ​ൺ​ലൈ​നി​ൽ ത​ട്ടി​പ്പ്! യു​വാ​വി​ന് ന​ഷ്ട​മാ​യ​ത് 60,000 രൂ​പ; തട്ടിപ്പിന്റെ രീതി ഇങ്ങനെ…

മു​ണ്ട​ക്ക​യം: ഓ​ൺ​ലൈ​നി​ലൂ​ടെ ര​ണ്ടു​ല​ക്ഷം രൂ​പ ലോ​ൺ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് യു​വാ​വി​ൽ നി​ന്ന് 60,000 രൂ​പ ത​ട്ടി​യെ​ടു​ത്തു.

മു​ണ്ട​ക്ക​യം മു​റി​ക​ല്ലും​പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്.

ഫേ​സ്ബു​ക്കി​ന്‍റെ മാ​ർ​ക്ക​റ്റ് പേ​ജി​ലാ​ണ് ഓ​ൺ​ലൈ​നി​ലൂ​ടെ ലോ​ൺ ന​ൽ​കു​ന്നു എ​ന്ന സ​ന്ദേ​ശം യു​വാ​വി​ന് ല​ഭി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ കാ​ര്യ​ങ്ങ​ൾ അ​റി​യു​ന്ന​തി​നാ​യി യു​വാ​വ് തി​രി​ച്ച് മെ​സേ​ജ് അ​യ​ച്ചു.

താ​ങ്ക​ളു​ടെ രേ​ഖ​ക​ൾ അ​യ​ച്ചു ത​രു​വാ​നാ​യി​രു​ന്നു മ​റു​പ​ടി ല​ഭി​ച്ച​ത്. ഫോ​ൺ ന​മ്പ​ർ, ആ​ധാ​ർ കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ്, അ​ട​ക്ക​മു​ള്ള എ​ല്ലാ രേ​ഖ​ക​ളും ഇ​വ​ർ​ക്ക് അ​യ​ച്ചു ന​ൽ​കി.

പി​റ്റേ​ദി​വ​സം ബ​ജാ​ജ് ഫി​ൻ​സ​ർ​വേ എ​ന്ന ക​മ്പ​നി​യു​ടെ പേ​രി​ൽ താ​ങ്ക​ളു​ടെ ലോ​ൺ പാ​സാ​യി എ​ന്ന രീ​തി​യി​ൽ വാ​ട്സാ​പ്പി​ൽ ഒ​രു സ​ന്ദേ​ശം ല​ഭി​ച്ചു.

തു​ട​ർ​ന്ന് ലോ​ൺ തു​ക​യു​ടെ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യ്ക്കാ​യി 8000 രൂ​പ അ​ക്കൗ​ണ്ടി​ൽ അ​ട​യ്ക്കു​വാ​ൻ ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വെ​സ്റ്റ് ബം​ഗാ​ളി​ൽ നി​ന്നു​ള്ള ഒ​രു അ​ക്കൗ​ണ്ട് ന​മ്പ​രാ​ണ് യു​വാ​വി​ന് ല​ഭി​ച്ച​ത്.

ഈ ​തു​ക ഇ​ട്ട​തി​നു​ശേ​ഷം ലോ​ണി​ന്‍റെ നി​കു​തി ഇ​ന​ത്തി​ൽ തു​ക അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ങ്ങ​നെ പ​ല​ത​വ​ണ​യാ​യി അ​ക്കൗ​ണ്ട് വ​ഴി​യും, ഗൂ​ഗി​ൾ പേ ​വ​ഴി​യും അ​റു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ ഇ​വ​ർ​ക്ക് അ​യ​ച്ചു കൊ​ടു​ത്തു.

പി​ന്നെ​യും നി​യ​മ​ത​ട​സ​ങ്ങ​ൾ പ​റ​ഞ്ഞ​തോ​ടെ സം​ശ​യം തോ​ന്നി​യ യു​വാ​വ്, താ​നു​മാ​യി വാ​ട്സാ​പ്പി​ൽ ബ​ന്ധ​പ്പെ​ട്ട​യാ​ളു​ടെ ഐ​ഡി​യും മ​റ്റ് കാ​ര്യ​ങ്ങ​ളും തി​ര​ക്കി​യ​പ്പോ​ഴാ​ണ് ഇ​ത് വ്യാ​ജ​മാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്.

തു​ട​ർ​ന്ന് പോ​ലീ​സി​ലും സൈ​ബ​ർ സെ​ല്ലി​ലും ഇ​യാ​ൾ പ​രാ​തി ന​ൽ​കി.

Related posts

Leave a Comment