അര്‍ഹതയില്ലാതെ ദുരിതാശ്വാസ സഹായം വാങ്ങിയവര്‍ക്കു 10000 ന്റെ പാര! പണം വാങ്ങിയവരുടെ പട്ടിക വെബ്‌സൈറ്റില്‍ ഇടുന്നു; അനര്‍ഹര്‍ കയറിക്കൂടിയിട്ടുണ്ടെങ്കില്‍ ആര്‍ക്കും പരാതി നല്കാം

എം.​ജെ ശ്രീ​ജി​ത്ത്

തി​രു​വ​ന​ന്ത​പു​രം പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കു​ള്ള അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യ 10000 രൂ​പ അ​ന​ർ​ഹ​മാ​യി കൈ​പ്പ​റ്റി​യാ​ൽ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​ര​ൻ. പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക സ​ർ​ക്കാ​ർ വെ​ബ്സെ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

പ​ട്ടി​ക​യി​ൽ അ​ന​ർ​ഹ​ർ ക​യ​റി​ക്കൂ​ടി​യെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നാ​ൽ അ​തു പ​രി​ശോ​ധി​ക്കും. അ​ന​ർ​ഹ​മാ​യ സാ​ന്പ​ത്തി​ക സ​ഹാ​യം കൈ​പ്പ​റ്റി​യ​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി ഉ​ണ്ടാ​കും.

ഇ​ക്കാ​ര്യം ജി​ല്ലാ​ക​ള​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ക്കും. നി​ല​വി​ൽ ഇ​തു​വ​രെ ഒ​രു ത​ര​ത്തി​ലു​മു​ള്ള പ​രാ​തി​യും ല​ഭി​ച്ചി​ട്ടി​ല്ല. പ​രാ​തി ല​ഭി​ച്ചാ​ൽ പ​രി​ശോ​ധി​ക്കു​ക​യും ന​ട​പ​ടി എ​ടു​ക്കു​ക​യും ചെ​യ്യും. കു​റ്റ​മ​റ്റ രീ​തി​യി​ലാ​ണ് സാ​ന്പ​ത്തി​ക സ​ഹാ​യം കൈ​മാ​റാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

ക‍​ഴി​ഞ്ഞ ദി​വ​സം വ​രെ പ​തി​നാ​യി​രം രൂ​പ വീ​തം അ​ഞ്ചു​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്ക് വി​ത​ര​ണം ചെ​യ്തു ക​ഴി​ഞ്ഞു. ഒ​രു ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​നി കൈ​മാ​റാ​നു​ള്ള​തെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​തി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​രു​ണ്ട്.

ഇ​വ​ർ​ക്ക് പു​തി​യ ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​വ​ര​ട​ക്കം സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കാ​നു​ള്ള​വ​ർ​ക്ക് എ​ത്ര​യും വേ​ഗം ഇ​തു ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Related posts