കൊല്ലം: ചീര മുതല്‍ സൂര്യകാന്തി പൂക്കള്‍ വരെ ഒരു മുറ്റത്ത്. കൃഷിയിടത്തിലെ വൈവിദ്ധ്യത്തിന്റെ നിറവ് കാണാം ചാത്തന്നൂര്‍ എം.സി. പുരത്തുള്ള രാജേന്ദ്ര മനയിലെത്തിയാല്‍. മീരാബായി എന്ന വീട്ടമ്മയുടെ നിശ്ചയദാര്‍ഢ്യവും കാര്‍ഷികക്ഷേമ കൃഷി വികസന വകുപ്പിന്റെ പദ്ധതികളും ഇവിടെ കൈകോര്‍ക്കുന്നു.ജൈവകൃഷി രീതികള്‍ പിന്തുടര്ന്നാണ് ഇവിടെ സമ്മിശ്ര കൃഷിയില്‍ സമ്പൂര്‍ണ വിജയം ഉറപ്പിക്കാനായത്. വീടിനോട് ചേര്‍ന്ന ഒന്നരയേക്കറില്‍ നാട്ടിലെ കാലവസ്ഥയ്ക്ക് ചേരില്ലെന്ന് കരുതപ്പെട്ടിരുന്ന ബീറ്റ്റൂട്ടും ക്യാരറ്റും കോളിഫ്ളവറും കാബേജും ബീന്‍സും ഒക്കെയുണ്ട്. പാഷന് ഫ്രൂട്ട്, റെഡ് ലേഡി പപ്പായ, മുസംബി തുടങ്ങി വിവിധ പഴവര്‍ഗ്ഗങ്ങളും. പച്ചക്കറി-പഴവര്‍ഗ്ഗ കൃഷിക്ക് പുറമേ പശുക്കളുമുണ്ട്. മീനും, കോഴിയും വേറെ. തക്കാളി, പച്ചമുളക്, വെണ്ട, വഴുതന, പാവല്‍, പയര്‍, മത്തന്‍, കുമ്പളം, ചേന, കാച്ചില് തുടങ്ങിയവയും വിളയുന്നു. വിവാഹശേഷം ഭര്‍തൃഗൃഹത്തില്‍ നിന്ന് കൊണ്ടുവന്ന ചീര വിത്തില്‍ നിന്നുമാണ് മീരയുടെ കാര്‍ഷിക ജീവിതത്തിന്റേയും തുടക്കം. ഇന്നത് മികച്ച…
Read MoreCategory: Agriculture
കൃഷി പാഷൻ ആക്കിയ ടോമിയുടെ മുറ്റത്ത് പാഷൻ ഫ്രൂട്ട് സമൃദ്ധി
കൊടകര: പാഷൻ ഫ്രൂട്ടുകളുടെ വിസ്മയലോകം സൃഷ്ടിച്ച് പേരാന്പ്ര തേശേരിയിലുള്ള കള്ളിയത്തുപറന്പിൽ ടോമിയുടെ വീട്ടുമുറ്റം. പച്ച, മഞ്ഞ, ബ്രൗൺ നിറങ്ങളിലായി നൂറുകണക്കിനു പാഷൻ ഫ്രൂട്ടുകളാണ് ടോമിയുടെ വീട്ടുമുറ്റം അലങ്കരിക്കുന്നത്. കൃഷി വകുപ്പിന്റെ കൂടപ്പുഴ ഫാമിൽ നിന്ന് വാങ്ങി നട്ടുപിടിപ്പിച്ച പാഷൻ ഫ്രൂട്ട് ചെടികളാണ് ഇപ്പോൾ മുറ്റത്ത് പഴവർഗങ്ങളുടെ പന്തലൊരുക്കിയിരിക്കുന്നത്. കണ്ണിനു വർണവിരുന്നിനൊപ്പം മികച്ച വരുമാനവും ഈ കൃഷിയിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് ടോമി പറയുന്നു. കിലോഗ്രാമിന് നൂറു രൂപ നിരക്കിലാണ് ടോമി പാഷൻ ഫ്രൂട്ട് വിൽപ്പന നടത്തുന്നത്. കഴിഞ്ഞ വർഷം മുപ്പതിനായിരം രൂപയോളം പാഷൻ ഫ്രൂട്ട് കൃഷിയിൽ നിന്ന്് ലഭിച്ചു. ഇത്തവണ കൂടുതൽ വിളവ് പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തവണ വിളഞ്ഞതിൽ പാതിയിലേറെ സുഹൃത്തുക്കൾക്കും അയൽവാസികൾക്കും സൗജന്യമായാണ് ടോമി നൽകിയത്. ഏറെ ഒൗഷധ ഗുണമുള്ള പാഷൻ ഫ്രൂട്ടുതേടി നിരവധി പേർ ് ടോമിയുടെ വീട്ടിലെത്തുന്നുണ്ട്. കൊടകര പഞ്ചായത്തിലെ മികച്ച കൃഷിക്കാരിലൊരാളായ ടോമി…
Read Moreസമ്മിശ്ര കൃഷിയിൽ വിജയഗാഥ രചിച്ച്് പ്രവാസികളായിരുന്ന ഇരട്ട സഹോദരന്മാർ
തുന്പൂർ: പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ സമ്മിശ്രകൃഷിയിൽ വിജയഗാഥ രചിക്കുകയാണ് തുന്പൂർ വഴിക്കിലിച്ചിറക്കു സമീപം താമസിക്കുന്ന മാളിയേക്കൽ വീട്ടിൽ ഷാജുവും ബൈജുവും. സമ്മിശ്ര കൃഷിയിലൂടെ ഭക്ഷ്യ സുരക്ഷ എന്നുള്ളതാണ് ഇവരുടെ ലക്ഷ്യം. കുട്ടിക്കാലം മുതൽ കൃഷിയിൽ അതീവ താത്പരനായിരുന്ന ഇവർ ഇടക്കാലത്ത് വിദേശത്തായിരുന്നുവെങ്കിലും നാട്ടിലെത്തി സമ്മിശ്ര കൃഷിരീതിയിൽ നേട്ടം കൊയ്യുകയാണിപ്പോൾ. നെൽകൃഷി, വാഴ, ഇടവിളകൾ, കന്നുകാലി, താറാവ്, നാടൻകോഴി, പശു എന്നിവ സംയോജിപ്പിച്ചുള്ള കൃഷി രീതിയാണ് ഈ ഇരട്ടസഹോദരന്മാരുടേത്. 35 ഏക്കറിലാണ് നെൽകൃഷി ചെയ്തത്. നെൽകൃഷിയോടൊപ്പം ഒരു എക്കറിൽ കൊള്ളി, നാല് ഏക്കറിൽ വാഴ, ഒരു ഏക്കറിൽ ചേന, ഇടവിളയായി പച്ചക്കറിയും ഇഞ്ചി, മഞ്ഞൾ എന്നിവയും കൃഷിചെയ്യുന്നുണ്ട്. കൂടാതെ 24 പശു, 100 താറാവ്, നാടൻകോഴി, വാത്ത, നാടൻ കോഴി, കരിങ്കോഴി, ആട് എന്നിവയെ വളർത്തുന്നതിലൂടെയും വരുമാനം ലഭിക്കുന്നുണ്ട്. 160 ലിറ്ററോളം പാൽ സൊസൈറ്റിയിൽ വിൽക്കുന്നു. ആദ്യവർഷം…
Read Moreചെറുപ്പത്തിലെ ഇഷ്ടം ജീവിത മാര്‍ഗമാക്കി ! ഇറച്ചിക്കോഴിയല്ല, ഇതു ഗിരീഷിന്റെ തനി നാടന്‍ കോഴി ഫാം
നാടന്‍ കോഴി വളര്‍ത്തലില്‍ തന്റേതായ രീതികള്‍ പരീക്ഷിച്ച് വിജയം നേടിയിരിക്കുകയാണ് തൊടുപുഴ കദളിക്കാട് പടിഞ്ഞാറയില്‍ ഗിരീഷ്. കൂട് നിര്‍മിക്കുന്നതു മുതല്‍ ആരംഭിക്കുന്ന വ്യത്യസ്തത വിവിധയിനം നാടന്‍ കോഴികളെ തെരഞ്ഞെടുക്കുന്നതിലും തീറ്റനല്‍കുന്നതിലും വിപണനത്തിലും കാണാം. ഒരാവേശത്തില്‍ കോഴി വളര്‍ത്തല്‍ മേഖലയിലേക്ക് ചാടി പരാജയപ്പെടുന്നവര്‍ക്ക് നല്ലൊരു പാഠം കൂടിയാണ് ഈ യുവാവിന്റെ വിജയഗാഥ. ചെറുപ്പത്തിലെ ഇഷ്ടം ജീവിത മാര്‍ഗമാക്കി സ്കൂളില്‍ പഠിക്കുമ്പോള്‍ മുറ്റത്തും പറമ്പിലും തെരഞ്ഞു നടന്ന് തീറ്റ തേടുന്ന വീട്ടിലെയും അയല്‍വീടുകളിലെയും നാടന്‍ കോഴികളെ ഏറെ കൗതുകത്തോടെയാണ് ഗിരീഷ് നോക്കിയിരുന്നത്. പിന്നീട് കൗതുകം കോഴികളോടുള്ള ഇഷ്ടമായി മാറിയതോടെ അതിന്റെ ഓരോ ചലനവും ജീവിതരീതിയും നിരീക്ഷിക്കാന്‍ തുടങ്ങി. അങ്ങനെയാണ് കുറച്ചു നാടന്‍ കോഴികളെ വാങ്ങി വളര്‍ത്താന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ തീരുമാനിച്ചത്. ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ മകന്റെ ആഗ്രഹത്തിന് അവരും പിന്തുണ നല്കി.അങ്ങനെയാണ് ഗിരീഷ് നാടന്‍ കോഴി വളര്‍ത്തലില്‍…
Read Moreകണ്ണുകളെ വിശ്വസിക്കുവാൻ കഴിയുന്നില്ല! വിസ്മയമായി നെടുനീളൻ പടവലങ്ങകൾ
എസ്. മഞ്ജുളാദേവി തിരുവനന്തപുരം: കണ്ണുകളെ വിശ്വസിക്കുവാൻ കഴിയുന്നില്ല എന്നു പലപ്പോഴും ആലങ്കാരികമായി പറഞ്ഞ് കേൾക്കാറുണ്ട്. എന്നാൽ അക്ഷരാർഥത്തിൽ നമ്മുടെ കണ്ണുകളെ നമുക്കു തന്നെ വിശ്വസിക്കുവാൻ കഴിയാത്ത ഒരു കാഴ്ച പുലയനാർകോട്ട, തുറുവിക്കൽ സപ്തരംഗം ലെയിനിലെ കേശവത്തിലുണ്ട്. വീടിന്റെ മട്ടുപ്പാവിൽ രണ്ടേകാലിൽ അധികം മീറ്റർ നീളത്തിൽ നീണ്ടു വിളഞ്ഞു കിടക്കുകയാണ് മനോഹരങ്ങളായ പടവലങ്ങകൾ. കൃഷിയ്ക്കു വേണ്ടി ജീവിതം അർപ്പിച്ച ആനന്ദനും സഹോദരി ജാംബവതിയും ചേർന്നു വിളയിച്ചെടുത്തതാണ് ഈ പടവല സമൃദ്ധി. മട്ടുപ്പാവിലെ നിലത്തിൽ പടലങ്ങകൾ മുട്ടി നില്ക്കുന്നതിനാൽ ഇവയെ കയർ കെട്ടി വളച്ചെടുക്കേണ്ടി വന്നു ആനന്ദനും ജാംബവതിക്കും. ഇല്ലെങ്കിൽ കർഷക രംഗത്തെ നിലവിലുള്ള റിക്കാർഡുകൾ ഭേദിച്ച് കൊണ്ട് അവ ഇനിയും വലിയ നീളത്തിൽ താഴേക്കു വളർന്നേനെ… ഇത്രനീളത്തിൽ പടവലങ്ങകൾ കായ്ക്കുമെന്നു അറിയാത്തതിനാൽ സാധാരണ പടവലങ്ങകൾ പടർത്തുന്ന പോലെയാണ് പടർത്തിയത് എന്നു ഈ കർഷക സഹോദരങ്ങൾ പറയുന്നു. വിജിലൻസ് ട്രിബ്യൂണൽ…
Read Moreചട്ടിയിലും നിലത്തും വളര്‍ത്താം ആന്തൂറിയം
അരേസിയ സസ്യകുലത്തിലെ ആകര്‍ഷണീയമായ ഒരംഗമാണ് ആന്തൂറിയം. ആന്തൂറിയം എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ഥം ‘വാലുള്ള പൂ’ എന്നാണ്. ഇതിന് ‘ചിത്രകാരന്റെ ഫലകം’ എന്നും അര്‍ഥമുണ്ട്. യഥാര്‍ഥത്തില്‍ ഇലകള്‍ക്ക് രൂപാന്തരം സംഭവിച്ചുണ്ടായ പൂപ്പാളിയാണ് ഇതിന്റെ പൂ. പൂപ്പാളിയുടെ മധ്യഭാഗത്തു നിന്ന് പുറപ്പെടുന്ന തിരിയിലാണ് യഥാര്‍ഥത്തിലുള്ള പൂക്കള്‍ പ്രത്യക്ഷപ്പെടുന്നത്. തിരിയില്‍ സൂക്ഷിച്ചു നോക്കിയാല്‍ ആകര്‍ഷകമല്ലാത്ത ഇതിന്റെ ചെറിയ പൂക്കള്‍ കാണാം. പൂപ്പാളിയുടെ ആകൃതിയനുസരിച്ച് ആന്തൂറിയം പല പേരുകളില്‍ അറിയപ്പെടുന്നു. അമേരിക്കയിലെ ഉഷ്ണ മേഖലാപ്രദേശങ്ങളാണ് ആന്തൂറിയത്തിന്റെ ജന്മദേശം. ശ്രീലങ്ക, ജപ്പാന്, അമേരിക്ക, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങള്‍ ആന്തൂറിയം ഇറക്കുമതിയില്‍ മുന്‍പന്തിയിലാണ്. ഹൃദയാകൃതിയിലുള്ള, വിവിധനിറത്തിലുള്ള ഭംഗിയുള്ള പൂപ്പാളിയും ഞെട്ടില്ലാത്ത പൂക്കളുള്ള തിരിയും ചേര്‍ന്നതാണ് കട്ട് ഫ്ളവറായി വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്നത്. പൂപ്പാത്രത്തില് ആറാഴ്ചയോളം ഇവ കേടുകൂടാതെയിരിക്കും. ഇതുകൊണ്ടാണ് ഇവയ്ക്ക് പുഷ്പവിപണിയില്‍ ഇത്രയേറെ പ്രിയം. ആന്തൂറിയം ജനുസില്‍ 600 ലധികം ഇനങ്ങളുണ്ടെങ്കിലും പ്രചാരത്തിലുള്ളവ…
Read Moreകഷ്ടനഷ്ടങ്ങളുടെ പ്രളയഭൂമി
റെജി ജോസഫ് ഇടുക്കിയുടെ വരണ്ടു വിറങ്ങലിച്ച ഗ്രാമങ്ങളിലെ നിറഞ്ഞ കണ്ണുകളും വിതുന്പുന്ന ഹൃദയങ്ങളും സാക്ഷി. വരിക്കനാനിക്കൽ ജയിംസിന്റെ മൃതദേഹം സംസ്കരിച്ചിട്ട് ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞതേയുള്ളു. ഭാര്യ ലൗലിയും വിവാഹപ്രായമെത്തിയ രണ്ടു പെണ്മക്കളും രണ്ടോ മൂന്നോ വാക്കുകൾ മാത്രം പറഞ്ഞു: “ഞങ്ങൾ എങ്ങനെ ജീവിക്കും’. അടിമാലി പാറത്തോട് ഇരുമലക്കപ്പ് ജയിംസ് ജോസഫ് ( 54) എന്ന കർഷകൻ ചൊവ്വാഴ്ച ജീവനൊടുക്കിയതു കാർഷിക കടത്തിൽ ജീവിതവും പ്രതീക്ഷകളും തകർന്നപ്പോഴാണ്. ഷെഡ്യൂൾഡ് ബാങ്കിൽ നിന്നെടുത്ത കടം പലിശയടക്കം നാലര ലക്ഷം കവിഞ്ഞു. പെണ്മക്കളെ പഠിപ്പിക്കാനെടുത്ത വായ്പ മുതലിനേക്കാൾ പെരുകി. കാർഷിക തകർച്ച പ്രളയത്തോടെ പരമകോടിയിലെത്തിയപ്പോൾ ഉൗണും ഉറക്കവും നഷ്ടപ്പെട്ട ജയിംസ് പെരിഞ്ചാൻകുട്ടി തേക്ക് പ്ലാന്റേഷനിൽ ജീവനൊടുക്കുകയായിരുന്നു. കർഷകരുടെ ശവപ്പറന്പായി മാറിയ ഇടുക്കിയുടെ കാർഷിക ഭൂമികയിൽ രണ്ടു മാസത്തിനുള്ളിലെ ഏഴാമത്തെ കർഷക ആത്മഹത്യയാണ് ജയിംസിന്റേത്. വിലാപം തളംകെട്ടിയ ഈ വീട്ടിൽ മാത്രമല്ല…
Read Moreമുയലുകള്‍ തനിയെ കുഞ്ഞുങ്ങള്‍ക്ക് പാലുകൊടുക്കുമോ?
ഐബിന്‍ കാണ്ടാവനം പലരും ചോദിക്കുന്ന ചോദ്യമാണിത്. പുല്ലുകൊണ്ട് മെത്ത ഒരുക്കി പ്രസവിക്കുന്ന മുയലുകള്‍ കുഞ്ഞുങ്ങള്‍ക്ക് പാലുകൊടുക്കാതിരിക്കില്ല. പ്രസവശേഷമാണ് മിക്ക അമ്മ മുയലുകളും രോമം പറിച്ച് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്. പിടിച്ചുകുടിപ്പിക്കണോ? മുയലുകള്‍ സാധാരണ പുലര്‍കാലങ്ങളിലോ രാത്രിയിലോ ആണ് കുഞ്ഞുങ്ങളെ മുലയൂട്ടുക. അതുകൊണ്ടുതന്നെ പകല്‍ മുലയൂട്ടുന്നത് നമുക്ക് കാണാന്‍ കഴിയില്ല. പാലൂട്ടുന്നില്ല എന്ന് തെറ്റിദ്ധരിച്ച് അവയെ പിടിച്ചുകിടത്തി കുഞ്ഞുങ്ങളെ മുലയില്‍ വച്ച് മുലയൂട്ടുന്ന രീതി പലരും അവലംബിക്കാറുണ്ട്. എന്നാല്‍, ഇത് അമ്മമുയലിനെ കൂടുതല്‍ ഭയപ്പെടുത്തുകയും പിന്നീട് തനിയെ മുലകൊടുക്കാന്‍ മടികാണിക്കാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യും. സാധാരണ വൈകുന്നേരങ്ങളിലോ പുലര്‍ച്ചെയോ ആണ് മുയലുകള്‍ പ്രസവിക്കുക. പിറ്റേന്ന് കുഞ്ഞുങ്ങളുടെ വയര്‍ നിറഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കുക. വയര്‍ നിറയെ പാലുകുടിച്ച കുഞ്ഞുങ്ങള്‍ നന്നായി ഉറങ്ങുന്നതു കാണാം. എന്നാല്‍, പാല് ലഭിക്കാത്ത കുഞ്ഞുങ്ങളുടെ ശരീരം ചുക്കിച്ചുളിഞ്ഞിട്ടുണ്ടാകും. കൂടാതെ നന്നായി ഉറങ്ങാന്‍ കഴിയാതെ അസ്വസ്ഥത കാണിക്കുന്നതും കാണാം. പ്രസവത്തിനുമുമ്പ്…
Read Moreകുരുമുളക് കൃഷിയുടെ വിയറ്റ്നാം പാഠങ്ങള്‍
ലോക കുരുമുളക് ഭൂപടത്തില്‍ വിയറ്റ്നാം താര തമ്യേന നവാഗതരാണ്. എന്നാല്‍ ഇന്ന് ലോകത്ത് കുരുമുളക് ഉത്പാദനത്തിലും കയറ്റുമതിയിലും ആ രാജ്യം ഒന്നാമതാണ്. ആഗോള കുരുമുളക് ഉത്പാദനത്തിന്റെ 40 ശതമാനവും കയറ്റുമതിയുടെ 60 ശത മാനവും വിയറ്റ്നാമിന്റെ സംഭാവനയാണ്. മൊത്തം ഒരു ലക്ഷത്തോളം ഹെക്ടറില്‍ നിന്നായി, 1,85,000 ടണ്‍ കുരുമുളകാണ് വിയറ്റ്നാമില്‍ ഉത്പാ ദിപ്പിക്കുന്നത്. 2016 ല്‍ 1,79,233 ടണ്‍ കുരുമുളകാണ് വിയറ്റ്നാം കയറ്റി അയച്ചത്. അതിന്റെ മൂല്യം 14.3 ല ക്ഷം അമേരിക്കന്‍ ഡോളര്‍. ഉണക്കമുളകിനും ചതച്ച മുളകിനും പുറമെ കുറച്ചു വെള്ളക്കുരുമുളകും ആയാണ് കയറ്റുമതി. കംബോഡിയയില്‍ നിന്നും അനധികൃതമായികടത്തികൊണ്ടുവരുന്ന ഉത്പന്നവും വിയറ്റ്നാം കുരുമുളകായി വിറ്റഴി ക്കുന്നതായി പറയുന്നുണ്ട്. കംബോഡിയയോടുചേര്ന്നു കിടക്കുന്ന പ്രദേശങ്ങളില്‍, പ്ര ത്യേകിച്ചും Binh Phuoc, Dak Nong, Dak Lak, Ba Ria-Vung Tau, Dong Naiand, Gia Lai എന്നീ പ്രവിശ്യകളിലാണ്…
Read Moreമുരിങ്ങയും ചില രഹസ്യങ്ങളും
മുരിങ്ങയുണ്ടെങ്കില്‍ മരുന്നുവേണ്ട എന്നൊരു ചൊല്ലുണ്ട്. ഈ മുരിങ്ങയുടെയും കായയുടെയും മഹിമ മനസിലാക്കി മുരിങ്ങ കൃഷി തുടങ്ങാം, ഊര്‍ജിതമായി. വളരെ വിശിഷ്ടമായ ഒരു പച്ചക്കറിയാണ് മുരിങ്ങയെന്ന് നമുക്കറിയാം. കുട്ടികള്‍ക്ക് ശരീരപുഷ്ടി യുണ്ടാക്കുന്നു. മഞ്ഞപ്പിത്തം, തിമിരം, പ്രമേഹം, രക്തസമ്മര്‍ദ്ദം, മൂത്രാശയക്കല്ല,് സന്ധിവേദന, കാലിലെ ആണി എന്നിവ ശമിപ്പിക്കാന്‍ മുരിങ്ങക്കാവും. ലൈംഗികശേഷി വര്‍ധിപ്പിക്കല്‍, മുലപ്പാല്‍ വര്‍ധന എന്നിവയ്ക്കെല്ലാം ഉത്തമമാണ് മുരിങ്ങയിലയും മുരിങ്ങക്കായും. മുരിങ്ങയുടെ സര്‍വഭാഗങ്ങളും ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ്. 15 മില്ലി മുരിങ്ങയില നീരില്‍ ഒരുഗ്ലാസ് തേങ്ങാവെള്ളവും അല്പം തേനും കൂട്ടിച്ചേര്‍ത്ത് ദിവസവും മൂന്നുനേരം കഴിച്ചാല്‍ മഞ്ഞപ്പിത്തം മാറും. മാത്രമല്ല മഞ്ഞപ്പിത്തം വരികയില്ല. ശരീര പുഷ്ടിയുണ്ടാകും. ദീര്‍ഘായുസു ലഭിക്കും. 15 മില്ലി മിരുങ്ങയില നീരും അഞ്ചു മില്ലി തേനും ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ തിമിരം പമ്പകടക്കും. തിമിരം ബാധിച്ചവര്‍ക്ക് അത് വര്‍ധിക്കാതിരിക്കും. ഒരു ടീസ്പൂണ്‍ നെയ്യില്‍ 100 ഗ്രാം മുരിങ്ങയില ചേര്‍ത്ത് വേവിച്ച്…
Read More