Set us Home Page

കുരുമുളക് കൃഷിയുടെ വിയറ്റ്‌നാം പാഠങ്ങള്‍

ലോക കുരുമുളക് ഭൂപടത്തില്‍ വിയറ്റ്‌നാം താര തമ്യേന നവാഗതരാണ്. എന്നാല്‍ ഇന്ന് ലോകത്ത് കുരുമുളക് ഉത്പാദനത്തിലും കയറ്റുമതിയിലും ആ രാജ്യം ഒന്നാമതാണ്. ആഗോള കുരുമുളക് ഉത്പാദനത്തിന്റെ 40 ശതമാനവും കയറ്റുമതിയുടെ 60 ശത മാനവും വിയറ്റ്‌നാമിന്റെ സംഭാവനയാണ്.

മൊത്തം ഒരു ലക്ഷത്തോളം ഹെക്ടറില്‍ നിന്നായി, 1,85,000 ടണ്‍ കുരുമുളകാണ് വിയറ്റ്‌നാമില്‍ ഉത്പാ ദിപ്പിക്കുന്നത്. 2016 ല്‍ 1,79,233 ടണ്‍ കുരുമുളകാണ് വിയറ്റ്‌നാം കയറ്റി അയച്ചത്. അതിന്റെ മൂല്യം 14.3 ല ക്ഷം അമേരിക്കന്‍ ഡോളര്‍. ഉണക്കമുളകിനും ചതച്ച മുളകിനും പുറമെ കുറച്ചു വെള്ളക്കുരുമുളകും ആയാണ് കയറ്റുമതി.

കംബോഡിയയില്‍ നിന്നും അനധികൃതമായികടത്തികൊണ്ടുവരുന്ന ഉത്പന്നവും വിയറ്റ്‌നാം കുരുമുളകായി വിറ്റഴി ക്കുന്നതായി പറയുന്നുണ്ട്. കംബോഡിയയോടുചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍, പ്ര ത്യേകിച്ചും Binh Phuoc, Dak Nong, Dak Lak, Ba Ria-Vung Tau, Dong Naiand, Gia Lai എന്നീ പ്രവിശ്യകളിലാണ് കുരുമുളക് കൃഷി ഏറെയും. ഇതില്‍ത്തന്നെ സെന്‍ട്രല്‍ ഹൈലാന്‍ഡ്‌സ്, സൗത്ത് ഈസ്‌റ്റേണ്‍ റീജി യണ്‍ പ്രവിശ്യകളാണ് ഉത്പാദനത്തില്‍ മുന്നില്‍ . Dak Lak ല്‍ ആണ് ഉത്പാദനത്തിന്റെ 23 ശത മാനവും .

വിയറ്റ്‌നാമിലെ കുരുമുളക് കൃഷി 15-20 വര്‍ഷം മാത്രം നീ ളുന്ന തനിവിളയാണ്. ഇടവിള യായിട്ടല്ല എന്നുസാരം. കേറുതല യാണ് പ്രധാന നടീല്‍ വസ്തു ക്കള്‍. എന്നാല്‍ മൂന്ന് മുട്ടുള്ള വേര് പിടിപ്പിച്ച ചെന്തലകളും നടീലിനായി ഉപയോഗിക്കുന്നുണ്ട്. താങ്ങു കാലുകളായി ഉപയോഗിക്കുന്നത് പൊള്ളയായ കോണ്‍ക്രീറ്റ് കാലുകളോ, തടി ത്തൂണുകളോ, സുബാബുള്‍, ഇലവ്, ശീമക്കൊന്ന മുതലായ മരങ്ങ ളൊ ആണ്. കുരുമുളക് കൃഷി ഒഴിവാക്കിയ കര്‍ഷകര്‍, താങ്ങു കാലുകളായി ഉപയോഗിച്ചിരുന്ന തടി തൂണുകള്‍, വില്‍പ്പനക്കായി വഴിയോരങ്ങളില്‍ അടുക്കി വച്ചിരി ക്കുന്നതു കാണാം.

അതിസാന്ദ്ര (ഹൈഡെന്‍സിറ്റി) കൃഷി രീതിയാണ് വിയറ്റ് നാമില്‍. ഒരു ഹെക്ടറില്‍ 1800 താങ്ങുകാലുകള്‍ വരെ ഉണ്ടാ കും. മിക്ക തോട്ടങ്ങളിലും കണി കാ ജലസേചനം ഉണ്ട് . പരമാവധി ഉത്പാദനം മുന്‍നിര്‍ത്തി യുള്ള വളപ്രയോഗമാണ് അനു വര്‍ത്തിക്കുന്നത്. അധികവും രാസവളങ്ങള്‍. അതുകൊണ്ട് തന്നെ ഉത്പാദനച്ചെലവ് കൂടുതലാണ്. അതിനനുസരിച്ചു വില ലഭിക്കു ന്നില്ല എന്ന പരാതിയുമുണ്ട്.

പ്രൂണിംഗ്

കേറുതലകളുടെ മണ്ട നി ശ്ചിത ഉയരത്തില്‍ മുറിച്ചു വിടുന്നരീതി അനുവര്‍ത്തിക്കുന്ന ചില തോട്ടങ്ങളും ഇവിടെയുണ്ട്. കണ്ണി ത്തലകള്‍ കൂടുതലായുണ്ടാകാ ന്‍ പ്രൂണിംഗ് നല്ലതാണെങ്കിലും തിരിയിടാന്‍ താമസം ഉണ്ടാകു ന്നുണ്ട്. ചില തോട്ടങ്ങളില്‍ ആ വരണവിളക്കൃഷി കാണാം. കപ്പലണ്ടിയുടെ ജനുസില്‍ വരു ന്ന ഒരു വിളയാണ് മുഖ്യ ആവരണ വിള.

ആദ്യ രണ്ടു വര്‍ഷങ്ങളില്‍ തോട്ടത്തിനു ചുറ്റോടു ചുറ്റും മുകളിലും നേര്‍ത്ത തണല്‍ വലകള്‍(വെമറല ില)േവലി ച്ചുകെട്ടി ഒരു വലിയ വലക്കൂടു പോലെ യാക്കി, ഇളം തൈകളെ വെയിലി ല്‍ നിന്നും സംരക്ഷിക്കുന്ന രീതി യും കാണാനിടയായി. ഒരു ഹെക്ടറില്‍ നിന്നും 3-4 ടണ്‍ ഉണക്കക്കുരുമുളക് വിളവൊക്കെ സാധാരണം. എന്നാല്‍ 10 ടണ്ണിനു മുകളില്‍ വിളവു ലഭിക്കുന്ന കര്‍ഷ കരുമുണ്ട്. വിയറ്റ്‌നാമില്‍ മുളക് വിളവെടുപ്പ് മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ്. ഉണക്കിന്റെ തോത് താരതമ്യേന കൂടുതലാണ് (40 ശതമാനം) വിയറ്റ്‌നാം മുളകിന്.

Vin Linh ആണ് പ്രധാന ഇനം. അത് കൂടാതെ Loc Ninh, Mrec Bay, മലേഷ്യന്‍ മുതലായ ഇനങ്ങളുമുണ്ട്. മലേഷ്യന്‍ ഇനം കണ്ടാല്‍ ഇവിടത്തെ പന്നിയൂര്‍-1 തന്നെ. ചെറുകിട ഇടത്തരം കര്‍ ഷകരാണ് കുരുമുളക് കൃഷിയില്‍ ഭൂരിഭാഗവും. ഉണങ്ങിയ കുരു മുളക്, കര്‍ഷകര്‍ കര്‍ഷക സം ഘത്തില്‍ എത്തിച്ച് ഇടനില ക്കാര്‍ക്കു വില്‍ക്കുന്നു.

ഇടനില ക്കാര്‍ ഉത്പന്നം ഗ്രേഡ് ചെയ്തു വലിയ കമ്പനികളുടെ ഏജന്റു മാര്‍ക്കു വില്‍ക്കുന്നു. കര്‍ഷക സംഘം, കര്‍ഷകരുടെ പ്രാദേ ശിക കൂട്ടായ്മയാണ്. ഉത്പന്ന ത്തിന്റെ വിലയില്‍ ഒരു ‘പിടി’ ഉണ്ടാകാന്‍ കര്‍ഷക സംഘം വഴിയുള്ള വിപണനം സഹായ കമാണ് .

നമ്മുടെ നാട്ടിലെ പോലെ വിയറ്റ്‌നാമിലും കുരുമുളക് കൃഷി ഒട്ടേറെ പ്രശ്‌നങ്ങളെ അഭിമുഖീ കരിക്കുന്നുണ്ടിപ്പോള്‍. ദ്രുതവാ ട്ടം, വൈറസ് രോഗങ്ങള്‍, നിമാ വിരകള്‍, മിലീമൂട്ടകള്‍ ഒക്കെ അ വിടെയും കൃഷിക്കാര്‍ക്ക് വലിയ വെല്ലുവിളികളാണ്.അത് കൂ ടാതെ അശാസ്ത്രീയമായ രാസ വളപ്രയോഗവും ദൂരവ്യാപക പ്രശ്‌നങ്ങള്‍ക്കു കാരണമാകു ന്നുണ്ട്. വില കുറയു മ്പോള്‍ തോ ട്ടം അവഗണിക്കുന്ന പ്രവണത അവിടെയും കണ്ടു.

ഡോ. ബി. ശശികുമാര്‍
റിട്ട. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്
ഫോണ്‍ 94961 78142

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS