മാറുന്ന കാലാവസ്ഥ, വേണ്ടത് മനസുമാറ്റിയുള്ള ആസൂത്രണം! ഏറിയാല്‍ പത്തോ പന്ത്രണ്ടോ വര്‍ഷം. അതിനപ്പുറം ലോകത്തെ കാത്തിരിക്കുന്നത്…

ഏറിയാല്‍ പത്തോ പന്ത്രണ്ടോ വര്‍ഷം. അതിനപ്പുറം ലോകത്തെ കാത്തിരിക്കുന്നത് വന്‍ കാലാവസ്ഥാ ദുരന്തങ്ങള്‍. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ഇന്റര്‍ ഗവണ്‍മെന്റല്‍ പാനലിന്റെ പ്രത്യേക റിപ്പോര്‍ട്ടാ ണ് ഈ മുന്നറിയിപ്പു നല്‍കുന്നത്. അന്തരീക്ഷ താപനില 2030 ഓടെ വ്യാവസായിക വിപ്ലവ കാലഘട്ടത്തിനു മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഒന്നര ഡിഗ്രി സെല്‍ഷ്യസ് കൂടും. ഇതോടെ അതിതീവ്രമായ വര ള്‍ച്ച, പേമാരി, ചുഴലിക്കാറ്റുകള്‍, ജൈവവൈവിധ്യ വിനാശം, മിന്നല്‍ പ്രളയം, സമുദ്ര നിരപ്പ് ഉയരല്‍, ജലദൗര്‍ലഭ്യം, താപതരംഗങ്ങള്‍ തുടങ്ങിയ കാലാവസ്ഥാ ദുരന്തങ്ങളെ ലോകം നേരിടേണ്ടിവരും. ആഗോള താപനിലയിലെ വര്‍ധനവ് അടുത്ത പതിറ്റാണ്ടോടെ രണ്ട് ഡിഗ്രി സെല്‍ഷ്യസായും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒന്നര ഡിഗ്രി സെല്‍ഷ്യസായും പരിമിതപ്പെടുത്തണമെന്നായിരുന്നു പാരീസ് കാലാവസ്ഥാ ഉടമ്പടിയിലെ പ്രധാന ലക്ഷ്യം. അന്തരീക്ഷ താപനില ഒന്നര ഡിഗ്രിസെല്‍ഷ്യസ് കൂടിയായാല്‍ വിവിധ മേഖലകളിലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വിലയിരുത്താന്‍ 2018-ല്‍ ഒരു പ്രത്യേക റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് പാരീസ് കാലാവസ്ഥാ സമ്മേളനം, കാലാവസ്ഥാ വ്യതിയാനം…

Read More

രുദ്രാക്ഷിയെ അറിയൂ, ചക്ക വേഗത്തില്‍ ഉത്പാദിപ്പിക്കൂ…

ആരാണ് രുദ്രാക്ഷി? പ്ലാവുകൃഷി പ്രചാരത്തിലാകുന്ന ഈ കാലഘട്ടത്തില്‍ രൂദ്രാക്ഷിയെ അറിയുന്നത് കര്‍ഷകര്‍ക്കും നഴ്‌സറി ഉടമകള്‍ക്കും ഗുണം ചെയ്യും. രുദ്രാക്ഷിയെ അറിയണമെങ്കില്‍ കോയമ്പത്തൂരില്‍ നിന്നും ഊട്ടിയിലേക്കുള്ള വഴിയിലെ കല്ലാര്‍, ബര്‍ലിയാര്‍ എന്നീ സ്ഥലങ്ങളിലെത്തണം. ഇവിടെ ഒരു ഗവേഷണ തോട്ടമുണ്ട്. ഈ തോട്ടം തമിഴ്‌നാട് ഹോര്‍ട്ടിക്കള്‍ച്ചര്‍ വിഭാഗത്തിന്റെ കീഴിലാണ്. ഒട്ടുപ്ലാവിന് അനുയോജ്യമായ മൂലകാണ്ഡത്തെക്കുച്ച് പ്രധാനപ്പെട്ട ഒരു പഠനം നടന്നതും ഇവിടെയാണ്. തോട്ടത്തിന്റെ അന്നത്തെ മേധാവി ഡോ. കെ.സി. നായിക്ക് എന്ന കൃഷി ശാസ്ത്രജ്ഞനാണ് ഈ പഠനം നടത്തിയത്. ഈ ഗവേഷണഫലം ആരും ഉപയോഗപ്പെടുത്തിയിട്ടില്ല എന്നു മനസിലാക്കുന്നു. പഴയ ഒരു വാര്‍ഷിക റിപ്പോര്‍ട്ടില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഈ വിവരം ഇവിടെ പ്രതിപാദിക്കുന്നു. പ്രത്യേകിച്ചും ഒട്ടുതൈകള്‍ ഉത്പാദിപ്പിക്കുന്ന നഴ്‌സറികള്‍ക്കും അതുവഴി നട്ടുവളര്‍ത്തുന്നവര്‍ക്കും ഗുണം ചെയ്യും. ‘ആര്‍ട്ടോകാര്‍പ്പസ് ഹെറ്റെറോഫില്ലസ്’ എന്നാണ് പ്ലാവിന്റെ ശാസ്ത്രനാമം. ഈ വംശത്തിന്റെ ചക്ക വലുതും മുള്ളുകള്‍ കൂര്‍ത്തതുമായിരിക്കും. ഇതിന്റെ…

Read More

സൗഹൃദം പങ്കിടാന്‍ സുന്ദരനായ അമേരിക്കന്‍ ബുള്ളി

ഒന്നരയടി ഉയരവും മസില്‍ വിരിച്ചുള്ള നില്‍പ്പുമായി നായപ്രേമികളുടെ മനസു കവരുകയാണ് അമേരിക്കന്‍ ബുള്ളി എന്ന നായ ഇനം. സാധാരണക്കാരായ മലയാളികള്‍ക്ക് അപരിചിതനെങ്കിലും ഇന്നു കേരളത്തിലെ പല ബ്രീഡര്‍മാരും അമേരിക്കന്‍ ബുള്ളിയെ തെരയുകയാണ്. പത്തനംതിട്ട ജില്ലയില്‍ അടൂര്‍ ടൗണില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലെയുള്ള ചായലോട് എന്ന ഗ്രാമത്തിലേക്കു ചെന്നെത്തുമ്പോള്‍ അവിടെ യുവ കര്‍ഷകന്‍ ലൈജു സാം മാത്യുവിന്റെ വീട്ടില്‍ അതിഥികളെ വരവേല്‍ക്കുന്നത് അമേരിക്കന്‍ ബുള്ളികളുടെ നായ്ചൂരാണ്. ചെറുപ്പം മുതല്‍ തന്നെ നായ, മത്സ്യം, ലൗവ് ബേര്‍ഡ്‌സ് തുടങ്ങിയവയുടെ പരിപാലനവും വളര്‍ത്തലും ഹരമായിരുന്നു ലൈജുവിന്. വിദേശത്ത് ഐടി പ്രഫഷണലായി ജോലി ചെയ്യുന്നതിനിടയിലാണ് അമേരിക്കന്‍ ബുള്ളി എന്ന നായ ഇനത്തെക്കുറിച്ചറിയുന്നത്. ഫേസ്ബുക്ക്, യുട്യൂബ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് അമേരിക്കന്‍ ബുള്ളിയെക്കുറിച്ച് അറിയുന്നത്. കേരളത്തില്‍ അന്വേഷിച്ചപ്പോള്‍ ഈ നായ്ക്കളെക്കുറിച്ച് ആര്‍ക്കും ധാരണയുണ്ടായിരുന്നില്ല. അങ്ങനെയാണ് പഞ്ചാബിലുള്ള ഡോഗ് ബ്രീഡര്‍മാരിലേക്ക് അന്വേഷണം എത്തുന്നത്. അവധിക്കു നാട്ടിലെത്തിയപ്പോള്‍…

Read More

കാടവളര്‍ത്താം, കുറഞ്ഞചെലവിൽ കൂടുതൽ ലാഭം കൊയ്യാം

ജാപ്പനീസ് ക്വയില്‍’ എന്നറിയപ്പെടുന്ന കാട നമ്മുടെ നാട്ടില്‍ പ്രശസ്തിയാര്‍ജിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണ കോഴികളെക്കാളും വലിപ്പം കുറവുള്ള ഇവയുടെ ഇറച്ചിയും മുട്ടയും സ്വാദിഷ്ഠവും അതേ സമയം ഒട്ടേറെ ഔഷധഗുണങ്ങളുള്ളതുമാണ്. കര്‍ഷകര്‍ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം കൊയ്യാവുന്ന ഒരു മേഖലകൂടെ യാണ് കാടവളര്‍ത്തല്‍. മുട്ട വിരിഞ്ഞുണ്ടാവുന്ന കുഞ്ഞുങ്ങള്‍ക്ക് 6-7 ഗ്രാം വരെ തൂക്കമുണ്ടാകും. ഇവയ്ക്ക് കൂടൊരുക്കുമ്പോള്‍ ഒരു കാടയ്ക്കു നില്‍ക്കാന്‍ 75 ചതുരശ്ര സെന്റീമീറ്റര്‍ സ്ഥലം കിട്ടുന്നരീതിയില്‍ വേണം തയാറാക്കാന്‍. കാടക്കുഞ്ഞുങ്ങള്‍ക്കു ചൂടു നല്‍കാനായി ഉപയോഗിക്കുന്ന ഹോവറില്‍ 37 ഡിഗ്രി സെല്‍ഷ്യസ് ചൂട് ആദ്യം നല്‍കണം. ഒരോ ആഴ്ച കഴിയുംതോറും 2.7 ഡിഗ്രി സെല്‍ഷ്യസ് വീതം ചൂടു കുറയ്ക്കണം. ഇങ്ങനെ നാലാഴ്ചവരെ തുടരുക. തീറ്റ കൊടുക്കാനായി രണ്ട് സെന്റീമീറ്റര്‍ സ്ഥലവും വെള്ളം നല്‍കാനായി ഒരു സെന്റീമീറ്റര്‍ സ്ഥലവും വേണം. കാടക്കുഞ്ഞുങ്ങള്‍ക്ക് മൂന്നാഴ്ച പ്രായമാകുമ്പോള്‍ ആണിനെയും പെണ്ണിനെയും വേര്‍തിരിച്ചറിയാന്‍ പറ്റും. ഈ…

Read More

പ്ലാവിനെ തനിക്കുമീതെ വളർത്തി;  ഇപ്പോൾ ചാരപ്പൂവന് തങ്ങാകാൻ ജെയിംസ്

പാ​ല​ക്കാ​ട്: ച​ക്ക​യ്ക്കൊ​പ്പ​മെ​ത്തു​മോ ചാ​ര​പ്പൂ​വ​ൻ..? കാ​ത്തി​രു​ന്നു കാ​ണാം. ച​ക്ക​യു​ടെ മാ​ഹാ​ത്മ്യം ജ​ന​മ​ന​സു​ക​ളി​ലെ​ത്തി​ച്ച കാ​ഞ്ഞി​ര​പ്പു​ഴ ഇ​രു​ന്പ​ക​ച്ചോ​ല പാ​ല​യ്ക്ക​ത്ത​റ​പ്പി​ൽ ജെ​യിം​സ് മ​റ്റൊ​രു പ്ര​യാ​ണ​ത്തി​ലാ​ണ്. ഇ​രു​പ​താ​ണ്ട് ച​ക്ക​യു​ടെ പി​ന്നാ​ലെ​യാ​ണ് ന​ട​ന്ന​തെ​ങ്കി​ൽ ഇ​ത്ത​വ​ണ ന​ട​ത്തം ചാ​ര​പ്പൂ​വ​നെ​ന്ന പ​ഴ​ത്തി​നു പി​ന്നാ​ലെ​യാ​ണ്. ച​ക്ക​യു​ടെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി കേ​ര​ള​ത്തി​ൽ അ​ങ്ങോ​ള​മി​ങ്ങോ​ളം ജെ​യിം​സ് എ​ത്തി​യ​തി​ന്‍റെ ഫ​ല​ം നാം ​ക​ണ്ട​താ​ണ്. സം​സ്ഥാ​ന​ഫ​ല​മാ​യി ച​ക്ക​യെ പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ എ​ല്ലാ​വ​രു​ടെ​യും മ​ന​സി​ൽ ഓ​ടി​യെ​ത്തി​യ​തും ഈ ​”ച​ക്ക ജെ​യിം​സി​ന്‍റെ’ ​പേ​രാ​ണ്. ചാ​ര​പ്പൂ​വ​ൻ പ​ഴ​ത്തി​ന്‍റെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യാ​ണ് ഇ​പ്പോ​ൾ ജെ​യിം​സി​ന്‍റെ ക​ട​ന്നു​വ​ര​വ്. അ​തും മൂ​ന്നു​വ​ർ​ഷ​ത്തെ പ​രീ​ക്ഷ​ണ- ഗ​വേ​ഷ​ണ​ത്തി​ന്‍റെ ഫ​ല​വു​മാ​യി. പ​ക്ഷെ, ഇ​ത്ത​വ​ണ ഒ​രു അ​ടി​ക്കു​റിപ്പു​മാ​യാ​ണ് വ​ര​വ്. ഇ​തി​ന്‍റെ പി​ന്നാ​ലെ​ ഓ​ടാ​നൊ​ന്നും എ​ന്നെ​ക്കി​ട്ടി​ല്ല. ഗ​വേ​ഷ​ണ, പ​രീ​ക്ഷ​ണ ഫ​ല​ങ്ങ​ൾ ആ​ർ​ക്കു വേ​ണ​മെ​ങ്കി​ലും കൈ​മാ​റാ​ൻ ത​യാ​ർ. ജ​ന​ങ്ങ​ൾ​ക്ക് ഏ​റ്റ​വും ഗു​ണ​ക​ര​മാ​യേ​ക്കാ​വു​ന്ന ഈ ​സം​രം​ഭ​ത്തി​ന് ആ​രു മു​ൻ​കൈ​യെ​ടു​ത്താ​ലും സ​ഹാ​യി​ക്കാ​നും ത​യാ​ർ – പാ​ല​ക്കാ​ട് പ്ര​സ്ക്ല​ബി​ൽ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യാ​ണ് ജെ​യിം​സ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ചാ​ര​പ്പൂ​വ​ന്‍റെ മൂ​ല്യ​വ​ർ​ധി​ത…

Read More

 മ​ല​യോ​ര​ക​ർ​ഷ​ക​ർ​ക്ക്  പ്ലാ​വ് കൃ​ഷി​യി​ൽ ആ​വേ​ശം പ​ക​ർ​ന്ന് വ​ർ​ഗീ​സ് ത​ര​ക​ൻ

വ​ട​ക്ക​ഞ്ചേ​രി: മ​ല​യോ​ര​ക​ർ​ഷ​ക​ർ​ക്ക് പ്ലാ​വ് കൃ​ഷി​യി​ൽ ആ​വേ​ശം പ​ക​ർ​ന്ന് തൃ​ശൂ​ർ സ്വ​ദേ​ശി വ​ർ​ഗീ​സ് ത​ര​ക​ൻ. സം​സ്ഥാ​ന​ത്തു​ത​ന്നെ ആ​ദ്യ​മാ​യി അ​ഞ്ചേ​ക്ക​ർ കു​ന്നി​ൻ​ചെ​രി​വാ​യ സ്ഥ​ല​ത്ത് ആ​യി​ര​ത്തോ​ളം പ്ലാ​വി​ൻ​തൈ കൃ​ഷി ചെ​യ്താ​ണ് വ​ർ​ഗീ​സ് ത​ര​ക​ൻ ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്.സം​സ്ഥാ​ന സ​ർ​ക്കാ​ർ ച​ക്ക​യെ ഒൗ​ദ്യോ​ഗി​ക ഫ​ല​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു വ​ള​രെ​മു​ന്പു ത​ന്നെ ച​ക്ക​യു​ടെ ഗു​ണ​ങ്ങ​ൾ മ​ന​സി​ലാ​ക്കി വ​ർ​ഗീ​സ് ത​ര​ക​ൻ അ​ഞ്ചേ​ക്ക​റി​ലെ റ​ബ​ർ​മ​ര​ങ്ങ​ളെ​ല്ലാം മു​റി​ച്ചു​മാ​റ്റി പ്ലാ​വ് കൃ​ഷി ആ​രം​ഭി​ച്ചി​രു​ന്നു. ആ​റു​വ​ർ​ഷ​വും 12 വ​ർ​ഷ​വും പ്രാ​യ​മാ​യി​രു​ന്ന റ​ബ​ർ​മ​ര​ങ്ങ​ളാ​ണ് പ്ലാ​വു​കൃ​ഷി​ക്കാ​യി ഉ​പേ​ക്ഷി​ച്ച​ത്. ആ​യു​ർ​ജാ​ക്ക് എ​ന്ന പേ​രി​ൽ സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത പ്ലാ​വി​ൻ​തൈ​ക​ളും കൃ​ഷി​ചെ​യ്തു. എ​ട്ട​ടി​യോ​ളം ഉ​യ​ര​മു​ള്ള പ്ലാ​വി​ലെ​ല്ലാം ഇ​പ്പോ​ൾ ച​ക്ക​നി​റ​ഞ്ഞു കാ​യ്ക്കു​ന്നു​ണ്ടെ​ന്ന് വ​ർ​ഗീ​സ് പ​റ​ഞ്ഞു. ക​ന്പു​നാ​ട്ടി​യും ക​യ​ർ​കെ​ട്ടി​യു​മാ​ണ് ച​ക്ക​ക​ളെ താ​ങ്ങി​നി​ർ​ത്തു​ന്ന​ത്. ഭാ​ര്യ അ​ഡ്വ. സ​ന്ധ്യ​യു​ടെ ചേ​ല​ക്ക​ര​യി​ലു​ള്ള വീ​ട്ടു​വ​ള​പ്പി​ലെ പ്ലാ​വി​ൽ​നി​ന്നും ബ​ഡ് ചെ​യ്തെ​ടു​ത്ത പ്ലാ​വി​ൻ​തൈ​ക​ളാ​ണ് കു​റു​മാ​ൽ ധ്യാ​ന​കേ​ന്ദ്ര​ത്തി​ന​ടു​ത്തെ കു​റു​മാ​ൽ​കു​ന്നി​ൽ ഇ​പ്പോ​ൾ കാ​യ്ഫ​ല​മാ​യി നി​ല്ക്കു​ന്ന​ത്. കു​ട്ടി​കാ​ലം​മു​ത​ലേ കൃ​ഷി ഹ​ര​മാ​ണ് വ​ർ​ഗീ​സ് ത​ര​ക​ന്. അ​തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന പ​ണ​മോ സ​മ​യ​മോ…

Read More

മാറുന്ന കൃഷിയുടെ മാനേജര്‍! ഒന്നേകാല്‍ ലക്ഷം ശമ്പളമുള്ള ജോലി വേണ്ടന്നുവച്ചു കുടുംബഭൂമിയിലെ മണ്ണില്‍ പൊന്നുവിളയിക്കുകയാണിന്ന് മാത്തക്കുട്ടി

ബിഎ ബിരുദം. കാമ്പസ് ഇന്റര്‍വ്യൂവിലൂടെ ജാഗ്വര്‍, ലാന്‍ഡ് റോവര്‍ കമ്പനിയിലും തുടര്‍ന്ന് ബിഎംഡബ്‌ള്യുവിലും മികച്ച കരിയര്‍. മാത്തുക്കുട്ടി എന്ന ന്യൂ ജെന്‍ പയ്യന് ശമ്പളവും ഇന്‍സെന്റീവും ചേര്‍ന്നു കിട്ടിയിരുന്നത് മാസം ഒന്നേകാല്‍ ലക്ഷം. ഈ ജോലി വേണ്ടന്നുവച്ചു തന്റെ കുടുംബഭൂമിയിലെ മണ്ണില്‍ പൊന്നുവിളയിക്കുകയാണിന്ന് മാത്തക്കുട്ടി. കോട്ടയം മരങ്ങാട്ടുപിള്ളി പാലയ്ക്കാട്ടുമല തെങ്ങുംതോട്ടത്തില്‍ മാത്തുക്കുട്ടി ടോം എന്ന 28 കാരന്റെ 18 ഏക്കറില്‍ ഇല്ലാത്ത കൃഷികളില്ല, ഇണങ്ങാത്ത മൃഗങ്ങളില്ല. പച്ചക്കറി, നെല്ല്, പഴവര്‍ഗകൃഷി, കോഴി, താറാവ്, പന്നി, പോത്ത്, ആട്, മീന്‍ വളര്‍ത്തല്‍ തുടങ്ങി മാത്തുക്കുട്ടി കൈവയ്ക്കാത്ത മേഖലകളില്ല. ഉപേക്ഷിച്ച ശമ്പളത്തിന്റെ നാലിരട്ടിയോളം ആദായം പ്രതിമാസം ലഭിക്കുന്നുണ്ട്. വ്യത്യസ്തവും നൂതനവുമായ കൃഷി രീതിയിലൂടെയും മൃഗപരിപാലനത്തിലൂടെയും നൂറുമേനി വിജയം കൈവരിച്ചതിനു സംസ്ഥാന സര്‍ക്കാരിന്റെ മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡും മാത്തുക്കുട്ടിയെ തേടിയെത്തി. സര്‍ദാര്‍ജിയുടെ വയലുകളില്‍നിന്നും കാര്‍ഷിക കുടുംബത്തില്‍ ജനിച്ച മാത്തുക്കുട്ടി സ്‌കൂള്‍ പഠനകാലത്തു…

Read More

മടങ്ങിവരണം, പച്ചക്കറി സ്വയംപര്യാപ്തത

നിത്യവഴുതന, വാളരി പയര്‍, തുവര, ചീര തുടങ്ങി എണ്ണമറ്റ നാടന്‍ പച്ചക്കറി ഇനങ്ങള്‍ക്ക് വംശനാശം സംഭവിച്ചിരിക്കുന്നു. കപ്പ, ഇഞ്ചി കൃഷിയിടങ്ങളില്‍ പാവല്‍, പയര്‍ എന്നിവയുടെ ഒട്ടനവധി ഇനങ്ങള്‍ മുമ്പു സുലഭമായി വിളവു നല്‍കിയിരുന്നു. തൊടിയിലെ രുചികരമായ ഇലയും പൂവും കായും കുരുവും കറിവെച്ചിരുന്ന തലമുറയ്ക്കുതന്നെ വംശനാശം സംഭവിച്ചിരിക്കുന്നു. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ തയാറാക്കിയ കണക്കുകള്‍ നോക്കൂ. കാല്‍നൂറ്റാണ്ട് മുമ്പ് കേരളീയര്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയിരുന്ന പച്ചക്കറിയുടെ മൂന്നിരട്ടിയാണ് ഇപ്പോള്‍ വാങ്ങുന്നത്. കേരളത്തിലെ 80 ശതമാനം വീടുകളിലും മാസം 500 മുതല്‍ 1500 രൂപ വരെ പച്ചക്കറി വാങ്ങാന്‍ ചെലവഴിക്കുന്നു. അടുക്കളയിലേക്കു വേണ്ട പച്ചക്കറി പൂര്‍ണമായി കൃഷി ചെയ്തുണ്ടാക്കുന്നവര്‍ 10 ശതമാനം മാത്രം. കേരളത്തിന്റെ ഇക്കാലത്തെ പച്ചക്കറി ഉപഭോഗം 20.35 ലക്ഷം ടണ്‍. 175 ഗ്രാം പച്ചക്കറികള്‍ പ്രതിദിനം കേരളീയര്‍ ഉപയോഗിക്കുന്നു എന്നാണ് കണക്ക്. ഇന്ത്യന്‍…

Read More

രോഗനിവാരിണി ഡ്രാഗന്‍ ഫ്രൂട്ട്

അമേരിക്കയില്‍ നിന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലെത്തിയ ഫലമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഔഷധങ്ങളുടെ കലവറയായ ഇതിനെ സൂപ്പര്‍ ഫുഡ് എന്നാണ് വിശേഷിപ്പിക്കുന്നത്. വിറ്റാമിന്‍- സി ധാരാളമടങ്ങിയിട്ടുള്ള ഈ ഫലം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഒന്നാണ്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തെ നിയന്ത്രിക്കുന്നു. ദഹന സഹായിയായി പ്രവര്‍ത്തിക്കുന്നു. ഡ്രാഗണ്‍ ഫ്രൂട്ടിലെ ലൈക്കോപ്പെന്‍ പ്രോസ്റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കുന്നു. പോളിഫിനോള്‍സും കരോട്ടിനുകളും ട്യൂമറുകളെ ഇല്ലാതാക്കാനും മറ്റു കാന്‍സറുകളെ തടയാനും പര്യാപ്തമാണ്. വിറ്റാമിന്‍ ബി-3, വിറ്റാമിന്‍-സി എന്നിവ പ്രായാധിക്യത്താല്‍ ശരീരത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ തടഞ്ഞ് യൗവനം നിലനിര്‍ത്തുന്നു. കേരളത്തിന്റെ കാലാവസ്ഥയില്‍ നന്നായി വളര്‍ത്താന്‍ കഴിയുന്ന ഒരു പഴവര്‍ഗവിളയാണ് ഡ്രാഗണ്‍ ഫ്രൂട്ട്. നമ്മുടെ നാട്ടിലെ മഴയും ചൂടും ഈ ചെടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാണ്. കുറ്റിച്ചെടിപോലെ വളര്‍ന്നു പടരുന്ന ഒരു മുള്‍ചെടിയാണിത്. കടുംപച്ചനിറത്തില്‍ ഒന്നിനോടൊന്നു ചേര്‍ത്തപോലെ വളരുന്ന തണ്ടുകളില്‍ ഇലകള്‍ ഒന്നും തന്നെയില്ല. ചില ഇനങ്ങളില്‍ വളരെ ചെറിയ ഇലകളും…

Read More

പച്ചക്കറി വിളയിക്കാം, ജൈവരീതിയില്‍

പൂര്‍ണ ആരോഗ്യത്തോടും ദീര്‍ഘായുസോടും കൂടി ജീവിക്കാന്‍ പ്രതിദിനം 300 ഗ്രാം നല്ല പച്ചക്കറികള്‍ ഭക്ഷിക്കണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിക്കുന്നത്. വിലകൊടുത്തു വാങ്ങുന്ന പച്ചക്കറികളിലെ രാസകീടനാശിനി സാന്നിധ്യത്തെപ്പറ്റി മലയാളി ബോധവാനാണ്. ഈ കീടനാശിനികള്‍ കണ്ണ്, ഹൃദയം, ശ്വാസകോശം, വൃക്ക, കരള്‍, ഞരമ്പുകള്‍, ത്വക്ക് എന്നിവയെ നശിപ്പിക്കുന്നു. വയറ്റിലെ കാന്‍സര്‍, മലാശയ കാന്‍സര്‍, തൈറോയ്ഡ് കാന്‍സര്‍ തുടങ്ങിയവയ്ക്കും ജനിതകപരിണാമത്തിനും വരെ ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങള്‍ കാരണമാകുന്നു. അതുകൊണ്ടാണ് നമുക്കാവശ്യമായ പച്ചക്കറികള്‍ നാം തന്നെ ഉത്പാദിപ്പിക്കണമെന്നു പറയുന്നത്. വീട്ടിലാവശ്യമായ പച്ചക്കറികള്‍ മണ്ണില്‍ നേരിട്ടുനട്ടോ ചെടിച്ചട്ടിയിലോ പ്ലാസ്റ്റിക് ചാക്കുകളിലോ ടെറസിലോ കൃഷി ചെയ്യാം. പ്ലാസ്റ്റിക്ചാക്കു കഴുകി വെടിപ്പാക്കിയതായിരിക്കണം. ചെടിച്ചട്ടിക്ക് 30-35 സെന്റീമീറ്റര്‍ വ്യാസവും ആഴവും ഉണ്ടായിരിക്കണം. പുരയിട കൃഷിയാണെങ്കില്‍ കിളച്ച് കൃഷിയിടമൊരുക്കണം. കല്ലും കട്ടയും നീക്കിയ ഇളക്കമുള്ള മേല്‍മണ്ണ് പച്ചക്കറികൃഷിക്ക് അത്യന്താപേക്ഷിതമാണ്. ഇതിലേക്ക് ജൈവവളങ്ങളായ പഴകി പൊടിഞ്ഞ ചാണകപ്പൊടി, ആട്ടിന്‍കാഷ്ഠം, മണ്ണിര കമ്പോസ്റ്റ്…

Read More